Kerala Syllabus Class 3 English - Unit III In Harmony - Questions and Answers | Textbook solutions
♦ IN HARMONY
The magic of harmony in nature is amazing. Have you ever noticed how plants, animals and elements like air and water work together in perfect balance? Every living thing plays an important role in maintaining harmony in nature.
Let's read and enjoy the story 'In Harmony'.
(പ്രകൃതിയിലെ അത്ഭുതകരമായ ഒത്തൊരുമ നമ്മെ അതിശയിപ്പിക്കുന്നതാണ്. സസ്യങ്ങളും മൃഗങ്ങളും വായു, വെള്ളം തുടങ്ങിയ മൂലകങ്ങളും തികഞ്ഞ സന്തുലിതാവസ്ഥയിൽ എങ്ങനെ വർത്തിക്കുന്നു എന്ന് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഓരോ ജീവിയും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. നമുക്ക് 'In Harmony' എന്ന കഥ വായിച്ചാസ്വദിക്കാം. പാഠാനുബന്ധപ്രവർത്തനങ്ങൾ താഴെ നൽകുന്നു.)
♦ പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന ബാപ്പുജിയുടെ വാക്കുകൾ വായിച്ചോ കൂട്ടുകാരെ? അതിന്റെ അർത്ഥമറിയാമോ?
“നിങ്ങളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും പരസ്പരം പൊരുത്തപ്പെട്ട്
പോകുക എന്നതാണ് സന്തോഷം"
- മഹാത്മാഗാന്ധി
♦ Curtain raiser
♦ Look at the picture. Who are hidden in the picture (Textbook Page: 62)? Find out and colour them. (പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന ചിത്രം നോക്കൂ. ചിത്രത്തിൽ ആരെല്ലാമാണ് ഒളിച്ചിരിക്കുന്നത്? കണ്ടുപിടിച്ച് നിറം കൊടുക്കൂ.)
♦ LET'S TELL A STORY (ഒരു കഥ പറയാം)
പാഠഭാഗത്തിന്റെ സാരാംശമാണ് കഥയായി ഇവിടെ നൽകിയിരിക്കുന്നത്.
റോക്കി, വളരെ മര്യാദക്കാരനായ ഒരു നായ്ക്കുട്ടിയാണ്. അവൻ നല്ലൊരു ഉച്ചയൂണും കഴിഞ്ഞ് മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ അതാ കുറച്ചു തേനീച്ചകൾ മൂളിക്കൊണ്ട് അവന്റെ തലയ്ക്കുചുറ്റും വട്ടമിട്ട് പറക്കുന്നു. അവന് ദേഷ്യം വന്നു.
"ദയവുചെയ്ത് എന്നെ ദേഷ്യപ്പെടുത്തരുത്" അവൻ പറഞ്ഞു.
ഒരു കാക്ക ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവൾ തേനീച്ചകൾക്കുചുറ്റും പറക്കാൻ തുടങ്ങി.
“എന്നെ ശല്യം ചെയ്യരുത്", റോക്കി പറഞ്ഞു.
അപ്പോഴാണ് ഒരു പൂച്ച ഒരു അണ്ണാന്റെ പുറകെ ഓടുന്നത് റോക്കി കണ്ടത്. അവന് ഒരു തമാശ തോന്നി. അവൻ പൂച്ചയെ പിന്തുടർന്നു.
“എന്നെ വെറുതെ വിടൂ. ഞാൻ ആ അണ്ണാനെ പിടിക്കട്ടെ." പൂച്ച പറഞ്ഞു.
അണ്ണാൻ ഓടി മരത്തിൽ കയറിയിട്ട് ''ഛിൽ .... ഛിൽ'' എന്ന് പൂച്ചയെ കളിയാക്കി ചിലച്ചു. പൂച്ചയും മരത്തിൽ കയറി.
റോക്കി ഇതെല്ലാം നോക്കിക്കൊണ്ട് താഴെ നിൽക്കുകയായിരുന്നു. അണ്ണാൻ മരത്തിന്റെ ഇലകൾക്കിടയിൽ മറഞ്ഞു. പൂച്ച താഴേക്കു നോക്കിയപ്പോൾ റോക്കി മരത്തിൽ കയറാൻ ശ്രമിക്കുന്നത് കണ്ടു. പൂച്ച താഴേക്ക് ചാടി ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.
