Kerala Syllabus Class 6 കേരള പാഠാവലി - Unit 03 നൽകുകിൽ നേടാം: വയൽക്കാഴ്ചകൾ, അതിജീവനത്തിന്റെ തുടക്കം, ഒരു സ്വപ്നമുണ്ടായിരുന്നു - ചോദ്യോത്തരങ്ങൾ
എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് കേരളപാഠാവലിയിലെ 'നൽകുകിൽ നേടാം' എന്ന യൂണിറ്റിലെ 'വയൽക്കാഴ്ചകൾ, അതിജീവനത്തിന്റെ തുടക്കം, ഒരു സ്വപ്നമുണ്ടായിരുന്നു' എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.
♦ നൽകുകിൽ നേടാം
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഇന്നൊരു സാംസ്കാരികപ്രശ്നം മാത്രമല്ല, ജീവിതപ്രശ്നം തന്നെയാണ്. മനുഷ്യൻ പ്രകൃതിയുടെ അടിമയല്ല, ഉടമയുമല്ല. പ്രകൃതിയിലെ അനേകം ജീവജാലങ്ങളിൽ ഒന്നുമാത്രമാണ് മനുഷ്യൻ. എന്നാൽ മനുഷ്യന് പ്രകൃതിയിൽ ബോധപൂർവ്വം ഇടപെടാനും മാറ്റങ്ങൾ വരുത്താനും കഴിയും. പ്രകൃതിയിൽ നിന്ന് എടുക്കുകയും പ്രകൃതിയിലേക്ക് തിരിച്ചുകൊടുക്കുകയും ചെയ്യുന്ന കൃഷിപോലുള്ള ഉത്പാദന പ്രവർത്തനങ്ങൾ ഏറെക്കുറെ സുസ്ഥിരമാണ്. എന്നാൽ കുന്നിടിക്കുമ്പോഴും വയലുകളും ചതുപ്പുനിലങ്ങളും നികത്തുമ്പോഴും തിരിച്ചുപിടിക്കാനാവാത്തവിധം മാറ്റങ്ങൾ പ്രകൃതിയിൽ ഉണ്ടാകുന്നു. ഇത് പ്രകൃതി നശീകരണമായി മാറുന്നു.
അത്തരം സന്ദർഭങ്ങളിലാണ് പ്രകൃതിയോടു ചേർന്നുനിൽക്കുന്ന ഒരു വികസനരീതിയെക്കുറിച്ചുള്ള അന്വേഷണം പ്രസക്തമായി മാറുന്നത്. 'നൽകുകിൽ നേടാം' എന്ന യൂണിറ്റ് ഈ അന്വേഷണത്തിലേക്കു വഴിതുറക്കുന്നതാണ്. യൂണിറ്റിലെ പ്രവേശകം ജോൺ സി. ജേക്കബിന്റെ 'ആനന്ദത്തിന്റെ രഹസ്യം' എന്ന ചെറിയ കഥയാണ്. എൻ. വി. കൃഷ്ണവാരിയരുടെ 'വയൽക്കാഴ്ചകൾ' എന്ന കവിത മയിലും മനുഷ്യനും മരവും വയലും ഒന്നിച്ചുചേർന്നു നിൽക്കുന്ന ഒരു കൃഷിസ്ഥലത്തിന്റെ വാങ്മയചിത്രമാണ്.
♦ ആനന്ദത്തിന്റെ രഹസ്യം - പ്രവേശക പ്രവർത്തനം
സന്തോഷത്തോടെ ജീവിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹവും ലക്ഷ്യവുമാണ്. എന്നാൽ വളരെച്ചുരുക്കം ചിലർക്കേ അതിനു സാധിക്കുന്നുള്ളൂ. എന്താണ് സന്തോഷത്തിന്റെ രഹസ്യം? ഇതിലേക്ക് വെളിച്ചം വീശുന്ന ജോൺ സി. ജേക്കബിന്റെ 'ആനന്ദത്തിന്റെ രഹസ്യം' എന്ന കൊച്ചു കഥയാണ് പ്രവേശകമായി ഈ യൂണിറ്റിൽ നൽകിയിരിക്കുന്നത്.
♦ പൂമ്പാറ്റയെ പെൺകുട്ടി എങ്ങനെയാണ് സഹായിച്ചത്?
പൂമ്പാറ്റ മുൾച്ചെടികൾക്കിടയിൽ പെട്ടുകിടക്കുകയായിരുന്നു. അതിന്റെ ചിറകുവിടർത്തിയാൽ കീറിപ്പോകുമെന്ന് പെൺകുട്ടി മനസ്സിലാക്കി. അവൾ അതിസൂക്ഷ്മതയോടെ, പൂമ്പാറ്റയെ പുറത്തെടുത്ത് നീ പേടിക്കേണ്ട, പറന്നു പോയ്ക്കോ എന്നു പറഞ്ഞു.
♦ മാലാഖയുടെ രഹസ്യമന്ത്രമെന്തായിരുന്നു ആ മന്ത്രം പെൺകുട്ടിയുടെ ജീവിതത്തിൽ വരുത്തിയ മാറ്റം എന്തായിരുന്നു?
“നിന്നെക്കൊണ്ട് ഈ ലോകത്തിൽ എല്ലാവർക്കും ആവശ്യമുണ്ട്. ഇതു മനസ്സിലാക്കി അതനുസരിച്ച് ജീവിച്ചോളൂ'' എന്നാണ് മാലാഖ നൽകിയ രഹസ്യമന്ത്രം. ആ മന്ത്രത്തിന്റെ അടിസ്ഥാനത്തിൽ അവൾ ആഹ്ലാദവതിയായി ജീവിച്ചു. കാലം കടന്നുപോയി. പെൺകുട്ടി യുവതിയായി, അമ്മയായി, അമ്മൂമ്മയായി, ഒടുവിൽ മരണശയ്യയിലും. ഇപ്പോഴും അവർ സന്തുഷ്ടയാണ്.
നമ്മൾ ജീവിക്കേണ്ടത് നമുക്കുവേണ്ടിയല്ല. മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോൾ ജീവിതം സന്തോഷം നിറഞ്ഞതാകും. നമ്മളെക്കൊണ്ട് ഈ ലോകത്തിൽ എല്ലാവർക്കും ആവശ്യമുണ്ട് എന്ന ബോധ്യത്തിൽ ആവണം നമ്മുടെ ജീവിതം.
ഇതര ജീവികൾക്കില്ലാത്ത വിശേഷബുദ്ധിയും വിവേചനശക്തിയും ഉള്ള മനുഷ്യന്, എല്ലാറ്റിനെയും കീഴടക്കി കാൽക്കീഴിൽ ഒതുക്കാനുള്ള വ്യഗ്രതയിൽ, പലപ്പോഴും ജീവിതത്തിലെ യഥാർത്ഥ സന്തോഷം അനുഭവിക്കാൻ കഴിയാതെപോകുന്നു.
ചുറ്റുപാടുകളെയും പ്രകൃതിയെയും ചേർത്തുപിടിച്ചുകൊണ്ട്, ചുറ്റുമുള്ളവരെ നോവിക്കാതെ ആവശ്യങ്ങൾ നിറവേറ്റി ജീവിക്കുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നതും അതിൽ സന്തോഷം നിറയുന്നതും.
♦ പാഠം: 01- വയൽക്കാഴ്ചകൾ
അകം കവിതകൾ - ഇടൈക്കാടനാർ
പരിഭാഷ: എൻ. വി. കൃഷ്ണവാരിയർ
പ്രകൃതിയോട് ചേർന്നും പ്രകൃതിയിൽ ഇടപെട്ടുമാണ് നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത്. മണ്ണില്ലാതെ, കൃഷിയില്ലാതെ, കൃഷിക്കാരില്ലാതെ ഒരു ജീവിതം നമുക്കില്ല. മനുഷ്യൻ അധ്വാനത്തിലൂടെ പ്രകൃതിയോട് ചേർന്നുനിൽക്കുന്നതിന്റെ മനോഹരമായ ആവിഷ്കാരമാണ് 'വയൽക്കാഴ്ചകൾ' എന്ന കവിത.
♦ കവിതയുടെ ആശയം
മഴ പെയ്യുന്ന ഒരു പ്രഭാതത്തിന്റെ വർണനയോടെയാണ് കവിത തുടങ്ങുന്നത്. കാളയെക്കൊണ്ട് പൂട്ടിയ മലയരികിലെ വിളഭൂമി കീറിയ ഇറച്ചി പോലെ കാണപ്പെട്ടു. അവിടെ വിതച്ച വിത്തുകളൊക്കെയും മുളച്ചുപൊന്തി. പനയോലക്കുടയും ചൂടി ഉത്സാഹത്തോടെ വന്നെത്തുന്ന കർഷകരെ വരകിൻ നാമ്പുകൾ തിന്നാൻ ഉത്സാഹത്തോടെ എത്തുന്ന കലമാൻ കൂട്ടത്തോടാണ് കവി സാമ്യപ്പെടുത്തുന്നത്. പറകൊട്ടുന്ന താളത്തിനൊപ്പിച്ച് കൊത്തിക്കി ളച്ച് അടിവേരോടെ അവർ കളപറിക്കുകയാണ്. വിശാലമായതും കാടുപിടിച്ചുകിടക്കുന്നതുമായ ആ പ്രദേശത്ത് മുളച്ച വരകിന്റെ (ഒരുതരം ചെറുധാന്യം) രുചിയേറുന്ന കതിരുകൾ കൊത്താൻ മയിലുകൾ പറന്നെത്തിയതും കവിതയിൽ വർണിക്കുന്നു. തലയിൽ കുടുമയും വർണചിത്രമുള്ള വാലുമുള്ള മയിലുകളുടെ ഭംഗി വാക്കുകൾകൊണ്ട് കവി വരച്ചിടുകയാണ്. മലയരികിലെ വിളഭൂമിയിൽ പണിചെയ്യുന്നവർക്ക് ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ അല്പം തണൽ കിട്ടാൻ വേണ്ടി വെട്ടാതെ നിർത്തിയ ഒരു കാട്ടുനാരകം അവിടെയുണ്ട്. കതിരുകൊത്തിത്തിന്ന മയിലുകൾ പീലികൾ വിരിച്ച് ആവേശത്തോടെ ആ കാട്ടു നാരകത്തിന്റെ വളഞ്ഞകൊമ്പിൽ കയറി അന്തസ്സോടെ ഇരിക്കുന്നതും കവിതയിൽ വർണിക്കുന്നു.
പഠനപ്രവർത്തനങ്ങൾ
♦ ഈണത്തിൽ ചൊല്ലാം
സംഘങ്ങളായി കവിത ഈണത്തിൽ ചൊല്ലു
♦ കവിത ചൊല്ലുന്നത് കൂടുതൽ മികച്ചതാവാൻ എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധ വേണം?
കവിത പലയാവർത്തി വായിക്കുക.
കവിതയുടെ ആശയം ഉൾക്കൊണ്ട് അക്ഷരസ്ഫുടതയോടെ ഉചിതമായ ഈണം കണ്ടെത്തി ചൊല്ലാൻ ശ്രദ്ധിക്കുമല്ലോ.
