Kerala Syllabus Class 5 അടിസ്ഥാന പാഠാവലി - Unit 02 കനിവായ് നിലാവായ്: മുത്തശ്ശി ഒരു കഥ തുടങ്ങുന്നു, പരുക്കേറ്റ കുട്ടി - ചോദ്യോത്തരങ്ങൾ
എസ്.സി.ആർ.ടി. കേരള അഞ്ചാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ 'കനിവായ് നിലാവായ്' എന്ന യൂണിറ്റിലെ 'മുത്തശ്ശി ഒരു കഥ തുടങ്ങുന്നു, പരുക്കേറ്റ കുട്ടി' എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.
♦ കനിവായ് നിലാവായ്അമ്മ നിങ്ങളെ വഴക്കുപറഞ്ഞത് എന്തിനൊക്കെയാവാം? അമ്മ രണ്ട് അടിയും തന്നിട്ടുണ്ടാവാം. പല്ലുതേക്കാത്തതിനും കുളിക്കാത്തതിനും അനുസരണക്കേട് കാണിച്ചതിനുമൊക്കെയായിരിക്കും വഴക്ക് കേട്ടിട്ടുണ്ടാവുക, അടി കിട്ടിയിട്ടുണ്ടാവുക. അതിനുശേഷം നിങ്ങൾ എന്നും പല്ലുതേക്കാനും കുളിക്കാനും തുടങ്ങി. ഇന്നിപ്പോൾ പല്ല് തേച്ചില്ലെങ്കിൽ, കുളിച്ചില്ലെങ്കിൽ ആകെ ഒരു സുഖവുമില്ല. അമ്മ ദൈവത്തെപ്പോലെയാണ്. സ്നേഹമുള്ളവരെല്ലാം ദൈവത്തെപ്പോലെയാണ് പെരുമാറുക. നിങ്ങളുടെ നന്മയ്ക്കായുള്ളതേ അവർ ചെയ്തു. വഴക്കായാലും അടിയായാലും അത് നിങ്ങളുടെ ജീവിതത്തെ നല്ല വഴിയേ നയിക്കും. സ്നേഹമുള്ളവർ അങ്ങനെയാണ്. നിങ്ങൾക്കൊരു ചെറിയ പനി വന്നപ്പോൾ അമ്മ എങ്ങനെയൊക്കെ പരിചരിച്ചു കാണും. ആ പരിചരണം വീണ്ടും അനുഭവിക്കാൻ പനി അഭിനയിച്ചു കിടക്കുന്നവർപോലുമുണ്ട്. അത്ര സുഖമാണതിന്. സ്നേഹം തരുന്ന സുഖം, സന്തോഷം എന്തെന്ന് അറിയണമെങ്കിൽ, അനുഭവിക്കണമെങ്കിൽ ഈ യൂണിറ്റിലെ കഥകളുംകവിതകളുമൊക്കെ വായിച്ചാൽ മതി.
♦ പ്രവേശക പ്രവർത്തനംപുതുതായി ഒട്ടിച്ച വാൾപേപ്പർ മുഴുവൻ ക്രയോൺസ് കൊണ്ട് കുത്തിവരയ്ക്കുകയാണ് വാവ. ജോലികഴിഞ്ഞുവന്ന അമ്മയെ തടഞ്ഞുനിർത്തി ഭിത്തി മുഴുവൻ വാവ വരച്ച് വൃത്തികേടാക്കിയെന്ന് മൂത്തകുട്ടി പരാതി പറയുന്നു. അമ്മ നോക്കുമ്പോൾ ചുമരിൽ പതിച്ച ഭംഗിയുള്ള വാൾപേപ്പറിൽ നിറയെ പല നിറത്തിലുള്ള കുത്തിവരകളും എഴുത്തും. അമ്മയ്ക്ക് ദേഷ്യവും സങ്കടവും വന്നു. പക്ഷേ അമ്മ ഒരുകാര്യം അതിനിടയിൽ ശ്രദ്ധിച്ചു.വാവ കോറിയിട്ടത് അമ്മ വായിച്ചു.അമ്മയെ എനിക്കിഷ്ട്ടമാണ്അമ്മയെ എനിക്കിഷ്ടമാണ് അമ്മയെ എനിക്കിഷ്ടമാണ്അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
♦ എന്തായിരിക്കാം അമ്മയുടെ കണ്ണു നിറയാൻ കാരണം? പറഞ്ഞുനോക്കൂ.കുഞ്ഞിന് ഏറ്റവും ഇഷ്ടവും അടുപ്പവും അമ്മയോടാണ്. അമ്മ വീട്ടിലില്ലാത്തസമയങ്ങളിലും കുഞ്ഞിന്റെ മനസ്സിൽ അമ്മയെക്കുറിച്ചുള്ള ഓർമകളാവും ഉണ്ടാകുക. കുഞ്ഞിനെ ഒറ്റയ്ക്കാക്കി ജോലിക്കുപോകുന്ന അമ്മയുടെ മനസ്സിലും കുഞ്ഞുങ്ങളെക്കുറിച്ചുള്ള വേവലാതികളുണ്ടാകും. ജോലികഴിഞ്ഞ് തിരിച്ചു വന്ന അമ്മ കുഞ്ഞിന്റെ കുസൃതികൾക്കിടയിലും കണ്ടത് അവൾക്ക് തന്നോടുള്ള സ്നേഹമാണ്. അമ്മയെ എനിക്കിഷ്ടമാണ് എന്ന് പല ആവർത്തി എഴുതിവച്ച കുഞ്ഞിന് തന്നോടുള്ള സ്നേഹത്തിന്റെ ആഴമോർത്താണ് അമ്മയുടെകണ്ണുനിറഞ്ഞത്.