റോക്കി മരത്തിൽ കയറാൻ നോക്കുന്നത് കാക്ക കണ്ടു. അവളുടെ കൂട് ആ മരത്തിലായിരുന്നു. കൂട്ടിൽ കുഞ്ഞുങ്ങളുണ്ടായിരുന്നു. അവൾ റോക്കിയുടെ ചുറ്റും വട്ടത്തിൽ പറക്കാൻ തുടങ്ങി. റോക്കി മരത്തിൽ കയറാനുള്ള ശ്രമം ഉപേക്ഷിച്ച് തിരികെ നടന്നു.
പോകുന്ന വഴി അവന് ഒരു എല്ലിൻകഷണം കിട്ടി. അവൻ പുല്ലിൽ ഇരുന്ന് ആ എല്ല് കടിക്കാൻ തുടങ്ങി.
“ഹായ്! നല്ല രുചി'' അവൻ കണ്ണുകളടച്ച് അതിന്റെ സ്വാദ് ആസ്വദിക്കുകയായിരുന്നു.
വിശന്നിരുന്ന കാക്ക ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവൾ എല്ല് തട്ടിയെടുത്തുകൊണ്ട് പറന്നു.
“വികൃതിക്കാക്ക", റോക്കിക്ക് ദേഷ്യവും സങ്കടവും വന്നു. അവൻ മുകളിലേക്കും താഴേക്കും ചാടി. പിന്നെ ദേഷ്യം തീരുവോളം മണ്ണിൽ കിടന്ന് ഉരുണ്ടു. പതുക്കെ അവൻ ശാന്തനായി.
പെട്ടെന്ന് ആകാശം കറുത്തിരുണ്ടു. കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങി. വലിയ ഒരു ഇടിമുഴക്കം ഭൂമിയെ വിറപ്പിച്ചു. മഴപെയ്യാൻ തുടങ്ങി.
“ക്രാ... ക്രാ..” കാക്ക ഉറക്കെ കരഞ്ഞു. അവളുടെ കൂട് കാറ്റിലാടുന്നത് അവൾ കണ്ടു. പെട്ടെന്ന് മരക്കൊമ്പൊടിഞ്ഞ് കൂട് താഴെ വീണു.
“കീയോ...കീയോ...'' കുഞ്ഞുങ്ങളുടെ കരച്ചിൽ റോക്കി കേട്ടു. നിലത്തു വീണുകിടക്കുന്ന കുഞ്ഞുങ്ങളോട് അവന് ദയ തോന്നി. അവൻ അവരുടെ അടുത്തേക്ക് നടന്നു. കാക്കക്കുഞ്ഞുങ്ങൾ മഴയിൽ കുതിർന്നിരുന്നു.
“കരയണ്ട, കൂട്ടരേ...'' അവൻ അവരെ ആശ്വസിപ്പിച്ചു.
“സഹായിക്കണേ...സഹായിക്കണേ...'' റോക്കി ഒരു കരച്ചിൽ കേട്ടു.
ശബ്ദം കേട്ട വശത്തേക്ക് അവൻ തിരിഞ്ഞു. അമ്മക്കാക്ക ഒരു മരക്കൊമ്പിന്റെ അടിയിൽപ്പെട്ടു കിടക്കുകയായിരുന്നു.
റോക്കിക്ക് കാക്കയോട് ദയ തോന്നി. അവൻ മരക്കൊമ്പ് വലിച്ചു മാറ്റാൻ ശ്രമിച്ചു. അതിന് നല്ല ഭാരമുണ്ടായിരുന്നു. അവസാനം അവൻ ഒരുവിധം ആ കമ്പ് വലിച്ചു മാറ്റി കാക്കയെ രക്ഷിച്ചു. കാക്കയുടെ കണ്ണുകൾ ഈറനണിഞ്ഞു. അവൾ നന്ദിയോടെ റോക്കിയെ നോക്കി.