♦ കവിതയിലെ കാഴ്ചകൾ
• മഴ പെയ്യുന്ന പ്രഭാതം
• വയലിൽ വെള്ളം വാർന്നുപോകുന്ന ചാലുകൾ
• കൃഷിക്കാരുടെ വരവ്:
• കള പറിക്കുന്ന കൃഷിപ്പണിക്കാർ
• കതിരു കൊത്താൻ വരുന്ന മയിലുകളുടെ ഭംഗി
• മയിലുകളുടെ മരത്തിൽ കേറിയുള്ള ഇരിപ്പ്
ഈ ആശയങ്ങൾ വരുന്ന വരികൾ കണ്ടെത്തിച്ചൊല്ലു.
• മഴ പെയ്യുന്ന പ്രഭാതം
പേമഴ പെയ്കെ പാരമിരുളും പുലർകാലം
• വയലിൽ വെള്ളം വാർന്നുപോകുന്ന ചാലുകൾ
കീറിയോരിറച്ചിപോൽ നീർവാലും കരിച്ചാലിൽ
• കൃഷിക്കാരുടെ വരവ്
പനയോലയാൽത്തീർത്തു കാൽനീണ്ട കുട ചൂടി
പണിയാനുത്സാഹം പൂണ്ടെത്തിയ കൃഷീവലർ
• കള പറിക്കുന്ന കൃഷിപ്പണിക്കാർ
പറകൊട്ടീടും താളമൊപ്പിച്ചു കൊത്തിക്കിള-
ച്ചടിവേരോടേ കളക്കുറ്റികൾ പറിക്കുന്നൂ
• കതിരു കൊത്താൻ വരുന്ന മയിലുകളുടെ ഭംഗി
എത്രയും രുചിയെഴുമതിന്റെ കതിരുകൾ
ഉണ്ണുവാനിങ്ങെത്തീടും തലയിൽ കുടുമയും
വർണ്ണചിത്രമാം വാലുമിയലും മയിലുകൾ
• മയിലുകളുടെ മരത്തിൽ കേറിയ ഇരിപ്പ്
വലുതാമിലയെഴും കുരുന്തമരത്തിന്റെ
വളഞ്ഞ കൊമ്പിൽക്കേറിയന്തസ്സാർന്നിരുന്നീടും
♦ ചിത്രത്തിലൂടെ കവിതയിലേക്ക്
♦ കവിതയോടൊപ്പം പുസ്തകത്തിൽ കൊടുത്ത ചിത്രവുമായി ബന്ധപ്പെട്ട വരികൾ കണ്ടെത്തി എഴുതു.
ഒരു ചിത്രത്തിനുള്ളിൽ മറ്റൊരു ചിത്രം കൂടി കാണാൻ കഴിയും.
കവിതയിലെ വരികൾ
• പുറമേ കറുപ്പെഴും വരകിൻ കതിർ തിന്നി-
ട്ടവ പീലികൾ വിരിച്ചെത്രയും പുളപ്പോടേ,
കൊല്ലയിലുഴുന്നവരുച്ചയ്ക്കു ചോറുണ്ണുമ്പോൾ
തെല്ലൊരു തണൽ കിട്ടാൻ വെട്ടാതെ നിർത്തീട്ടുള്ള
വലുതാമിലയെഴും കുരുന്തമരത്തിന്റെ
വളഞ്ഞ കൊമ്പിൽക്കേറിയന്തസ്സാർന്നിരുന്നീടും.
• പനയോലയാൽത്തീർത്തു കാൽനീണ്ട കുട ചൂടി-
പ്പണിയാനുത്സാഹം പൂണ്ടെത്തിയ കൃഷീവലർ
പറകൊട്ടീടും താളമൊപ്പിച്ചു കൊത്തിക്കിള-
ച്ചടിവേരോടേ കളക്കുറ്റികൾ പറിക്കുന്നു.
♦ പണ്ടത്തെ വാക്കുകൾ
♦ നമ്മൾ ഇന്നുപയോഗിക്കാത്ത ചില വാക്കുകൾ ഈ കവിതയിലുണ്ട്.
ഉദാ: പുനം
കവിതയിലെ അത്തരം വാക്കുകൾ കണ്ടെത്തി എഴുതു. അവയുടെ അർഥം ഊഹിക്കാൻ കഴിയുന്നുണ്ടോ? നിഘണ്ടു നോക്കി അർഥം കണ്ടെത്തൂ.
• പുനം - കാടുപിടിച്ച ഭൂമി
• വരക് - ഒരുതരം ചെറുധാന്യം
• കുടുമ - പുരുഷന്മാർ പണ്ട് നീട്ടിവളർത്തി കെട്ടിവയ്ക്കുന്ന തലമുടി
• കൊല്ല - മലയരികിലെ കൃഷിഭൂമി
• കുരുന്തമരം - കാട്ടുനാരകം
♦ ഇങ്ങനെ ഇന്നുപയോഗത്തിലില്ലാത്ത വാക്കുകൾ ഈ കവിതയിൽ ചേർത്തതിനു കാരണമെന്താവാം? ചർച്ചചെയ്യൂ.
തമിഴ്നാട്ടിൽ പണ്ടുകാലത്ത് ചെയ്തിരുന്ന കൃഷികളെക്കുറിച്ചാണ് ഈ കവിതയിൽ പറയുന്നത്. മലയരികിലാണ് കൃഷിഭൂമി. നമ്മുടെ നാട്ടിലെ കൃഷിരീതികളിൽ നിന്നും വ്യത്യസ്തമായി കളക്കുറ്റികൾ പറിക്കുന്ന സമയത്ത് പറകൊട്ടുന്ന കാഴ്ച കവിതയിൽ കാണാം.
മാനുകളും മയിലുകളുമെല്ലാം പാടത്തെത്തി ആഹാരം കഴിക്കുന്നതും കവിതയിലുണ്ട്. കൃഷിസ്ഥലം മലയരികിലായതിനാൽ പക്ഷിമൃഗാദികളൊക്കെ കൃഷിയിടത്തിലെത്തി വിശപ്പുമാറ്റിയിരുന്നു. പഴയകാലത്തെ കൃഷിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ആവിഷ്കരിക്കുന്നതിനാൽ ഇന്നുപയോഗത്തിലില്ലാത്ത പല വാക്കുകളും കവിതയിൽ കടന്നുവരുന്നു.
♦ മറ്റൊരു കൃഷിക്കാഴ്ച
തന്റെ കൃഷിസ്ഥലത്തെ വിത്തിറക്കാൻ പാകപ്പെടുത്തി കൃഷിക്കാരനായ കൊരൻ കാത്തിരിക്കുമ്പോൾ....
“പുതുമഴ പെയ്തു. കാടുകത്തിയ പന്നിക്കോടൻമലയുടെ ചാരവെള്ളം ചാലുകളിൽക്കൂടെ ഒലിച്ചിറങ്ങി അത്തിക്കോട്ടിൽ തളംകെട്ടിവന്നു. വേർപ്പണിഞ്ഞ ഭൂമിദേവിയെ കെട്ടിപ്പുണർന്നുകൊണ്ടു കുളിർകാറ്റു വീശി. പാറ്റകൾ പറന്നുയർന്നു. പൂക്കുറ്റിപൊരിപോലെ നിലത്തു വീണിഴഞ്ഞു തൂങ്ങിക്കിടക്കുന്ന കൊന്നക്കുലകൾ. കുളിർത്തു പച്ചിലപ്പടർപ്പായ അത്തികൾ, ചിലയ്ക്കാൻ തുടങ്ങുന്ന തവളകൾ! എല്ലാം കണ്ടും കേട്ടും കൊണ്ടേരൻ തുള്ളിച്ചാടി.
(മണ്ണിന്റെ മാറിൽ - ചെറുകാട്)
വയൽക്കാഴ്ചകൾ എന്ന കവിതയിലും ചെറുകാടിന്റെ നോവൽ ഭാഗത്തും അവതരിപ്പിച്ചിരിക്കുന്ന കൃഷിയിടങ്ങളുടെ സവിശേഷതകളും സൗന്ദര്യവും താരതമ്യം ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞവതരിപ്പിക്കൂ. അവ ചേർത്ത് താരതമ്യക്കുറിപ്പ് തയ്യാറാക്കൂ.
മഴയുടെ വിത്യസ്തമായ അനുഭവങ്ങളാണ് ചെറുകാട് വിവരിക്കുന്നത്. കർഷകനുണ്ടാകുന്ന ആനന്ദകരമായ അവസ്ഥയും അദ്ദേഹം വരച്ചുകാട്ടുന്നു. എല്ലാം കണ്ട് കൊണ്ടേരൻ തുള്ളിച്ചാടി എന്ന് പറയുന്നത് അതുകൊണ്ടാണ്. ഇതിലൂടെ നോവൽഭാഗത്തും കവിതയിലും കാർഷികവൃത്തി ആഹ്ലാദകരമായ അനുഭവമായാണ് അവതരിപ്പിച്ചിരിക്കുന്നത്. പഴയകാല കൃഷിയനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ കൃഷി ഏറ്റവും ആഹ്ലാദകരമായ പ്രവൃത്തിയായിരുന്നു എന്നു
മനസ്സിലാക്കാൻ കഴിയും. കർഷകനോടൊപ്പം മണ്ണും പ്രകൃതിയും സന്തോഷിക്കുന്നു.
♦ വയൽക്കാഴ്ചകൾ നിങ്ങളും കണ്ടിട്ടുണ്ടാകില്ലേ? ഒരു വിവരണം തയാറാക്കൂ.
ഞങ്ങളുടെ വീടിനു മുന്നിലായി വിശാലമായ വയലുണ്ട്. ഞാറുമുളച്ചു തുടങ്ങുമ്പോൾ പച്ചപ്പട്ടുടുത്തപോലെയും കതിരുവിളഞ്ഞു കൊയ്യാൻ പാകമാകുമ്പോൾ സ്വർണ്ണക്കസവ് വിരിച്ചിട്ടപോലെയും വയൽ കാണാം. പാളത്തൊപ്പിയും ധരിച്ച് കൃഷിപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നവർ വയലിൽ എപ്പോഴുമുണ്ടാകും. തത്തകളും കൊക്കുകളും മരച്ചില്ലകളിലും വരമ്പത്തുമൊക്കെയിരുന്ന് വയലിലേക്കു നോക്കുന്ന കാഴ്ച മനോഹരമാണ്. ഇടയ്ക്കൊക്കെ വയലിൽനിന്ന് പണിക്കാർ പാട്ടുകൾ പാടുന്നതുകേൾക്കാം. കൊയ്ത്തു കഴിഞ്ഞാൽ പാടത്ത് കുട്ടികളുടെ കളിമേളമാണ്. കുട്ടികൾക്ക് കളിക്കാനുള്ള വിശാലമായ കളിയിടമായി വയൽ മാറുന്നു.