♦ പാഠം 1 മുത്തശ്ശി ഒരു കഥ തുടങ്ങുന്നു - തിക്കോടിയൻമുത്തശ്ശിയുടെയും അമ്മയുടെയും സ്നേഹലാളനകൾ അനുഭവിച്ച്, മുത്തശ്ശി പറഞ്ഞു കൊടുക്കുന്ന കഥകൾ കേട്ട് വളരുന്ന ഉണ്ണിയെന്ന കുട്ടി. അവന് മുത്തശ്ശിയെ ഇഷ്ടമാണ്. അമ്മയോടും അവന് ഇഷ്ടമാണ്. ഒരു ഊഞ്ഞാൽ വേണമെന്നാണ് അവന്റെ ഏറ്റവും വലിയ മോഹം. ഊഞ്ഞാലിൽ ആടിയാടി ആകാശത്തിൽ പൊങ്ങണം. വല്യ മരത്തിന്റെ കൊമ്പ് തൊടണം. ഇലകൾ പറിച്ചെടുക്കണം. കാലിന്റെ തള്ളവിരൽ കൊണ്ട് നക്ഷത്രങ്ങളെ തട്ടിത്തെറുപ്പിക്കണം എന്നൊക്കെ അവർ ആഗ്രഹിക്കുന്നു. കുന്നോളം സ്നേഹം പങ്കുവയ്ക്കുന്ന ഒരു കൊച്ചുകഥയാണ് പാഠഭാഗം.
♦ കഥയുടെ ആശയംഉണ്ണിക്കണ്ണന് അവന്റെ മുത്തശ്ശി ഒരു കഥ പറഞ്ഞു കൊടുത്തിട്ടുണ്ട്. കണ്ണൻ ആടിനെ മേയ്ക്കുന്ന കുന്നിനെപ്പറ്റിയുള്ള കഥ. ആ കഥയിൽ ആകാശവും അമ്പിളിയമ്മാവനും ഊഞ്ഞാലുമെല്ലാമുണ്ട്. അതോർത്തപ്പോൾ ഉണ്ണിക്കണ്ണന് ഒരാഗ്രഹം. ഒരു ഊഞ്ഞാൽ വേണമെന്ന്. അവൻ അക്കാര്യം മുത്തശ്ശിയോട് പറഞ്ഞെങ്കിലും ചെവിക്ക് കേൾവിക്കുറവുള്ള മുത്തശ്ശി കേട്ടത് വേറെന്തോ ആണ്, അമ്മ വരുമ്പോൾ കൊണ്ടുവരുമെന്ന് മറുപടിയും പറഞ്ഞു. അമ്മ വീട്ടുവേലയ്ക്ക് പോയതാണ്. തിരിച്ചുവരുമ്പോൾ അവർക്ക് കഴിക്കാനുള്ള ചോറും തണുത്ത കറിയും പപ്പടവുമെല്ലാം കൊണ്ടുവരും. ഓടിട്ട വലിയ മാളികയിലാണ് അമ്മ ജോലി ചെയ്യുന്നത്. ഒരു തവണ അവൻ അവിടെപോയിട്ടുണ്ട്. കുട്ടികളെ കൊണ്ടുവരാൻ പാടില്ല എന്ന് അവിടുത്തെ തടിച്ച മനുഷ്യൻ പറഞ്ഞു. പിന്നെ അവിടെ പോയിട്ടില്ല. അമ്മ വൈകിട്ടു വരുമ്പോൾ കൊണ്ടുവരുന്ന ചോറ് അവന് വാരിക്കൊടുക്കും. ഉറങ്ങുകയാണെങ്കിലും എഴുന്നേല്പിച്ച് ഊട്ടിയിട്ടേ അമ്മ കിടത്തിയുറക്കൂ. ഉണ്ണി അമ്മയെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നപ്പോൾ അവനെവിടെ എന്ന് മുത്തശ്ശി കൈകൾകൊണ്ട് തപ്പിനോക്കി. മുത്തശ്ശിയുടെ മെലിഞ്ഞ വിരലുകൊണ്ടു തടവുമ്പോൾ ശരീരത്തിൽ വല്ലാതെ തട്ടും. അത് ഉണ്ണിക്കണ്ണന് ഇഷ്ടമല്ല. പക്ഷേ മുഖം ഇഷ്ടമാണ്. മുത്തശ്ശിയുടെ കൃഷ്ണമണിക്ക് ചന്തമില്ലെങ്കിലും അതിൽ നിറയെ സ്നേഹമാണ്. അവൻ വീണ്ടും ഊഞ്ഞാലിനെക്കുറിച്ച് മുത്തശ്ശിയോട് പറഞ്ഞു. അതെന്തിനാണെന്ന് മുത്തശ്ശി ചോദിച്ചു. 