“സൂക്ഷിക്കൂ,” ഇതു പറഞ്ഞ് റോക്കി നടന്നു നീങ്ങി. തന്റെ എല്ലിൻകഷണം തട്ടിയെടുത്ത കാക്കയോട് റോക്കി കാണിച്ച കാരുണ്യം നമുക്കും മാതൃകയാകട്ടെ. നമ്മളെ ദ്രോഹിക്കുന്നവർക്ക് നന്മ ചെയ്യാം.
♦ Textbook Solutions and Study Notes
(ഇനി പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തു നോക്കാം)
♦ Rocky, the Puppy (Textbook Page: 62)
(റോക്കി എന്ന നായക്കുട്ടി)
♦ LET US READ
• Rocky, the puppy was resting under a tree.
(റോക്കി എന്ന പട്ടിക്കുട്ടി മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു.)
• He had just enjoyed a yummy meal.
(അവൻ നല്ലൊരു ഭക്ഷണം ആസ്വദിച്ചു കഴിഞ്ഞതേ ഉള്ളൂ.)
• Bees buzzed around his head.
(തേനീച്ചകൾ അവന്റെ തലയ്ക്കുചുറ്റും മൂളിപ്പറന്നു.)
• "Please don't irritate me!"
(“ദയവുചെയ്ത് എന്നെ ദേഷ്യം പിടിപ്പിക്കരുത്.)
• Rocky closed his eyes.
(റോക്കി കണ്ണുകൾ അടച്ചു.)
• Slowly, he fell asleep.
(പതുക്കെ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു)
• A crow was watching everything.
(ഒരു കാക്ക ഇവയെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു.)
• She flew around the bees.
(അവൾ തേനീച്ചകൾക്ക് ചുറ്റും പറന്നു).
• Rocky woke up.
(റോക്കി ഉറക്കമുണർന്നു.)
• "Don't annoy me," he said.
(“എന്നെ ശല്യപ്പെടുത്തരുത്,” അവൻ പറഞ്ഞു.)
♦ LET US ANSWER
♦ Who are there in the picture?
(ചിത്രത്തിൽ ആരൊക്കെയുണ്ട്?)
Rocky the puppy, bees, crow and the chicks.
♦ What was Rocky doing?
(റോക്കി എന്തുചെയ്യുകയായിരുന്നു?)
Rocky was sleeping.
♦ What did the bees do?
(തേനീച്ചകൾ എന്തു ചെയ്തു?)
The bees buzzed around Rocky's head.
♦ What did the crow do?
(കാക്ക എന്തു ചെയ്തു?)
She flew around the bees.
♦ How was Rocky's reaction?
(റോക്കിയുടെ പ്രതികരണം എങ്ങനെയായിരുന്നു?)
Rocky got irritated.
♦ What will Rocky do?
(റോക്കി എന്തു ചെയ്യും?)
Rocky will bark at the bees and the crow.
♦ THE CHASE (Textbook page: 64)
(പിന്തുടരൽ)
♦ LET US READ
• Rocky saw a cat chasing a squirrel.
(ഒരു പൂച്ച ഒരു അണ്ണാനെ ഓടിക്കുന്നത് റോക്കി കണ്ടു.)
• He thought of having some fun.
(ഒരു തമാശ കാണിക്കാമെന്ന് അവൻ വിചാരിച്ചു.)
• He chased the cat.
(അവൻ പൂച്ചയെ പിന്തുടർന്നു.)
• "Leave me, let me catch the squirrel," the cat hissed at him.
(“എന്നെ വെറുതെ വിടൂ, ഞാൻ ആ അണ്ണാനെ പിടിക്കട്ടെ, പൂച്ച റോക്കിയുടെ നേരെ ചീറിക്കൊണ്ട് പറഞ്ഞു.)
• By then, the squirrel had climbed up a tree.
(ആ സമയംകൊണ്ട് അണ്ണാൻ ഒരു മരത്തിനു മുകളിൽ കയറി.)
• "Chill,chill,chill", it mocked the cat.
('‘ഛിൽ, ഛിൽ, ഛിൽ", അത് പൂച്ചയെ കളിയാക്കി.)
• The cat also climbed up.
(പൂച്ചയും മുകളിലേക്ക് കയറി.)
• Rocky stood below and looked at the cat.
(റോക്കി പൂച്ചയെ നോക്കിക്കൊണ്ട് താഴെ നിന്നു.)