♦ പ്രകൃതിയും അതിലെ ജീവജാലങ്ങളും മനുഷ്യരും ഒന്നുചേരുന്ന മനോഹരമായ ചിത്രം വയൽക്കാഴ്ചകൾ എന്ന കവിതയിൽ കാണാം. കവിത വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
വയൽക്കാഴ്ചകൾ അവതരിപ്പിക്കുന്നതിലൂടെ പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടും ചേർന്നുള്ള മനുഷ്യരുടെ ജീവിതമാണ് കവി അവതരിപ്പിക്കുന്നത്. മണ്ണിനെ കുളിരണിയിക്കുന്ന മഴയും കൃഷിക്കായി ഒരുക്കിയ നിലവും അവിടെ പാകിയ വിത്തുകൾ മുളച്ചുപൊന്തുന്നതും കതിരുകൾ ഉണ്ണുവാനെത്തുന്ന മയിലുകളും എല്ലാം ഈ കവിതയിലുണ്ട്. അവർക്ക് മനുഷ്യരെ ഭയമില്ല. അവർക്കും കൂടിവേണ്ടിയാണ് തങ്ങൾ കൃഷിചെയ്യുന്നത് എന്ന മനോഭാവമാണ് കർഷകർക്ക്. അതുകൊണ്ടുതന്നെ അവർ ഒന്നിനെയും ആട്ടിപ്പായിക്കുന്നില്ല. ഇങ്ങനെ പ്രകൃതിയോടു ചേർന്നുള്ള ഒരുജീവിതത്തിന്റെ സുന്ദരമായ ദൃശ്യം ഈ കവിതയിൽ നമുക്ക് കാണാം.
♦ അകംകവിതകൾ
തമിഴിലെ സംഘകാലകൃതികളിൽ ഒരു വിഭാഗമാണ് അകം കവിതകൾ. പ്രകൃതി വർണന അകം കവിതകളിൽ കൂടുതലായി കാണാം. നറ്റിണൈ, അകനാനൂറ്, ഐങ്കുറുനൂറ്, കുറുന്തൊകൈ ഇവയെല്ലാം അകംകൃതികളാണ്.
♦ പദപരിചയം
• പേമഴ - കനത്തമഴ
• പാരം - വളരെ
• പൂഴി - മണ്ണ്
• നീർ - വെള്ളം
• വാലുക - ഒഴുകിപ്പോകുക
• കരിച്ചാൽ - കരി (കലപ്പ) കൊണ്ട് പൂട്ടുമ്പോൾ ഉണ്ടാകുന്ന ചാൽ
• ഊന്നിയ - വിതച്ച
• പൊന്തുക - ഉയർന്നുനിൽക്കുക
• കൃഷീവലർ - കൃഷിക്കാർ
• വിസ്തൃതം - വിശാലം
• പുനം - കാടുപിടിച്ച ഭൂമി
• വരക് - ഒരുതരം ചെറുധാന്യം (വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ധാന്യ ഇനം)
• കുടുമ - പുരുഷന്മാർ പണ്ട് നീട്ടിവളർത്തി കെട്ടിവയ്ക്കുന്ന മുടി
• പുളപ്പ് - അഹങ്കാരം, ആവേശം
• കൊല്ല - മലയരികിലെ വിളഭൂമി
• തെല്ല് - കുറച്ച്
• കുരുന്തമരം - കാട്ടുനാരകം
പകരം പദങ്ങൾ
• മഴ - മാരി, വർഷം, വൃഷ്ടി
• തല - ശീർഷം, ശിരസ്സ്, ഉത്തമാംഗം
• മയിൽ - മയൂരം, കേകി, ബർഹി
പിരിച്ചെഴുതാം
• വിത്തൊക്കെയും - വിത്ത് + ഒക്കെയും
• കറുപ്പെഴും - കറുപ്പ് + എഴും
• വന്നെത്തിയ - വന്ന് + എത്തിയ
• ചോറുണ്ണുമ്പോൾ - ചോറ് + ഉണ്ണുമ്പോൾ
• കരിച്ചാൽ - കരി + ചാൽ
• തെല്ലൊരു - തെല്ല് + ഒരു
• കാളയെപ്പൂട്ടി - കാളയെ + പൂട്ടി
• കൊത്തിക്കിളച്ച് - കൊത്തി + കിളച്ച്
• കളക്കുറ്റികൾ - കള + കുറ്റികൾ
• വയൽക്കാഴ്ചകൾ - വയൽ + കാഴ്ചകൾ
• കൊമ്പിൽക്കേറി - കൊമ്പിൽ + കേറി
• പനയോല - പന + ഓല
• ഇനിയെത്രയും - ഇനി + എത്രയും
• രുചിയെഴും - രുചി + എഴും
• മരത്തിന്റെ - മരം + ഇന്റെ
പദം വികസിപ്പിക്കാം
• വയൽക്കാഴ്ചകൾ - വയലിലെ കാഴ്ചകൾ
• കലമാൻപറ്റം - കലമാനുകളുടെ പറ്റം
♦ പാഠം: 02 - അതിജീവനത്തിന്റെ തുടക്കം
മൈന ഉമൈബാൻ
ദേവിയാർകോളനി എന്ന മനോഹരഗ്രാമത്തിൽ ജനിച്ചുവളർന്ന മൈന ഉമൈബാൻ തന്റെ ഗ്രാമത്തെക്കുറിച്ച് എഴുതിയ ലേഖനത്തിൽനിന്നുള്ള ഭാഗമാണ് അതിജീവനത്തിന്റെ തുടക്കം. അതിമനോഹരമായ ഭൂപ്രദേശങ്ങളും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളും ഭീമാകാരങ്ങളായ പർവതങ്ങളും വിശാലമായ സമുദ്രങ്ങളും എല്ലാം നിറഞ്ഞ ഈ ഭൂമി മനുഷ്യരുടെ കൈകടത്തലുകൾ മൂലം അനേകം പാരിസ്ഥിതികപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. 'പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ' എന്ന കാഴ്ചപ്പാട് പരിസ്ഥിതിദിനാചരണങ്ങളിലും സെമിനാറുകളിലും പ്രസംഗമണ്ഡപങ്ങളിലും മാത്രമായി അവസാനിക്കുന്നതിന്റെ അർഥമില്ലായ്മയെക്കുറിച്ച് ലേഖനം സൂചനകൾ നൽകുന്നു. പ്രകൃതിയോടു ചേർന്നുനിൽക്കുന്ന മനോഭാവം ഒരു ജീവിതരീതിയായി മാറേണ്ടതുണ്ട് എന്ന് തിരിച്ചറിയാൻ വൈകരുത് എന്ന് ഓർമിപ്പിക്കുകയാണ് ലേഖിക.
♦ പാഠപുസ്തകത്തിലെ ചോദ്യോത്തരങ്ങൾ
♦ വായിക്കാം പറയാം
♦ 'ഇപ്പോഴും മധ്യവേനലവധിക്ക് സ്കൂൾ പൂട്ടാൻ കാത്തിരിക്കുന്ന കുട്ടിയാണ് ഞാൻ' - എഴുത്തുകാരി ഇങ്ങനെ പറയാൻ കാരണമെന്ത്?
നാലുമലകളുടെ താഴ്വരയിലെ ദേവിയാർ കോളനിനിവാസിയാണ് എഴുത്തുകാരി. അവരുടെ വീടിനടുത്ത് ആറ്, പുറകിൽ മല, മലയ്ക്കുമുകളിൽ കയറിയാൽ പിന്നെയും പിന്നെയും മലനിരകൾ. രണ്ടു മലകൾക്കിടയിലൂടെ വെള്ളിയരഞ്ഞാണം പോലൊഴുകുന്ന പെരിയാർ, എങ്ങും പച്ചപ്പ്, കൈത്തോടുകൾ....
ആറ്റിൽ നീന്തുക എന്നത് അവരുടെ പ്രധാന വിനോദമായിരുന്നു. ആറ്റിലിറങ്ങിയാൽ കണ്ണുചുവന്ന് ചുറ്റും മഞ്ഞുപോലെ തോന്നിക്കുമ്പോൾ കരയിൽ കയറിയിരുന്ന് ഉണങ്ങുകയും പിന്നെയും ആറ്റിലേക്കു ചാടുകയും ചെയ്യുന്ന തവളകൾ എന്നാണു് എഴുത്തുകാരി സ്വയം വിശേഷിപ്പിക്കുന്നത്. അതുകൊണ്ടാണ് മധ്യവേനലവധിക്കു സ്കൂൾ പൂട്ടാൻ കാത്തിരിക്കുന്ന കുട്ടിയാണ് താൻ എന്ന് അവർ പറയാൻ കാരണം.
♦ 'വെള്ളം വല്ലാതങ്ങ് ഒഴുകിപ്പോകാതെ തടഞ്ഞു നിൽക്കാൻ ഇതൊക്കെ മതിയായിരുന്നു'. വെള്ളത്തെ തടഞ്ഞുനിർത്തുന്ന ഘടകങ്ങൾ എന്തെല്ലാം?
മുമ്പ് ആറ്റിലൊരുപാട് കല്ലുകളുണ്ടായിരുന്നു. മണൽ തെളിയുന്നിടത്തൊക്കെ കല്ലൂർവഞ്ഞിയും കുഞ്ഞുകണ്ടലുമുണ്ടായിരുന്നു. കെട്ടിടം പണിക്കും കയ്യാലപ്പണിക്കുമായി മനുഷ്യർ കല്ലുകളൊക്കെ പൊട്ടിച്ചെടുത്തു. മണലുമുഴുവൻ കോരിക്കൊണ്ടുപോയി. മണലും കല്ലും കണ്ടലും കല്ലൂർവഞ്ഞിയുമാണ് വെള്ളം തടഞ്ഞുനിർത്തിയിരുന്ന ഘടകങ്ങൾ.
♦ 'വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രമാണ് അവിടെ കാര്യമായി മഴയില്ലാത്തത്. എന്നിട്ടാണ് ഈ അവസ്ഥ'. ഏതവസ്ഥയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത് ?
പല ആവശ്യങ്ങൾക്കായി പുഴയിലെ കല്ലുകൾ മനുഷ്യർ പൊട്ടിച്ചെടുത്തു. മണലും കോരിക്കൊണ്ടുപോയി. വേനലായാൽ കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി പുഴയിൽ നിന്ന് വെള്ളം പമ്പുചെയ്തെടുക്കാനും തുടങ്ങി. അതോടെ മഴ വെള്ളം അതേ വേഗത്തിൽ പെരിയാറിൽ ചെന്നുചേരുന്ന സ്ഥിതിയായി. ഈ അവസ്ഥയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
♦ 'എത്രയെത്ര വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഈ ഭൂമി!' ഏതെല്ലാമാണ് ഈ വൈവിധ്യങ്ങൾ?
അതിമനോഹരമായ ഭൂപ്രദേശങ്ങൾ, വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ, ജീവന്റെ സമ്പന്നമായ ഇടം. ഭീമാകാരങ്ങളായ പർവതങ്ങൾ മുതൽ വിശാലമായ
സമുദ്രങ്ങൾ വരെ, സമൃദ്ധമായ മഴക്കാടുകൾ മുതൽ വരണ്ട മരുഭൂമിവരെ. ഇതുപോലെ ധാരാളം വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഈ ഭൂമി.
♦ 'ഈ പുസ്തകം ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുകയും പരിസ്ഥിതി പ്രധാനവിഷയമാണ് എന്നു തിരിച്ചറിയുകയും ചെയ്തു. ഏതു പുസ്തകത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്? ആ പുസ്തകത്തിന്റെ പ്രത്യേകതയെന്താണ്?