'ആടിയാടി ആകാശത്തിൽ പൊങ്ങുമ്പോൾ മരത്തിന്റെ കൊമ്പ് തൊടണം. ഇലകൾ പറിച്ചെടുക്കണം. കാലിന്റെ തള്ളവിരലുകൊണ്ട് നക്ഷത്രങ്ങളെ തട്ടിത്തെറിപ്പിക്കണം.' ഉണ്ണിക്കണ്ണൻ മറുപടി പറഞ്ഞു. അവൻ തന്റെ മോഹങ്ങൾ മുത്തശ്ശിയോടു പറഞ്ഞു. മുത്തശ്ശി അവനെ മടിയിലിരുത്തി ഉമ്മവെച്ചു. കുറച്ചുനേരത്തേക്ക് ലോകത്തിലെ എല്ലാ വൃത്തികേടുകളും അവൻ മറന്നു. അവന് ഉറക്കം വന്നു. അവൻ വീണ്ടും ഊഞ്ഞാലിനുള്ള അപേക്ഷ ആവർത്തിച്ചുകൊണ്ടിരുന്നു.
പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
♦ കഥയിലെ കൂട്ടുകാർ♦ കഥ വായിച്ചല്ലോ? ഇഷ്ടമായില്ലേ? ആരൊക്കെയാണ്? വായിച്ചുമനസ്സിലാക്കിയ കാര്യങ്ങൾ ഓരോരുത്തരായി പറഞ്ഞാളൂ. ഏതെങ്കിലും ഒരു കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന കുറിപ്പ് തയ്യാറാക്കൂ.ഉണ്ണിക്കണ്ണന്റെ മുത്തശ്ശിഉണ്ണിക്കണ്ണന്റെ മുത്തശ്ശിയാണ് അവന് നല്ല കഥകൾ പറഞ്ഞുകൊടുത്തിരുന്നത്. മുത്തശ്ശിക്ക് അവനെ വലിയ ഇഷ്ടമായിരുന്നു. ഉണ്ണിക്കണ്ണന് മുത്തശ്ശിയുടെ വിരലുകൾ മാത്രം ഇഷ്ടമല്ല. മുഖം ഇഷ്ടമാണ്. പല്ലുകൊഴിഞ്ഞ വായ കൊണ്ട് ഉമ്മവെക്കുന്നതും ഇഷ്ടമാണ്. വിരലുകൾ കൊണ്ട് തടവുമ്പോൾ ശരീരത്തിൽ വല്ലാതെ തട്ടും. അത് അവന് സഹിക്കാൻ പറ്റില്ല. കൺപോളകൾക്കുള്ളിൽ വെള്ളനിറം കയറിയ കൃഷ്ണമണികളാണ് മുത്തശ്ശിക്കുള്ളത്. ആ കണ്ണുകൾക്ക് ഭംഗി കുറവാണെങ്കിലും അതിലെ സ്നേഹം അവൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കുനിഞ്ഞാണ് മുത്തശ്ശി നടക്കുന്നത്. മുത്തശ്ശി ഉണ്ണിയെ മടിയിലിരുത്തി നെറ്റിയിൽ ഉമ്മവയ്ക്കും. അപ്പോൾ കുറച്ചുനേരത്തേക്ക് ലോകത്തിലെ എല്ലാ വൃത്തികേടുകളും അവൻ മറക്കും. മുത്തശ്ശിയുടെ ചുംബനത്തിന് ഇളംചൂടുണ്ട്. പാലപ്പൂവിന്റെ മിനുസവുമുണ്ട്. അങ്ങനെ ഉമ്മവയ്ക്കുമ്പോൾ അവന് അറിയാതെ ഉറക്കംവരും. ഉറങ്ങാനുള്ള എന്തോ മയക്കുവിദ്യയുണ്ട് മുത്തശ്ശിയുടെ ചുണ്ടിൽ എന്നാണ് ഉണ്ണി പറയുന്നത്. ഇങ്ങനെ സ്നേഹവും വാത്സല്യവുമുള്ള കഥാപാത്രമായി മുത്തശ്ശി കഥയിൽ നിറഞ്ഞുനില്ക്കുന്നു.