♦ LET US ANSWER
♦ Who chased the squirrel?
(ആരാണ് അണ്ണാനെ പിന്തുടർന്നത്?)
A cat chased the squirrel.
♦ Why did Rocky chase the cat?
(റോക്കി എന്തിനാണ് പൂച്ചയെ പിന്തുടർന്നത്?)
Rocky chased the cat to have some fun.
♦ What will the cat say to Rocky?
(പൂച്ച റോക്കിയോട് എന്തു പറയും?)
The cat will say to Rocky to leave him.
♦ CONVERSATION
♦ Write a conversation between Rocky and the cat.
• Rocky : Hey, Pussy, why are you chasing the squirrel?
• Cat : I want to catch it.
• Rocky: No Pussy. It is a poor creature.
• Cat: Rocky, don't block me. I want to eat it. I am hungry.
• Rocky: No, Pussy, let it go.
• Cat: Leave me. Let me catch the squirrel.
♦ THE CARING CROW (Textbook page: 65)
(കരുതലുള്ള കാക്ക)
♦ LET US READ
• The squirrel disappeared among the leaves.
(അണ്ണാൻ ഇലകളുടെ ഇടയിൽ മറഞ്ഞു.)
• The cat looked down.
(പൂച്ച താഴേക്ക് നോക്കി.)
• He saw Rocky trying to climb up the tree.
(റോക്കി മരത്തിൽ കയറാൻ ശ്രമിക്കുന്നത് അവൻ കണ്ടു.)
• The cat jumped down and escaped.
(പൂച്ച താഴെച്ചാടി ഓടി രക്ഷപ്പെട്ടു.)
• The crow saw it.
(കാക്ക അതു കണ്ടു.)
• Her nest was on that tree.
(അവളുടെ കൂട് ആ മരത്തിലായിരുന്നു.)
• Her chicks were in it.
(അവളുടെ കുഞ്ഞുങ്ങൾ അതിനുള്ളിൽ ഉണ്ടായിരുന്നു.)
• She was afraid. She started circling around Rocky.
(അവൾക്ക് ഭയമായി. അവൾ റോക്കിയുടെ ചുറ്റും വട്ടത്തിൽ പറക്കാൻ തുടങ്ങി.)
• Rocky stood up on his hind legs.
(റോക്കി അവന്റെ പുറംകാലുകളിൽ എഴുന്നേറ്റുനിന്നു.)
♦ LET US ANSWER
♦ Where did the squirrel disappear?
(അണ്ണാൻ എവിടെയാണ് അപ്രത്യക്ഷമായത്?)
The squirrel disappeared among the leaves.
♦ Where was the crow's nest?
(കാക്കയുടെ കൂട് എവിടെയായിരുന്നു?)
The crow's nest was on the tree.
♦ Why was the crow circling around Rocky?
(കാക്ക എന്തുകൊണ്ടാണ് റോക്കിയുടെ ചുറ്റും വട്ടമിട്ട് പറന്നത്?)
The crow feared that Rocky would catch her chicks.
♦ What will happen next?
(ഇനി എന്തു സംഭവിക്കും?)
Rocky will walk away fearing the crow may hurt him.
♦ THE HUNGRY CROW (Textbook page: 66)
(വിശന്നുവലഞ്ഞ കാക്ക)
♦ LET US READ
• Rocky walked back.
(റോക്കി തിരിഞ്ഞു നടന്നു.)
• On the way, he got a bone.
(വഴിയിൽ വച്ച് അവന് ഒരു എല്ല് കിട്ടി.)
• He sat on the grass and started chewing it.
(അവൻ പുല്ലിന്റെ മുകളിലിരുന്ന് എല്ല് കടിച്ച് ചവയ്ക്കാൻ തുടങ്ങി.)
• "Wah! Munchy! Whoosh!"
(“വാ! നല്ല സ്വാദ്! ഉഗ്രൻ!')
• He closed his eyes in joy.
(അവൻ സന്തോഷം കൊണ്ട് കണ്ണുകൾ അടച്ചു.)
• The crow was observing the scene. She was very hungry.
(കാക്ക ഈ രംഗം നിരീക്ഷിക്കുകയായിരുന്നു. അവൾക്ക് നല്ലതുപോലെ വിശക്കുന്നുണ്ടായിരുന്നു.)