റേച്ചൽ കഴ്സന്റെ 'നിശ്ശബ്ദ വസന്തം' എന്ന പുസ്തകത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. നാട്ടിലെ പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. പരിസ്ഥിതിയെ വേണ്ടവിധത്തിൽ സംരക്ഷിച്ചില്ലെങ്കിൽ മനുഷ്യരാശിയെയും പ്രകൃതിയെയും തന്നെ ഇല്ലാതാക്കും എന്ന തിരിച്ചറിവുണ്ടാക്കുന്നതിന് ഈ പുസ്തകം വഴിയൊരുക്കി.
♦ നാം തിരിച്ചറിയാൻ വൈകിപ്പോയ കാര്യമെന്താണ്?
ഭൂമിയിൽ ജീവനെ താങ്ങിനിർത്തുന്ന ജൈവവൈവിധ്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ നശിച്ചുപോകുമെന്നും, ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫലങ്ങളാണ് ഇന്നു ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാൻ വൈകിപ്പോയി എന്നാണ് എഴുത്തുകാരി പറയുന്നത്.
♦ വരികൾ... വാക്യങ്ങൾ
1) പെരിയാറേ, പെരിയാറേ, പർവതനിരയുടെ പനിനീരേ,
കുളിരുംകൊണ്ടു കുണുങ്ങിനടക്കും മലയാളിപ്പെണ്ണാണു നീ.
- (സിനിമാഗാനം - വയലാർ രാമവർമ്മ)
2) പൂഴിമണലതിൽ പണ്ടിരുന്നു
പൂത്താങ്കോലേറെക്കളിച്ചതല്ലേ?
കുളിരോലുമോളത്തിൽ മുങ്ങി മുങ്ങി-
ക്കുളിയും ജപവും കഴിച്ചതല്ലേ?
- (കുറ്റിപ്പുറം പാലം-ഇടശ്ശേരി)
ഈ കവിതാഭാഗങ്ങളിലെ ആശയവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ലേഖനത്തിൽനിന്ന് കണ്ടെത്തിയെഴുതൂ.
1) പെരിയാറേ, പെരിയാറേ, പർവതനിരയുടെ പനിനീരേ കുളിരുംകൊണ്ടു കുണുങ്ങിനടക്കും മലയാളിപ്പെണ്ണാണു നീ.
ദേവിയാർകോളനി എന്ന ഗ്രാമം നാലുമലകളുടെ താഴ്വരയിലാണ്. നടുവിലൂടെ ആറ് ഒഴുകുന്നു. വീടിനടുത്ത് ആറ്, പുറകിൽ മല, മലമുകളിൽ കയറിയാൽ പിന്നെയും പിന്നെയും മലനിരകൾ. രണ്ടു മലകൾക്കിടയിലൂടെ വെള്ളിയരഞ്ഞാണം പോലൊഴുകുന്ന പെരിയാർ, എങ്ങും പച്ചപ്പ്, കൈത്തോടുകൾ....
2) പൂഴിമണലതിൽ പണ്ടിരുന്നു
പൂത്താങ്കോലേറെക്കളിച്ചതല്ലേ?
കുളിരോലുമോളത്തിൽ മുങ്ങി മുങ്ങി
ക്കുളിയും ജപവും കഴിച്ചതല്ലേ?
ആറ്റിൽ നീന്തണം എന്നാണ് എക്കാലത്തേയും ഏറ്റവും വലിയ മോഹം. ഒരിക്കൽ ആറ്റിൽനിന്നു കയറുന്ന പരിപാടിയില്ലായിരുന്നു. കണ്ണുചുവന്ന് ചുറ്റും മഞ്ഞുപോലെ തോന്നിക്കുമ്പോൾ കരയിലെ കല്ലുകളിൽ കയറിയിരുന്ന് ഉണങ്ങുകയും പിന്നെയും ആറ്റിലേക്കു ചാടുകയും ചെയ്യുന്ന തവളകളായിരുന്നു ഞങ്ങൾ.
♦ ലഘുവാക്യങ്ങളാക്കാം
♦ ഭൂമിയിൽ ജീവനെ താങ്ങിനിർത്തുന്ന ജൈവവൈവിധ്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ നശിച്ചുപോകുമെന്നും, ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫലങ്ങളാണ് ഇന്ന് ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാൻ വൈകിപോയെന്നുമാത്രം.
ഈ വലിയ വാക്യത്തെ ഇങ്ങനെ ചെറുവാക്യങ്ങളായി വേർതിരിച്ചെഴുതാം.
• ഭൂമിയിൽ ജീവനെ താങ്ങിനിർത്തുന്ന ജൈവവൈവിധ്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ നശിച്ചുപോകും.
• ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫലങ്ങളാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
• ഇതു തിരിച്ചറിയാൻ വൈകിപ്പോയെന്നുമാത്രം
ലേഖനത്തിൽനിന്ന് വലിയ വാക്യങ്ങൾ കണ്ടെത്തി അവയെ ചെറുവാക്യങ്ങളായി വേർതിരിച്ചെഴുതുക.
♦ ഒരുവശത്ത് പരിസ്ഥിതി നാശത്തെപ്പറ്റി പറയുകയും മറു വശത്ത് സംരക്ഷണത്തെപ്പറ്റി ക്ലാസുകളും ചർച്ചകളും എങ്ങുമെത്താതെ പോവുകയും ചെയ്യുന്നു.
• ഒരുവശത്ത് പരിസ്ഥിതിനാശത്തെപ്പറ്റി പറയുന്നു.
• മറുവശത്ത് സംരക്ഷണത്തെപ്പറ്റി ക്ലാസുകളും ചർച്ചകളും എങ്ങുമെത്താതെ പോവുകയും ചെയ്യുന്നു.
♦ പരിസ്ഥിതിയെ വേണ്ടവിധത്തിൽ സംരക്ഷിച്ചില്ലെങ്കിൽ മനുഷ്യരാശിയെയും പ്രകൃതിയെയും ഇല്ലാതാക്കും എന്ന തിരിച്ചറിവുണ്ടാക്കുന്നതിന് ഈ പുസ്തകം വഴിയൊരുക്കി.
• പരിസ്ഥിതിയെ വേണ്ടവിധത്തിൽ സംരക്ഷിക്കണം. .
• ഇല്ലെങ്കിൽ മനുഷ്യരാശിയെയും പ്രകൃതിയെയും ഇല്ലാ താക്കും.
• ഈ തിരിച്ചറിവുണ്ടാക്കുന്നതിന് പുസ്തകം വഴിയൊരുക്കി.
♦ പ്രയോഗഭംഗി കണ്ടെത്താം
• പെരിയാർ
• ഒഴുകുന്ന പെരിയാർ
• വെള്ളിയരഞ്ഞാണംപോലൊഴുകുന്ന പെരിയാർ
പെരിയാർ എന്ന പദത്തിനോട് കൂടുതൽ പദങ്ങൾ ചേർത്തപോൾ അർഥതലങ്ങളിൽ വന്ന മാറ്റമെന്ത്? ചർച്ചചെയ്യൂ.
ഇവിടെ പെരിയാർ ഒഴുകുന്നതിനെ വെള്ളിയരഞ്ഞാണം പോലെ എന്നു പറയുമ്പോൾ നമ്മുടെ മനസ്സിൽ ഒരു ചിത്രം രൂപപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള കൂടുതൽ പ്രയോഗങ്ങൾ പാഠഭാഗത്തുനിന്നു കണ്ടെത്തി എഴുതൂ.
• വെള്ളിയരഞ്ഞാണം പോലൊഴുകുന്ന പെരിയാർ.
പെരിയാറിന്റെ സൗന്ദര്യം മുഴുവൻ ആവിഷ്കരിക്കുന്ന വരിയാണിത്. വെള്ളത്തിന്റെ നൈർമല്യത്തെ വിവരിക്കാൻ വെള്ളിയരഞ്ഞാണം എന്ന പദത്തേക്കാൾ പറ്റിയ മറ്റൊരു വാക്ക് കണ്ടെത്തുക പ്രയാസമാണ്. അതുപോലെ അതിന്റെ ഒഴുക്കിനെയും ഇത് മനോഹരമായി പറഞ്ഞുവെച്ചിരിക്കുന്നു.
കൂടുതൽ പ്രയോഗങ്ങൾ
• വെള്ളം
• ചായപ്പൊടിവെള്ളം
• കറുത്തിരുണ്ട ചായപ്പൊടി വെള്ളം
ഇവിടെ വെള്ളത്തെ ചായപ്പൊടിവെള്ളം എന്നു പറഞ്ഞാൽ ഇപ്പോഴൊഴുകുന്ന പുഴയിലെ വെള്ളത്തിന്റെ ചിത്രത്തെക്കുറിച്ച് ഒരു ധാരണ ലഭിക്കും. കറുത്തിരുണ്ട എന്ന പദം കൂടി ഉപയോഗിക്കുമ്പോൾ ഒന്നുകൂടെ അതിന്റെ രൂക്ഷതയും വ്യക്തതയും ലഭിക്കുകയും ചെയ്യും.
• നൈർമല്യം
• നവനൈർമല്യം
• അന്തരീക്ഷത്തിന്റെ നവനൈർമല്യം
അന്തരീക്ഷത്തിന്റെ പരിശുദ്ധി കൂടുതൽ അനുഭവപ്പെടുത്താൻ ഈ പ്രയോഗത്തിലൂടെ കഴിയുന്നു.
• തിളക്കം
• വെട്ടിത്തിളക്കം
• വെള്ളത്തിന്റെ വെട്ടിത്തിളക്കം
വെള്ളത്തിന്റെ തെളിമയും പരിശുദ്ധിയും ഈ പ്രയോഗത്തിലൂടെ വ്യക്തമാകുന്നു.
♦ 'പ്രകൃതിവിഭവങ്ങൾക്ക് അതിരുകളില്ലെന്ന് ഒരു ധാരണയുണ്ട്'. ഈ പ്രസ്താവനയോട് പ്രതികരിച്ച് കുറിപ്പ് തയാറാക്കുക.
പ്രകൃതിവിഭവങ്ങൾ മനുഷ്യന് ആവോളം ഉപയോഗിക്കാം എന്നും അത് മനുഷ്യനുവേണ്ടി മാത്രമാണ് എന്നുമുള്ള മനോഭാവമാണ് എന്നുമുള്ളത്. പ്രകൃതി കനിഞ്ഞു നൽകിയ വിഭവങ്ങൾക്കൊന്നും കണക്കില്ലെന്ന് നമ്മൾ വിശ്വസിച്ചു. അത് എത്ര വേണമെങ്കിലും ഉപയോഗിക്കാമെന്ന ചിന്താഗതിയിൽ മാറ്റംവരുത്തണമെന്ന് സമീപകാലത്തെ പല അനുഭവങ്ങളും മുന്നറിയിപ്പു നൽകുന്നു. ഭൂമിയിലെ ജീവനെ താങ്ങിനിർത്തുന്ന ജൈവവൈവിധ്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ നശിച്ചുപോകും. നമ്മുടെ അശ്രദ്ധമായ ചെയ്തികളുടെ, പരിസ്ഥിതിചൂഷണത്തിന്റെ ഫലമാണ് ഇന്ന് ലോകം നേരിടുന്ന പല ദുരനുഭവങ്ങളും,
♦ പദപരിചയം
• കല്ലൂർവഞ്ഞി - പാറക്കൂട്ടത്തിൽ പറ്റിപ്പിടിച്ചുവ ളരുന്ന ഒരിനം സസ്യം. ഔഷധമായി ഉപയോഗിക്കുന്നു.