• She snatched the bone and flew away.
(അവൾ എല്ല് തട്ടിയെടുത്ത് ദൂരേക്ക് പറന്നു.)
• "Oh, you naughty crow," Rocky barked.
(“ഓ! വിക്യതി കാക്ക, റോക്കി കുരച്ചു.)
• He did not know what to do.
(എന്തുചെയ്യണമെന്ന് അവന് അറിയില്ലായിരുന്നു.)
• He jumped up and down several times.
(അവൻ മുകളിലേക്കും താഴേക്കും പലതവണ ചാടി.)
• He scratched his head and rolled in the mud.
(അവൻ തല ചൊറിഞ്ഞിട്ട് മണ്ണിൽ കിടന്നുരുണ്ടു.)
• Slowly, he calmed down.
(പതുക്കെ അവൻ ശാന്തനായി.)
♦ LET US ANSWER
♦ Why did Rocky closed his eyes in joy?
(എന്തുകൊണ്ടാണ് റോക്കി സന്തോഷത്താൽ കണ്ണുകളടച്ചത്?)
Because he was chewing a tasty bone.
♦ Who was observing the scene?
(ആരാണ് ആ രംഗം വീക്ഷിച്ചിരുന്നത്?)
The crow was observing the scene.
♦ What did the crow do?
(കാക്ക എന്താണ് ചെയ്തത്?)
The crow snatched the bone and flew away.
♦ Rocky barked aloud and jumped up and down several times. Why?(എന്തുകൊണ്ടാണ് റോക്കി കുരച്ചുകൊണ്ട് പല പ്രാവശ്യം മുകളിലേക്കും താഴേക്കും ചാടിയത്?)
Because the crow snatched his bone and flew away.
♦ THE HEAVY RAIN GOOD AY (Textbook page: 67)
(കനത്ത മഴ)
♦ LET US READ
• Suddenly, the blue sky grew dark.
(പെട്ടെന്ന്, നീലാകാശം കറുത്തിരുണ്ടു.)
• The wind howled.
(കാറ്റ് വലിയ ശബ്ദത്തോടെ ആഞ്ഞടിച്ചു.)
• A heavy thunder shook the ground.
(ശക്തമായ ഇടിമുഴക്കം ഭൂമിയെ കുലുക്കി.)
• It started to rain.
(മഴപെയ്യാൻ തുടങ്ങി.)
• "Kraa, Kraa...," the crow cawed aloud.
(“ക്രാ... ക്രാ... കാക്ക ഉറക്കെ കരഞ്ഞു.)
• She saw her nest swaying in the wind.
(അവളുടെ കൂട് കാറ്റിൽ ആടിയുലയുന്നത് കാക്ക കണ്ടു.)
• Soon the branch broke and the nest fell down.
(പെട്ടെന്ന് മരക്കൊമ്പൊടിഞ്ഞ് പക്ഷിക്കൂട് താഴെ വീണു.)
♦ LET US ANSWER
♦ What type of rain it was?
(ഏതുതരം മഴയായിരുന്നു അത്?)
It was a heavy rain.
♦ What happened to the nest of the crow?
(കാക്കക്കൂടിന് എന്തു സംഭവിച്ചു?)
The nest fell down in the heavy rain and wind.
♦ What will happen to the chicks?
(കാക്കക്കുഞ്ഞുങ്ങൾക്ക് എന്തു സംഭവിക്കും?)
The chicks will fall down.
♦ HELPING THE HELPLESS (Textbook page: 68)
(നിസ്സഹായരെ സഹായിക്കുന്നു)
♦ LET US READ
• "Keeyo...keeyo...," Rocky heard a sound.
(“കീയോ...കീയോ..," റോക്കി ഒരു ശബ്ദം കേട്ടു.)
• He saw the chicks lying on the ground.
(കാക്കക്കുഞ്ഞുങ്ങൾ നിലത്തുകിടക്കുന്നത് അവൻ കണ്ടു.)
• He felt pity for them and walked towards the nest.
(അവരോട് ദയതോന്നി, അവൻ പക്ഷിക്കൂടിനടുത്തേക്ക് നടന്നു.)
• The chicks were drenched in the rain.
(പക്ഷിക്കുഞ്ഞുങ്ങൾ മഴയിൽ കുതിർന്നിരുന്നു.)
• "Keeyo...keeyo..," their cry became louder.
(“കീയോ...കീയോ.." അവരുടെ കരച്ചിൽ ഉച്ചത്തിലായി.)
• They were shivering.
(അവർ വിറയ്ക്കുന്നുണ്ടായിരുന്നു.)
• "Don't worry dears," Rocky consoled them.
(“വിഷമിക്കേണ്ട കൂട്ടരേ, റോക്കി അവരെ ആശ്വസിപ്പിച്ചു.)
• "Help me, help me." Rocky heard a cry.
(“സഹായിക്കണേ, എന്നെ സഹായിക്കണേ." റോക്കി ഒരു കരച്ചിൽ കേട്ടു.)
• He turned towards the sound.
(ശബ്ദം കേട്ട സ്ഥലത്തേക്ക് അവൻ തിരിഞ്ഞു.)
• He saw the mother crow caught under a fallen branch.
(താഴെ വീണുകിടന്നിരുന്ന ഒരു മരക്കൊമ്പിനടിയിൽ അമ്മക്കാക്ക കിടക്കുന്നത് അവൻ കണ്ടു.)
• His heart melted.
(അവന്റെ ഹൃദയം അലിഞ്ഞു.)
• Rocky tried to move the branch. It was heavy.
(റോക്കി ആ ശിഖരം മാറ്റാൻ ശ്രമിച്ചു. അതിന് നല്ല ഭാരമുണ്ടായിരുന്നു.)
• He pulled it with all his strength.
(അവൻ അത് സർവ്വശക്തിയും ഉപയോഗിച്ച് വലിച്ചു.)
• Finally, he was able to move it and save the crow.
(അവസാനം, അത് നീക്കി കാക്കയെ രക്ഷിക്കാൻ അവന് സാധിച്ചു.)
• The crow's eyes welled up.
(കാക്കയുടെ കണ്ണുകൾ ഈറനണിഞ്ഞു.)
• She looked at Rocky with gratitude.
(അവൾ റോക്കിയെ നന്ദിയോടെ നോക്കി.)
• "Take care", said Rocky and walked away.
(“സൂക്ഷിക്കൂ,” ഇത് പറഞ്ഞ് റോക്കി നടന്നുപോയി.)
♦ LET US ANSWER
♦ What happened to the chicks?
(കാക്കക്കുഞ്ഞുങ്ങൾക്ക് എന്തു സംഭവിച്ചു?)
They fell down from the nest and drenched in the rain.
♦ What happened to the crow?
(കാക്കയ്ക്ക് എന്തു പറ്റി?)
The crow was caught under a fallen branch.
♦ How did Rocky save the crow?
(റോക്കി എങ്ങനെയാണ് കാക്കയെ രക്ഷിച്ചത്?)
Rocky pulled the branch and saved the crow.
♦ What would you do if you were in Rocky's place?
(റോക്കിയുടെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നു?)
If I were in Rocky's place, I would also help the crow.
♦ Activity 1 (Textbook page: 70)
♦ Identify appropriate pairs of words from the table.
e.g. bees-buzzed
| bees | snake | clockt |
|---|---|---|
| baby | bells | leaves |
| hissed | giggled | jingled |
| ticked | buzzed | rustled |
Answer:
• Snake - hissed
• Clock - ticked
• Baby - giggled
• Bells - jingled
• Bells - rustled
Activity 2 (Textbook page: 70)
♦ The crow saw Rocky trying to climb up the tree. Her nest was on that tree. What would be her thoughts?
Answer:
Oh, God!
That dog is climbing the tree.
Did he see my nest?
My chicks are in the nest.
Will he catch my chicks?
Who will help me?
Oh! God, please help me.
(ഓ, ദൈവമേ!
ആ പട്ടി മരത്തിൽ കയറുകയാണല്ലോ.
അവൻ എന്റെ കൂട് കണ്ടുകാണുമോ?
എന്റെ കുഞ്ഞുങ്ങൾ കൂടിനകത്താണ്.
അവൻ എന്റെ കുഞ്ഞുങ്ങളെ പിടിക്കുമോ?