• പ്രത്യാഘാതം - തിരിച്ചടി
• മാഗ്നാകാർട്ട - അടിസ്ഥാന രേഖ
• നവം - പുതിയ
• നൈർമ്മല്യം - പരിശുദ്ധി
• കണ്ടൽ - ജലാശയങ്ങളുടെ കരയിൽ വളരുന്ന ഒരിനം സസ്യം
• ജീവനോപാധി - ജീവിതമാർഗം
• അവബോധം - തിരിച്ചറിവ്
• ആവാസവ്യവസ്ഥ - പലതരം ജീവജാലങ്ങൾ സഹകരിച്ചുജീവിക്കുന്ന സ്ഥിതി
• വൈവിധ്യം - വ്യത്യസ്തത
• പ്രതിഭാസം - സംഭവം
• പുനരുജ്ജീവിപ്പിക്കുക - വീണ്ടും ജീവിപ്പിക്കുക
♦ പിരിച്ചെഴുതാം
• കൈത്തോട് - കൈ + തോട്
• മലയോരം - മല + ഓരം
• കല്ലുകളൊക്കെ - കല്ലുകൾ + ഒക്കെ
• ആഴത്തിൽ - ആഴം + ഇൽ
• വഴിയൊരുക്കി - വഴി + ഒരുക്കി
• തിരിച്ചറിയാൻ - തിരിച്ച് + അറിയാൻ
• അന്തരീക്ഷത്തിന്റെ - അന്തരീക്ഷം + ഇന്റെ
• നൈർമ്മല്യവും - നൈർമല്യം + ഉം
• പ്രസംഗത്തിൽ - പ്രസംഗം + ഇൽ
♦ പകരം പദങ്ങൾ
• ആറ് - നദി, തടിനി, സരിത്ത്
• മല - അദ്രി, ഗിരി, അചലം
• മഴ - മാരി, വർഷം, വൃഷ്ടി
• മനുഷ്യർ - മർത്ത്യൻ, മാനവൻ, മനുജൻ
• ഭൂമി - ധര, ധരിത്രി, ക്ഷോണി
♦ പാഠം: 03 - ഒരു സ്വപ്നമുണ്ടായിരുന്നു
സാറാ ജോസഫ്
'ഒരു സ്വപ്നമുണ്ടായിരുന്നു' എന്ന പാഠഭാഗം സാറാ ജോസഫിന്റെ 'ആതി' എന്ന നോവലിൽ നിന്ന് എടുത്തിട്ടുള്ളതാണ്. കേരളത്തിന്റെ തീരപ്രദേശങ്ങളിലെ കോൾ നിലങ്ങൾ (സമുദ്രനിരപ്പിൽനിന്ന് താഴ്ന്ന് കിടക്കുന്ന പാടശേഖരങ്ങൾ) ജൈവവൈവിധ്യത്തിന്റെ കലവറയാണ്. മഴക്കാലത്ത് കിഴക്കൻ മലകളിൽനിന്നും വെള്ളത്തോടൊപ്പം ഒഴുകി വരുന്ന മണ്ണ് അടിഞ്ഞുകൂടി ഫലഭൂയിഷ്ഠമായ ഈ പ്രദേശങ്ങൾ കേരളത്തിന്റെ പ്രധാന നെല്ലുൽപാദനമേഖലകളുമാണ്. എന്നാൽ ഇന്ന് ഈ പ്രദേശങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന അതിഭീകരമായ പാരിസ്ഥിതിക ചൂഷണത്തിന്റെ നേർചിത്രമാണ് ''ആതി'' എന്ന സാങ്കല്പിക ഭൂപ്രദേശത്തു നടക്കുന്ന സംഭവവികാസങ്ങളിലൂടെ നോവലിസ്റ്റ് വരച്ചുകാട്ടുന്നത്.

♦ പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
♦ വാക്യങ്ങൾ കണ്ടെത്താം, പറയാം
താഴെക്കൊടുത്ത കഥാസന്ദർഭങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്ന വാക്യങ്ങൾ കഥയിൽനിന്നു കണ്ടെത്തി വായിച്ചവതരിപ്പിക്കൂ.
താഴെക്കൊടുത്ത കഥാസന്ദർഭങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്ന വാക്യങ്ങൾ കഥയിൽനിന്നു കണ്ടെത്തി വായിച്ചവതരിപ്പിക്കൂ.
• ദിനകരന്റെ സ്വപ്നം
പുറംലോകം എങ്ങനെയൊക്കെ മാറിമറിഞ്ഞാലും ആരും കൈനീട്ടിത്തൊടാനിടയില്ലാത്ത ചതുപ്പും കാടും വെള്ളവുമായിക്കിടക്കുന്ന ദേശത്ത് കൃഷി ചെയ്തും മീൻപിടിച്ചും കക്കവാരിയുമൊക്കെ സമാധാനമായിട്ട് ജീവിക്കുക എന്നതായിരുന്നു ദിനകരന്റെ സ്വപ്നം.
• പുറംലോകം കൊച്ചുപ്രദേശങ്ങളോടു ചെയ്യുന്ന കാര്യങ്ങൾ
എന്തും വേരോടെ പറിച്ചെടുക്കാൻ ശേഷിയുള്ള ഉരുക്കുകൈകൾ കൊണ്ട് പുറംലോകം കൊച്ചുപ്രദേശങ്ങളെ കോരിമാറ്റിക്കളയുന്നു. അതിവേഗം ദുർമ്മേദസ്സ് പെരുകുന്ന, എന്തുതിന്നാലും വിശപ്പടങ്ങാത്ത മഹാരോഗിയെ പോലെയാണ് പുറംലോകം. അതിന്റെ വായിൽ എന്തും കൊള്ളും. കുന്നും മലയും കാടും പുഴയും വയലും ചതുപ്പും ഒക്കെ അതു വെട്ടിവിഴുങ്ങും. എന്നിട്ട് മഹാനഗരങ്ങളെ വിസർജ്ജിച്ചുവയ്ക്കും.
• ദിനകരൻ കണ്ടെത്തിയ ലളിതമായ സത്യം.
മണ്ണും വെള്ളവും വെയിലും വിയർപ്പും കൂടിയാണ് വിത്തിനെ മുളപ്പിക്കുന്നത്. മണ്ണിൽ ഒരു വിത്തിട്ടാൽ അത് മുളയ്ക്കുന്നു.
• കൃഷിക്കാരന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങൾ
മണ്ണ്, വെള്ളം, വെയില്, വിയർപ്പ്, വിത്ത് എന്നിവയാണ് കൃഷിക്കാരന്റെ ജീവിതത്തിലെ അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങൾ.
• ദിനകരന്റെ അമ്മയ്ക്ക് വിചിത്രമായി തോന്നിയ സംഭവം
കുഞ്ഞിമാത്വമേ വെള്ളത്തീന്ന് കേറ്ണില്യാ എന്നറിഞ്ഞതാണ് ദിനകരന്റെ അമ്മയ്ക്ക് വിചിത്രമായി തോന്നിയത്.
• ഗണേശസുബ്രഹ്മണ്യത്തിന്റെ സ്ഥലത്തിന്റെ അവസ്ഥ ഗണേശസുബ്രഹ്മണ്യത്തിന്റെ സ്ഥലത്തേക്ക് ഇപ്പോൾ ആരും പോകാറില്ല. മണ്ണിട്ടു നശിപ്പിച്ച തണ്ണീർത്തടത്തിനു മീതെ പലമാതിരി സൗധങ്ങളുടെ അസ്തിവാരങ്ങൾ ഉയരുന്നുണ്ട്. ദൃഢമായതും സുനിശ്ചിതവുമായ അതിരുകൾ. കൃത്യമായി അളന്നുതിരിച്ച് ചിലതിന് കമ്പിവേലി, ചിലതിനു മതിൽക്കെട്ട് എന്നിവ വന്നുകഴിഞ്ഞു.
• ആതിയിലെ തടാകം ദേശവുമായി ചെയ്ത സ്നേഹത്തിന്റെ ജല ഉടമ്പടി
തടാകം ഞങ്ങൾക്ക് വെള്ളവും ഉപജീവനവും തരും. അവിടെയുള്ള മനുഷ്യർ തടാകത്തിൽ വേലചെയ്യുകയും തടാ ത്തെ പരിപാലിക്കുകയും ചെയ്യും. ഇതാണ് ഇവർ തമ്മിലുള്ള സ്നേഹത്തിന്റെ ജല ഉടമ്പടി.
• ഒരു ആഘോഷമായും വെള്ളത്തെ തിരിച്ചറിയലായും വിശേഷിപ്പിച്ച കാര്യം
ദിനകരൻ മൺതണ്ടിന്മേലിരുന്ന് വേലിയേറ്റത്തെ കാണുകയും അറിയുകയും ചെയ്തിട്ടുണ്ട്. നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് വെള്ളം പൊങ്ങുക. മൺതിണ്ട് മുങ്ങുന്നതോടൊപ്പം ദിനകരനും മുങ്ങും. വെള്ളം തലയ്ക്കു മീതെക്കൂടി കടന്നുപോകാൻ ശ്വാസംപിടിച്ചിരിക്കുന്നത് ഒരു പരിശീലനമാണ്. അതൊരാഘോഷമാണ്. വെള്ളത്തെ അറിയലുമാണ്.
• വെള്ളത്തിലിറങ്ങിയിരിക്കുന്ന കുഞ്ഞിമാത്വമ്മയുടെ രൂപവും ഭാവവും.
കുഞ്ഞിമാത്വമ്മയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമില്ല. അരയ്ക്കൊപ്പം വെള്ളത്തിലാണ് ഇരിപ്പ് നനഞ്ഞ ഉടൽ വിറയ്ക്കുന്നുണ്ട്. കൈകൾ നെഞ്ചത്ത് പിണച്ചുകെട്ടിയിരിക്കുന്നു. ചത്ത മത്സ്യങ്ങളെപ്പോലെ വിളറിവെളുത്ത വിരലുകൾ. ചുണ്ടുകൾ കറുത്തുപോയിട്ടുണ്ട്.
• കുഞ്ഞിമാത്വമ്മ ദിനകരനോടു പറഞ്ഞ മറുപടി.
കുഞ്ഞിമാത്വമ്മേ പോകാം എന്ന് ദിനകരൻ പറഞ്ഞപ്പോൾ ഞാനെങ്ങടൂല്യ... നിങ്ങള് പൊയ്ക്കോ എന്നാണ് അവൾ പറഞ്ഞത്.
♦ കുഞ്ഞിമാത്വമ്മയും വെള്ളവും തമ്മിൽ...