ആര് എന്നെ സഹായിക്കും?
ഓ! ദൈവമേ, ദയവായി എന്നെ സഹായിക്കൂ.)
Activity 3 (Textbook page: 71)
♦ Observe the picture. Describe it in your notebook.
Answer:
There is a beautiful river with many trees and plants on its banks. There are beautiful flowers on the plants. Butterflies are drinking nectar from flowers. A man is rowing a boat in the river. Another man is fishing in the river. A cow is drinking water from the river. A bird is sitting in the hole of a tree. A dog is running. It is a beauti- ful place.
♦ Activity 4 (Textbook page: 72)
♦ Some pictures from the story are given in column A.
Match them with the events in column B.
(സംഭവങ്ങൾ അവയുടെ ക്രമത്തിൽ നോട്ട്ബുക്കിൽ എഴുതുക)
Answer:
• The branch of the tree broke in the wind.
• The nest fell down.
• The crow got caught under a fallen branch.
• Rocky saved the mother crow.
♦ Activity 5 (Textbook page: 72)
♦ Dialogues of some characters in the story are given below. Identify the speaker.
Answer:
• Please don’t irritate me! - Rocky
• Leave me,let me catch the squirrel - The Cat
• Help me, help me - The mother Crow
♦ Activity 6 (Textbook page: 73)
♦ Read the riddles given below.
Make suitable riddles and write in the space provided.
1. I have long feathers.
I dance in the rain.
I am very beautiful.
Who am I?
Answer: I am a Peacock
2. My beak is strong.
I peck on trees.
I have a feather crown.
Who am I?
Answer: I am a Woodpecker
3. I have four legs but I'm not a table
I bark but I'm not a tree
I watch my house from thieves
Who am I?
Answer: I am a Dog
4. I have a long nose
I have big eares like fan
I have four legs like pillars
Who am I?
Answer: I am an Elephant
♦ Activity 7 (Textbook page: 74)
♦ Here are the pictures of some animals and their young ones. Identify them and write the missing words in the space given. One is done for you.
• Cow: Calf
• ..................... : Puppy
• Cat : .....................
• .................. : Kid
• ..................... : Chick
• ..................... : Owlet
Answer:
• Cow: Calf
• Dog : Puppy
• Cat : Kitten
• Goat : Kid
• Bird : Chick
• Owl : Owlet
♦ Activity 8 (Textbook page: 75)
♦ Make similar sentences using the clues given below
| teacher mother father grandfather kid | gets love students learn well gets care gets a toy family is safe |
Answer:
• A teacher becomes happy when her students learn well
• A mother becomes happy when gets love
• A grandfather becomes happy when he gets care
• A kids becomes happy when he gets a toy
♦ Activity 9 (Textbook page: 76)
♦ Here is a short poem about a parrot. Read it.
(ഇതാ തത്തയെക്കുറിച്ചുള്ള ഒരു ചെറു കവിത. ഇതു വായിക്കൂ.)
Green Parrot
Green parrot, green parrot,
How do you cry?
Screech...screech,... screech
Goes my cry.
♦ Now, write four lines about a crow. Give a title too.
(ഇനി കാക്കയെക്കുറിച്ച് 4 വരി കവിത എഴുതു. അനുയോജ്യമായ തലക്കെട്ടും നൽകൂ.)
Black Crow
Black crow, black crow,
How do you cry?
Kraa...kraa...kraa..
Goes my cry.
♦ Write a stanza about a cat. Give a title too.
(ഒരു പൂച്ചയെക്കുറിച്ച് നാലുവരി കവിത എഴുതു. അനുയോജ്യമായ തലക്കെട്ടും നൽകും.)
White Cat
White cat, white cat,
How do you cry?
Meow...meow...meow
Goes my cry.
♦ Activity 10 (Textbook page: 77)
♦ Observe the birds around you and prepare a birdwatching diary in your notebook.
(നിങ്ങളുടെ ചുറ്റുപാടും ഉള്ള പക്ഷികളെ നിരീക്ഷിച്ച് ഒരു പക്ഷിനിരീക്ഷണ ഡയറി നിങ്ങളുടെ നോട്ട്ബുക്കിൽ തയാറാക്കൂ.)
See the model. (മാതൃക കാണുക)
• Date and Time: 15th August, 2026, Friday 5.30 am.
• Name of the bird: Cuckoo
• Colour/ Colours: Black
• Size (big, medium, small): Medium
• Actions (flying, singing, diving, eating, nesting): Singing
• Where did you see? (on the tree, on the ground, in the pond, beside my home, etc...): On the tree
My Birdwatching Diary
On Friday 15th August, I woke up early at 5.30 am. I wanted to go to school early for the Independence day celebrations. Suddenly, I heard a sweet sound "coo...coo..." from outside. "What's that?" I asked Mom and jumped outside. Mom also came with me. It was a bird, a black bird. Again it sang "coo...coo."
"What a beautiful voice!" I exclaimed.
Mom said that it was a cuckoo.
It was sitting on our mango tree and singing.
It was a medium sized bird.
I too sang along with it, "coo...coo..."
After some time it flew away.
♦ Activity 11 to 13 (Textbook page: 80 to 85)
ഈ ചാപ്റ്ററിന്റെ 11 മുതൽ 13 വരെയുള്ള ആക്ടിവിറ്റികൾക്കായി ഇവിടെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
♦ Activity 11 (Textbook Page 80, 81)
♦ The story in my words
After a yummy meal, Rocky the puppy was resting under a tree. He heard the bees buzzing around his head. "Please, don't irritate me!" he said. Slowly, he fell asleep. Seeing this, a crow flew around the bees and woke Rocky up. He got angry. "Don't annoy me", he said. Rocky lost his sleep. Then he saw a cat chasing a squirrel. Just for fun, Rocky chased the cat. The cat got angry and told Rocky to leave him. By the time the squirrel climbed up a tree and disappeared among the leaves, "Chill, Chill, Chill", it mocked the cat. Rocky tried to climb up the tree. The cat saw him, jumped down and escaped. The crow saw Rocky climbing the tree. Her nest was in that tree, and her chicks were in it. She was afraid. She started circling around Rocky. Rocky stood on his hind legs, and then he walked back. On the way, he got a bone. It was so tasty. He started chewing it. The hungry crow was watching him. When Rocky closed his eyes in joy, the crow snatched the bone and flew away. Rocky barked. He jumped up and down and rolled in the mud. Soon, the sky became dark and heavy rain started with thunder and wind. The crow saw her nest swaying in the wind. Soon the branch broke, and the nest fell down. Hearing the cry of the chicks, Rocky felt pity for them. They were shivering. "Don't worry, dears", Rocky consoled them. Then Rocky heard a cry for help. It was the mother crow. She was caught under a fallen branch. Rocky's heart melted. With all his strength, he pulled the branch, moved it and saved the crow. The crow's eyes welled up with gratitude. "Take care", said Rocky and walked away.
♦ Activity 12 (Textbook Page 82, 83)
Mittu the rabbit liked carrots very much. "Where will I get carrots every day?" Mittu thought. "An idea! Why can't we plant all the vegetables? Then my friends also can eat as much as vegetables". He ran to his friends. Pintu elephant, Mickey Mouse, Nandhi cow, Kitty crow and Beauty butterfly were planning a game in the morning. Mittu shared his plan with them. "That's a good idea", said Pintu Elephant. "Let's start. I will get the soil ready", he said. "I will dig the pits so that we can plant", said Mickey Mouse. "Then I can bring the seeds and saplings", said Kitty Crow. They all started working. By the evening, they planted all the vegetables like carrots, peas, lady's finger, eggplant and tomato.
Pintu elephant watered them every day. Nandhi cow brought cow dung
and manured the garden. In a few days, the saplings peeped out from the soil. The friends became happy. They nurtured the plants every day. Soon they started blooming. Beauty butterfly was busy with sipping nectar. Then it became a beautiful vegetable garden. Kitty crow flew over the garden and said, "Wow! You guys did a wonderful job" "Thank you, Kitty", said the friends. "It's all because we worked in harmony", said Nandhi cow. "You are very true", said Pintu. "Lei's harvest the vegetables tomorrow", said Mittu. They all agreed. That night, Mittu rabbit slept, dreaming of eating his stomach full of carrots.
| ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.





0 Comments