''കുഞ്ഞിമാത്വമ്മയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമില്ല. അരയ്ക്കൊപ്പം വെള്ളത്തിലാണ് ഇരിപ്പ്''
''കരിങ്കൽക്കെട്ടുകളിൽ വന്നലച്ചു നിലവിളിക്കുന്ന വെള്ളം''
''കരിങ്കൽക്കെട്ടുകളിൽ വന്നലച്ചു നിലവിളിക്കുന്ന വെള്ളം''
കുഞ്ഞിമാത്വമ്മയോടും ആതിയിലെ മറ്റുള്ളവരോടും വെള്ളത്തിന് എന്തെല്ലാമോ പറയാനുണ്ടായിരുന്നു. കുഞ്ഞിമാത്വമ്മയ്ക്ക് കരിങ്കൽക്കെട്ടുകളിൽ നിലവിളിച്ചുകൊണ്ട് വന്നലയ്ക്കുന്ന ആ വെള്ളത്തിനോടും ചിലതു പറയാനുണ്ടായിരുന്നു.
വെള്ളവും കുഞ്ഞിമാത്വമ്മയും തമ്മിലുള്ള സംഭാഷണം എഴുതിനോക്കൂ.
വെള്ളവും കുഞ്ഞിമാത്വമ്മയും തമ്മിലുള്ള സംഭാഷണം എഴുതിനോക്കൂ.
സംഭാഷണം - മാതൃക
വെള്ളം: കുഞ്ഞിമാത്വമ്മേ, എത്ര നേരായി ഇങ്ങനെ വെള്ളത്തിൽ നിൽക്കുന്നു?
കുഞ്ഞിമാത്വമ്മ : അതെ, ഞാനൊരു സമരത്തിലാണ്.
വെള്ളം: ആരോടാണ് കുഞ്ഞിമാത്വമ്മേ സമരം ചെയ്യുന്നത്? എന്നോടാണോ?
കുഞ്ഞിമാത്വമ്മ : നിന്നോടല്ല! നീ എന്നും ഞങ്ങളെ സ്നേഹിച്ചിട്ടല്ലേയുള്ളൂ.....
വെള്ളം: എങ്കിൽ പറയൂ, ആരോടാണീ സമരം?
കുഞ്ഞിമാത്വമ്മ : ആതിദേശത്തെ ഭൂമി കൈയടക്കി വച്ചിരിക്കുന്ന ചില മുതലാളിമാരോടാണ് എന്റെ സമരം.
വെള്ളം: ഭൂമി മാത്രമല്ല അവർ കൈയടക്കി വച്ചിരിക്കുന്നത്. എന്റെ സ്വതന്ത്രമായ സഞ്ചാരത്തെയും അവർ തടസ്സപ്പെടുത്തിയിരിക്കുകയല്ലേ?
കുഞ്ഞിമാത്വമ്മ : അതെ, അവർ നിന്നെ തടഞ്ഞു നിർത്തി പൊന്നുവിളയിക്കുന്ന ഈ മണ്ണിൽ, ചതുപ്പ് നികത്തി വിവിധങ്ങളായ കൊട്ടാരങ്ങളുണ്ടാക്കാൻ പോകുകയാ!

വെള്ളം: ധാരാളം ജീവജാലങ്ങൾക്ക് അന്നവും കിടപ്പാടവും നൽകുന്ന ഭൂമിയും അവർ കൈയടക്കിയല്ലേ?
കുഞ്ഞിമാത്വമ്മ: ഏതാനും ആളുകളുടെ സ്വാർത്ഥതാത്പര്യത്തെ ഈ മണ്ണിൽത്തന്നെ കുഴിച്ചുമൂടണം. അതിനുവേണ്ടിയാണ് സമരം.
വെള്ളം: ഒറ്റയ്ക്കുള്ള സമരം വിജയിക്കുമോ?
കുഞ്ഞിമാത്വമ്മ : അതില്ല. ഇവിടുത്തെ നല്ലവരായ എല്ലാ ആളുകളും എന്നോടൊപ്പം നിൽക്കും.
വെള്ളം: എങ്കിലേ സമരം വിജയിക്കൂ. എല്ലാവരും വരട്ടെ. നമുക്കൊറ്റക്കെട്ടായി നിൽക്കാം.
കുഞ്ഞിമാത്വമ്മ : അതെ, എല്ലാവരും ചേർന്ന് ഈ സമരം വിജയിപ്പിക്കും. നീയും കൂടെയുണ്ടാകണം.

വെള്ളം: തീർച്ചയായും. ഞാനുമുണ്ട് നിങ്ങൾക്കൊപ്പം.
♦ നിങ്ങളുടെ പ്രതികരണം
ഗാന്ധിജി ഇങ്ങനെ പറഞ്ഞു:
“എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്. എന്നാൽ ഒരാളുടെയും ആർത്തി തീർക്കാനുള്ള വിഭവങ്ങൾ ഭൂമിയിലില്ല''.
ആതിയിലെ മനുഷ്യരുടെ കഥ ഭൂമിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട ചില പ്രധാനകാര്യങ്ങൾ പറയുന്നുണ്ട്. ഗാന്ധിജിയുടെ വാക്കുകൾകൂടി ഈ കഥയുമായി ചേർത്ത് വായിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞുവരുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ച് പ്രതികരണക്കുറിപ്പ് തയ്യാറാക്കൂ.
“ആതി' എന്ന നോവലിലെ ഒരു ഭാഗമാണ് ‘ഒരു സ്വപ്നമുണ്ടായിരുന്നു'. ഒരു കൊച്ചു ഭൂപ്രദേശമാണ് ആതി. അവിടുത്തെ ആകാശവും വായുവും വെള്ളവുമെല്ലാം ശുദ്ധമായിരുന്നു.

പൊക്കാളികൃഷി ചെയ്തും മീൻപിടിച്ചും കക്കവാരിയും സമാധാനത്തോടെ കഴിഞ്ഞുകൂടുന്ന ഒരു ജനതയാണ് അവിടെ ഉണ്ടായിരുന്നത്. എന്നാൽ ലാഭമോഹികളായ ചില മനുഷ്യർ അവിടെ കടന്നുകയറി ആ തണ്ണീർത്തടത്തെ മണ്ണിട്ടുതൂർത്തുതുടങ്ങി. വലിയ വലിയ കെട്ടിടങ്ങൾ അവിടെ ഉയർന്നുവരാൻ തുടങ്ങി. വലിയ ഉയരത്തിൽ കൽക്കെട്ടുകളുയർത്തി പുതുപ്പണക്കാരായ ലാഭമോഹികൾ ആ തണ്ണീർ ത്തടത്തിന്റെ ജൈവാവസ്ഥ തകരാറിലാക്കിയതോടെ വേലിയേറ്റവും ഇല്ലാതായി. വേലിയേറ്റത്തിലൂടെയാണ് അവരുടെ കൃഷിക്കാവശ്യമായ ജലം ലഭ്യമായിരുന്നത്.
ഗാന്ധിജിയുടെ വാക്കുകൾ ഈ കഥയുമായി ചേർത്തു വായിക്കാം. സാധാരണക്കാരായ ജനങ്ങൾക്കുവേണ്ട വിഭവങ്ങൾ അത്രമാത്രം ആ മണ്ണിലുണ്ടായിരുന്നു. എന്നാൽ അത്യാർത്തി പൂണ്ട മനുഷ്യരാണ് ആതിദേശത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. അവരെ നിലയ്ക്കുനിർത്താനും ആ മണ്ണിന്റെ ജൈവാവസ്ഥ നിലനിർത്താനുമുള്ള പോരാട്ടമാണ് ഇവിടെ കുഞ്ഞിമാത്വമ്മ എന്ന സ്ത്രീ നടത്തുന്നത്. ഇത്തരം പോരാട്ടങ്ങൾ വിജയിക്കുമെന്നും പച്ചപ്പ് നിലനിൽക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

♦ കുഞ്ഞിമാത്വമ്മയെന്ന കഥാപാത്രം
“വെറ്തെ വെള്ളത്തില് ഇങ്ങനെ കുത്തിരിക്കാ അവള്! വിളിച്ചാ കേക്കില്ല, മിണ്ടാട്ടോല്യാ ഉരിയാട്ടോല്യ''.
എത്ര ഏറ്റവുമിറക്കവും കണ്ടവളാണ് കുഞ്ഞിമാത്വമ്മ
ചത്ത മത്സ്യങ്ങളെപ്പോലെ വിളറി വെളുത്ത വിരലുകൾ.
ചുണ്ടുകൾ കറുത്തുപോയിട്ടുണ്ട്.
“ഞാനെങ്ങടൂല്യ... നിങ്ങള് പൊയ്ക്കോ” കുഞ്ഞിമാത്വമ്മ പറഞ്ഞു.
ഈ വാക്യങ്ങൾ കുഞ്ഞിമാത്വമ്മയുടെ ചില സവിശേഷതകൾ പറഞ്ഞുതരുന്നുണ്ട്. ഇവയും കഥാഭാഗത്തിലുള്ള മറ്റു സൂചനകളുമെല്ലാം ചേർത്ത് കഥാപാത്രനിരൂപണം തയ്യാറാക്കൂ.

കുഞ്ഞിമാത്വമ്മ ധീരതയുടെ പ്രതീകം
പരിസ്ഥിതിസംബന്ധമായ വിഷയം കൈകാര്യം ചെയ്യുന്ന നോവലാണ് ആതി. അതോടൊപ്പം ഇതൊരു സ്ത്രീപക്ഷ രചന കൂടിയാണെന്നു കൂടി പറയാം. കാരണം ആതിയിലെ പ്രധാന പ്പെട്ട കഥാപാത്രം കുഞ്ഞിമാത്വമ്മ എന്ന സ്ത്രീയാണ്. ദൃഢനിശ്ചയം, ഉൾക്കാഴ്ച തുടങ്ങിയ സവിശേഷഗുണങ്ങളുള്ള ഒരു സ്ത്രീയാണവർ.
ആതി എന്ന നാടിനൊപ്പം ജീവിച്ചവരാണ് അവർ. അവിടെ മുന്നൂറേക്കറോളം കൃഷിഭൂമിയാണ്. അതോടൊപ്പം നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു സ്ഥലം കൂടിയാണ്. വേലിയേറ്റം വഴി വെള്ളം കയറുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നതിന്റെ ഫലമായി ഫലഭൂയിഷ്ഠമായ മണ്ണാണത്. അവിടെയാണ് ലാഭമോഹികളായ ചില ആളുകൾ ചതുപ്പ് നികത്തി കൂറ്റൻകെട്ടിടങ്ങൾ പണിയാൻ ശ്രമിക്കുന്നത്.
കൂറ്റൻ കരിങ്കൽക്കെട്ടുകൾ പണിത് ആതിയുടെ മണ്ണിലേക്ക് എത്തിക്കൊണ്ടിരുന്ന വേലിയേറ്റത്തെപ്പോലും തടയുന്നവർ. അവർക്കെതിരെ പ്രതിരോധം തീർക്കാൻ മറ്റാരുമില്ല. അവിടെയാണ് കുഞ്ഞിമാത്വമ്മയുടെ പ്രസക്തി.
കുറേദിവസമായി വെള്ളം വരണില്ല എന്നുപറഞ്ഞ് വ്യസനിച്ചു നിൽക്കുകയാണവർ. വെള്ളം വന്ന് മുങ്ങുന്ന മൺതിണ്ടിന്മേലിരുന്നപ്പോഴാണ് കരിങ്കൽക്കെട്ടുകൊണ്ട് വെള്ളം തടഞ്ഞുനിർത്തിയിരിക്കുകയാണെന്ന് അവർക്കു മനസ്സിലായത്. മണ്ണിട്ടു നശിപ്പിച്ച തണ്ണീർത്തടത്തിനു മീതെ പലമാതിരി സൗധങ്ങളുയരുകയാണ്. മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ടത് ദേശത്തിനു മുഴുവൻ അന്നം തന്നിരുന്ന തണ്ണീർത്തടമാണ്. ഇതിനോടുള്ള അമർഷം അവരിൽ പ്രകടമാണ്. അതിനേക്കാളുപരി തന്റെ നാട് നശിച്ചുപോകുകയാണെന്ന ബോധവും അവർക്കുണ്ട്. കൃഷിഭൂമി നഷ്ടപ്പെട്ടുപോകുമെന്ന ചിന്ത അവരെ വല്ലാതെ അലട്ടുന്നു. ഒറ്റയ്ക്കുതന്നെ സമരരംഗത്തിറങ്ങാൻ അവർ തന്റേടത്തോടെ തീരുമാനിക്കുന്നു. അവിടെയാണ് അവരുടെ ധൈര്യം പ്രകടമാവുന്നത്.
ദേവകി വന്നു വിളിച്ചപ്പോഴാണ് കുഞ്ഞിമാത്വമ്മ വെള്ളത്തിലിറങ്ങിയിരിക്കുകയാണെന്ന് ദിനകരന് മനസ്സിലായത്. ദിനകരൻ വന്നുവിളിച്ചപ്പോഴും അവർ വെള്ളത്തിൽ നിന്ന് കയറാൻ തയ്യാറായില്ല.
എത്ര വേലിയേറ്റവും വേലിയിറക്കവും കണ്ടവരാണവർ എന്നാണ് കുഞ്ഞിമാത്വമ്മയെപ്പറ്റി പറയുന്ന ഒരു പ്രധാന കാര്യം. വെള്ളം വരാതിരുന്നാൽ അതിനനുസരിച്ച് ജീവിക്കണമെന്ന് ദിനകരൻ പറയുമ്പോഴും കുഞ്ഞിമാത്വമ്മ പ്രതികരിച്ചില്ല. അരയ്ക്കൊപ്പം വെള്ളത്തിലിരുന്ന അവരുടെ കൈകൾ വിറയ്ക്കുന്നുണ്ട്. ചത്ത മത്സ്യങ്ങളെപ്പോലെ വിളറിവെളുത്ത എന്നാണ് വിരലുകളെ വിശേഷിപ്പിക്കുന്നത്. ചുണ്ടുകൾ കറുത്തുപോയി എന്നും പറയുന്നു. പോകാം എന്ന് ദിനകരൻ പറയുമ്പോൾ 'നമ്മളൊറ്റയ്ക്ക് പോയാ പറ്റ്വോ' എന്ന മറുപടിയിൽ കുഞ്ഞിമാത്വമ്മയുടെ നിശ്ചയദാർഢ്യം പ്രകടമാണ്. കരിങ്കൽക്കെട്ടുകളിൽ വന്നലയ്ക്കുന്ന വെള്ളം കണ്ട് അവൾ പറയുകയാണ് 'ഞാനെങ്ങടൂല്യ, നിങ്ങള്

പോയ്ക്കോ എന്ന്.'
പരിസ്ഥിതിക്കുമേലുള്ള കടന്നുകയറ്റങ്ങൾക്കെതിരെ ഒറ്റയ്ക്കുനിന്ന് പൊരുതാൻ കെല്പുള്ള സ്ത്രീയാണ് അവൾ. നിശ്ചയദാർഢമുള്ള ഒരു സ്ത്രീയാണ് കുഞ്ഞിമാത്വമ്മ എന്നുറപ്പിച്ചു തന്നെ പറയാം.
♦ വെള്ളം, മണ്ണ്
"വെള്ളത്തിൽ വരച്ച വരപോലെയല്ല മണ്ണിൽ വരയ്ക്കുന്ന വരകൾ''
നോവൽഭാഗത്തിൽ ഏതു സന്ദർഭത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്? ഈ പ്രയോഗത്തിന്റെ ആശയം എന്താണ്? നിങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞവതരിപ്പിക്കൂ.
ആതി എന്ന നോവലിൽ ഗണേശ സുബ്രഹ്മണ്യത്തിന്റെ സ്ഥലത്തെക്കുറിച്ച് പറയുന്ന സന്ദർഭത്തിലാണ് വെള്ളത്തിൽ വരച്ച വര പോലെയല്ല മണ്ണിൽ വരയ്ക്കുന്ന വര എന്നു പറയുന്നത്. വെള്ളത്തിൽ വരച്ച വര പോലെ എന്നത് ഒരു ശൈലിയാണ്. അത്തരം വരകൾ പിന്നീട് നിലനിൽക്കില്ല. പ്രയോജനപ്പെടാത്ത കാര്യങ്ങളെയാണ് ഈ ശൈലി സൂചിപ്പിക്കുന്നത്. എന്നാൽ മണ്ണിൽ വരയ്ക്കുന്ന വരകൾ എക്കാലവും. നിലനിൽക്കുന്നതാണ്. ആതിയിലെ ഏക്കറുകൾ വരുന്ന തണ്ണീർത്തടങ്ങൾ മണ്ണിട്ട് തുർത്ത് അംബരചുംബികളായ പുതിയ കെട്ടിടങ്ങൾ വരികയാണ്. ആ അവസ്ഥയിൽ നിന്ന് അതിന് യാതൊരുവിധ മാറ്റവുമുണ്ടാകുന്നില്ല. മാത്രമല്ല പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകാനും ആവില്ല. ലാഭമോഹികളായ മനുഷ്യർ പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകൾ അതിന്റെ ജൈവികമായ നിലനില്പിനെ തകർക്കുകയാണ് ചെയ്യുന്നത്. മണ്ണിൽ നമ്മൾ ഏല്പിക്കുന്ന മുറിവുകൾ, പ്രകൃതിക്ക് ഏല്പിക്കുന്ന ആഘാതങ്ങൾ ഉണങ്ങാത്ത മുറിവായിത്തന്നെ എക്കാലവും അവശേഷിക്കുന്നു.
♦ പ്രകൃതിയും മനുഷ്യനും
''മണ്ണിന്നടിയിൽ കിടക്കുന്നത് അനേകം തലമുറകളെ ഊട്ടിവളർത്തിയ മഹാനീർത്തടമാണ്. ഇനിയും അനേകം തലമുറകളെ ഊട്ടിവളർത്താൻ കെല്പുണ്ടായിരുന്നവൾ. ജീവൻ കൊടുത്തും പരിപാലിക്കേണ്ടതായിരുന്നു.. പരിപാ ലിച്ചില്ല.''
പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ ഇടപെടലിനെക്കുറിച്ചാണല്ലോ ഇവിടെ പറഞ്ഞിട്ടുള്ളത്. ഈ വിഷയത്തെക്കുറിച്ച് ഒരു ലഘു ഉപന്യാസമെഴുതൂ.
ഉപന്യാസത്തിൽ എന്തെല്ലാം ഉൾപ്പെടണം? അവ എങ്ങനെ ക്രമപ്പെടുത്തി എഴുതണം?
• പ്രകൃതിയുടെ സ്വാഭാവികമായ അവസ്ഥ
• പ്രകൃതിയുടെ സ്വാഭാവികമായ അവസ്ഥ
• മനുഷ്യന്റെ ഇടപെടൽ
• ആവാസവ്യവസ്ഥയ്ക്കു വരുന്ന മാറ്റം
• ജലക്ഷാമം
• പ്രകൃതിദുരന്തങ്ങൾ
• ജീവിവർഗങ്ങളുടെ വംശനാശം
ഉപന്യാസം: പ്രകൃതിയും മനുഷ്യനും
പ്രകൃതിയുടെ തനതായ താളക്രമം ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. പ്രകൃതിയുടെ ഓരോ ഘടകവും - നദികൾ, കാടുകൾ, പർവതങ്ങൾ, സമുദ്രങ്ങൾ - പരസ്പരം ബന്ധിതമാണ്. ഇവയെല്ലാം ചേർന്നാണ് ഭൂമിയിൽ ജീവൻ നിലനിർത്തുന്നത്. എന്നാൽ, മനുഷ്യന്റെ ഇടപെടലുകൾ ഈ സന്തുലിതാവസ്ഥയെ വലിയ തോതിൽ ബാധിച്ചു. പ്രകൃതിയെ മെച്ചപ്പെടുത്താനും മനുഷ്യജീവിതം കൂടുതൽ സുഗമമാക്കാനും നടത്തിയ ശ്രമങ്ങൾ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷങ്ങളാണ് വരുത്തിവച്ചത്. വികസനത്തിന്റെ പാതയിൽ മനുഷ്യൻ നടത്തിയ മുന്നേറ്റങ്ങൾ പലതും ശ്രദ്ധേയമാണ്. പുതിയ സാങ്കേതികവിദ്യകൾ, കൃഷിരീതികൾ, വ്യവസായവൽക്കരണം എന്നിവയെല്ലാം ജീവിതനിലവാരം ഉയർത്തി. ഉദാഹരണത്തിന്, നദികളിൽ അണക്കെട്ടുകൾ നിർമ്മിച്ചത് വൈദ്യുതി ഉത്പാദിപ്പിക്കാനും ജലസേചനം സാധ്യമാക്കാനും സഹായിച്ചു. അതു പോലെ, വനങ്ങൾ വെട്ടിമാറ്റി കൃഷിഭൂമിയാക്കിയത് ഭക്ഷ്യോത്പാദനം വർദ്ധിപ്പിച്ചു. എന്നാൽ, ഈ വികസനങ്ങളുടെ മറുവശം വളരെ ഭയാനകമാണ്. അനിയന്ത്രിതമായ വനനശീകരണം, വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ, വാഹനങ്ങളിൽ നിന്നുള്ള പുക എന്നിവയെല്ലാം പ്രകൃതിയുടെ സ്വാഭാവിക താളം തെറ്റിച്ചു. പല ജീവജാലങ്ങളും മൺമറഞ്ഞു. ഒട്ടേറെ ജീവജാലങ്ങൾ വംശനാശ ഭീഷണിയിലുമാണ്. അന്തരീക്ഷവും ജലവും മലിനമായി. വികസനപ്രവർത്തനങ്ങൾ മനുഷ്യന്റെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിച്ചെങ്കിലും, പ്രകൃതിയുടെ സമ്പത്ത് വലിയ തോതിൽ നശിക്കുന്നതിന് കാരണമായി.
അതുപോലെ തണ്ണീർത്തടങ്ങളും ചതുപ്പുകളും നികത്തി വൻകെട്ടിടങ്ങൾ പണിതു. ജലത്തിന്റെ സ്വാഭാവിക നീക്കത്തെപ്പോലും തടഞ്ഞു. അതിന്റെ ദുരിതങ്ങൾ നമ്മളും അനുഭവിച്ചുവരുന്നു.
ആതി എന്ന നോവൽ വരച്ചുകാട്ടുന്ന ദൃശ്യവും അതുതന്നെ. ഏതാനും പുതുപ്പണക്കാരായ ആളുകൾ കൂടുതൽ സമ്പന്നരാകാൻ അവിടെയുണ്ടായിരുന്ന തണ്ണീർത്തടങ്ങളും ചതുപ്പുകളും നികത്തി കെട്ടിടങ്ങൾ പണിയാൻ തുടങ്ങി. മാത്രമല്ല കൂറ്റൻ കരിങ്കൽക്കെട്ടുകളുയർത്തി വേലിയേറ്റത്തെപ്പോലും തടയാൻ ശ്രമം നടത്തി. പക്ഷേ അവിടുത്തെ ആളുകൾ പലരും ഇതെല്ലാം നിസംഗതയോടെയാണ് കണ്ടത്. അവിടെയാണ് സമരനായികയായ കുഞ്ഞിമാത്വമ്മയുടെ വരവ്. വെള്ളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ് അവർ. പ്രകൃതിസംരക്ഷണം മാത്രമാണ് അവരാഗ്രഹിക്കുന്നത്. അവരോടൊപ്പം അവിടത്തെ ജനങ്ങളും നിന്നാൽ ഒരു പരിധിവരെയെങ്കിലും പ്രകൃതിയെ നശിപ്പിക്കുന്ന പുതുപ്പണക്കാരുടെ അതിമോഹത്തിന് തടയിടാനാവും.
മനുഷ്യന്റെ അനിയന്ത്രിതമായ പ്രവൃത്തികൾ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തി. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് വർദ്ധിച്ചത് ആഗോളതാപനത്തിന് കാരണമായി. ഇത് ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകുന്നതിനും സമുദ്രനിരപ്പ് ഉയരുന്നതിനും ഇടയാക്കി. അപ്രതീക്ഷിതമായ അതിതീവ്രമഴ, വരൾച്ച, ചുഴലിക്കാറ്റുകൾ എന്നിവ സാധാരണസംഭവങ്ങളായി മാറി.
കേരളം ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും ഈ മാറ്റങ്ങൾ പ്രകടമാണ്. ശക്തമായ മഴ ലഭിക്കുമ്പോൾ പോലും ജലക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയുണ്ട്. മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ ആവശ്യമായ ജലസംഭരണികൾ ഇല്ലാതായതും, അശാസ്ത്രീയമായ നിർമ്മാണപ്രവർത്തനങ്ങളും ഇതിന് കാരണമായി. കുന്നിടിക്കൽ, പുഴകളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തൽ എന്നിവ പ്രളയങ്ങൾക്കും ഉരുൾപൊട്ടലുകൾക്കും വഴിയൊരുക്കി.

പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ട്. വ്യക്തിതലത്തിലും സമൂഹത്തിലും ഭരണതലത്തിലും ഇതിനായുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണം. വനവൽക്കരണം പ്രോത്സാഹിപ്പിക്കുക, പുഴകളെയും ജലാശയങ്ങളെയും സംരക്ഷിക്കുക, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിക്കുക എന്നിവയെല്ലാം ചെയ്യാവുന്ന കാര്യങ്ങളാണ്.
പ്രകൃതിയെ നാം ചൂഷണം ചെയ്യുന്നത് തുടർന്നാൽ, നമ്മുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ നമുക്ക് ഈ ഭൂമിയിൽ തുടർന്നും സമാധാനത്തോടെ ജീവിക്കാൻ കഴിയൂ.
♦ 'ഒരു സ്വപ്നമുണ്ടായിരുന്നു' എന്ന ശീർഷകം പാഠഭാഗത്തിന് എത്രമാത്രം ഉചിതമാണ്? വിശദമാക്കുക.
ദിനകരന്റെ സ്വപ്നത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് നോവൽഭാഗം തുടങ്ങുന്നത്. പുറംലോകം എങ്ങനെയൊക്കെ മാറിമറിഞ്ഞാലും ആരും കൈനീട്ടിത്തൊടാനിടയില്ലാത്ത ചതുപ്പും കാടും വെള്ളവുമായിക്കിടക്കുന്ന ദേശത്ത് കൃഷി ചെയ്തും മീൻപിടിച്ചും കക്കവാരിയുമൊക്കെ സമാധാനമായിട്ട് ജീവിക്കുക എന്നതാണ് ദിനകരന്റെ സ്വപ്നം. ഇത് ദിനകരന്റെ മാത്രം സ്വപ്നമല്ല. ആതിയിലെ അധികമാളുകളുടെയും സ്വപ്നമാണ്. എന്നാൽ ആ സ്വപ്നത്തിന് ഭംഗം വരുത്തി ആതിയിൽ പുറത്തുനിന്നുള്ളവർ കടന്നുകയറ്റം നടത്തുന്നു. ഇതോടെ ആതിയുടെ പ്രകൃതിയുടെ സ്വാഭാവികതാളം തെറ്റുന്നു. അതിനാൽ ഒരു സ്വപ്നമുണ്ടായിരുന്നു എന്ന ശീർഷകം ഉചിതമാണ്.
♦ കുമാരൻ കെട്ടിപ്പൊക്കിയ കരിങ്കൽക്കെട്ടുകളിൽ ദിനകരൻ കണ്ടതെന്ത്?
(i) കരിങ്കൽക്കെട്ടുകൾ മൂടിനിൽക്കുന്ന വെള്ളം.
(i) കരിങ്കൽക്കെട്ടുകൾ മൂടിനിൽക്കുന്ന വെള്ളം.
(ii) കരിങ്കൽക്കെട്ടുകളിൽ വന്നലച്ചു നിലവിളിക്കുന്ന വെള്ളം
(A) (i) ഉം (ii) ഉം ശരിയാണ്
(B) (i) മാത്രം ശരിയാണ്
(C) (ii) മാത്രം ശരിയാണ്
(D) രണ്ടും ശരിയല്ല
ഉത്തരം: (ii) മാത്രം ശരിയാണ്
ഉത്തരം: (ii) മാത്രം ശരിയാണ്
♦ പദപരിചയം
• ചതുപ്പ് - താണപ്രദേശം, ചെളികെട്ടിയ സ്ഥലം
• മേദസ്സ് - കൊഴുപ്പ്
• വിസർജിക്കുക - പുറന്തള്ളുക
• പരിഭ്രമം - വെപ്രാളം
• വിചിത്രം - അത്യാശ്ചര്യം, മനോഹരം
• സൗധം - വലിയ കെട്ടിടം (മാളിക)
• സുനിശ്ചിതം - തീർച്ചയുള്ള
• തണ്ണീർത്തടം - വെള്ളം കെട്ടിനിൽക്കുന്ന പ്രദേശം
• തണ്ണീർത്തടം - വെള്ളം കെട്ടിനിൽക്കുന്ന പ്രദേശം
• കണ്ടൽ - ജലാശയങ്ങളുടെ കരയിൽ വളരുന്ന ഒരു സസ്യം
• ഉടമ്പടി - കരാർ
• ഉപജീവനം - ജീവിതമാർഗം
• വേല - തൊഴിൽ
• ആത്മനിന്ദ - സ്വയം തോന്നുന്ന വെറുപ്പ്
• കെൽപ് - കഴിവ്
• ഉടമ്പടി - കരാർ
• ഉപജീവനം - ജീവിതമാർഗം
• വേല - തൊഴിൽ
• ആത്മനിന്ദ - സ്വയം തോന്നുന്ന വെറുപ്പ്
• കെൽപ് - കഴിവ്
• പരിപാലിക്കുക - സംരക്ഷിക്കുക
• ഉരിയാട്ടോല്യ - മിണ്ടാട്ടമില്ല
• ഏറ്റം - വർധനവ്
• വെസനിക്ക്ണു - വ്യസനിക്കുന്നു
• ഉരിയാട്ടോല്യ - മിണ്ടാട്ടമില്ല
• ഏറ്റം - വർധനവ്
• വെസനിക്ക്ണു - വ്യസനിക്കുന്നു
• മെല്ലെ - പതുക്കെ
• മൃദുശബ്ദം - മാർദവമുള്ള ശബ്ദം
• മർമ്മരം - മന്ത്രിക്കൽ
• ഭാവഭേദം - ഭാവമാറ്റം
• ഉടൽ - ശരീരം
• വിഷാദം - ദുഃഖം
• വിഷാദം - ദുഃഖം
♦ പിരിച്ചെഴുതാം
• എങ്ങനെയൊക്കെ - എങ്ങനെ, ഒക്കെ
• പഠിപ്പിച്ചതാണ് - പഠിപ്പിച്ചത്, ആണ്
• അവസാനത്തെ - അവസാനം, എ
• ഏതാണ്ടൊരു - ഏതാണ്ട്, ഒരു
• അവസാനത്തെ - അവസാനം, എ
• ഏതാണ്ടൊരു - ഏതാണ്ട്, ഒരു
• തിരിച്ചോടി - തിരിച്ച്, ഓടി
• തണ്ണീർത്തടം - തണ്ണീർ, തടം
• വെള്ളത്തിൽ - വെള്ളം, ഇൽ
• സ്നേഹത്തിന്റെ - സ്നേഹം, ഇന്റെ
• തടാകവും - തടാകം, ഉം
• വെള്ളവും - വെള്ളം, ഉം
• മുങ്ങിപ്പോകുന്ന - മുങ്ങി, പോകുന്ന
• വെള്ളത്തെ - വെള്ളം, എ
• മുങ്ങിപ്പോകുന്ന - മുങ്ങി, പോകുന്ന
• വെള്ളത്തെ - വെള്ളം, എ
• വിഷാദത്തോടെ - വിഷാദം, ഓടെ
• കെട്ടിപ്പൊക്കിയ - കെട്ടി, പൊക്കിയ
♦ പകരം പദങ്ങൾ
• സ്വപ്നം - കനവ്, കിനാവ്
• കാട് - അടവി, അരണ്യം, വിപിനം
• മല - അദ്രി, ഗിരി, അചലം
• പുഴ - നദി, സരിത്ത്, തടിനി
• വയൽ - കേദാരം, വിപ്രം
• വെള്ളം - ജലം, തോയം,
• വാരി കണ്ണ് - അക്ഷി, നയനം, നേത്രം
• അമ്മ - മാതാവ്, തായ, ജനനി
♦ മാറ്റിയെഴുതുക
• ഉരുക്കുകൈകൾ - ഉരുക്കുപോലെയുള്ള കൈകൾ
• കുറ്റിച്ചെടി - കുറ്റിയായ ചെടി
• ജലഉടമ്പടി - ജലവുമായുള്ള ഉടമ്പടി
• കരിങ്കൽക്കെട്ട് - കരിങ്കല്ലുകൊണ്ടുള്ള കെട്ട്
• മൺതിണ്ട് - മണ്ണുകൊണ്ടുള്ള തിണ്ട്
• കമ്പിവേലി - കമ്പികൊണ്ടുള്ള വേലി .
| ഈ ബ്ലോഗ് അഡ്മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

0 Comments