♦ വാക്യങ്ങളിൽ തെളിയുന്ന ജീവിതം ♦ “വീട്ടുവേല ചെയ്യാൻ പോയ അമ്മ തിരിച്ചു വരുമ്പോൾ ഇത്തിരി ചോറും തണുത്താറിയ കറിയും നനഞ്ഞ തൂവാല പോലത്തെ പപ്പടവും ഒക്കെ കൊണ്ടുവരും'' ഉണ്ണിക്കണ്ണന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് കുറിപ്പെഴുതൂ.ഉണ്ണിക്കണ്ണന്റെ ജീവിതസാഹചര്യം അത്ര നല്ലതല്ല. അമ്മയും മുത്തശ്ശിയുമാണ് അവന്റെ വീട്ടിലുള്ളത്. അമ്മ മറ്റൊരു വലിയ വീട്ടിൽ അടുക്കളപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. പണി കഴിഞ്ഞുവരുമ്പോൾ കൊണ്ടുവരുന്ന ചോറും തണുത്ത കറികളുമാണ് വൈകിട്ട് എല്ലാവരും കഴിക്കുന്നത്. ആ കുടുംബത്തിന്റെ ദാരിദ്രാവസ്ഥയാണ് ഈ വാക്യത്തിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്നത്. ജോലി ചെയ്യുന്ന വീട്ടിൽ മിച്ചംവരുന്ന ആഹാരമാണ് വൈകുന്നേരത്തെ അവരുടെ ഭക്ഷണം.
♦ കഥ തുടരുന്നു♦ ഉണ്ണിക്കണ്ണന്റെ ഏറ്റവും വലിയ ആഗ്രഹം എന്തായിരുന്നു? ഊഞ്ഞാലിൽ കളിക്കാൻ, അല്ലേ?ഊഞ്ഞാലിൽ കളിക്കുന്നതിനിടയിൽ അവൻ വീണുപോയി. അവനു പരുക്കു പറ്റി. പാവം, അവൻ കരഞ്ഞു. ആരാവും അവന്റെ അടുത്ത് ഓടിയെത്തുക? അമ്മ, കൂട്ടുകാർ, അച്ഛൻ... അവർ അവനോടെന്തുപറഞ്ഞിട്ടുണ്ടാവും?ഒത്തിരിനാളത്തെ ഉണ്ണിക്കണ്ണന്റെ ആഗ്രഹമായിരുന്നു ഊഞ്ഞാൽ കിട്ടണമെന്നത്. ഊഞ്ഞാൽ കിട്ടിയപ്പോൾ കൂടുതൽ സമയവും അവൻ ഊഞ്ഞാലാട്ടമായിരുന്നു. എത്ര പറഞ്ഞാലും ഊഞ്ഞാലിൽ നിന്നും ഇറങ്ങില്ല. കൂടുതൽ ഉയരത്തിലെത്താൻ അവൻ ശക്തിയിൽ ആടിക്കൊണ്ടിരുന്നു. ഇങ്ങനെ ശക്തിയിൽ ആടിക്കൊണ്ടിരിക്കുകയായിരുന്ന ഒരു ദിവസം ഉണ്ണിയുടെ കൈ അല്പമൊന്ന് അയഞ്ഞു പോയി.അവൻ ഊഞ്ഞാലിൽ നിന്നും വീണു. ചെറിയ പരിക്കുകളുണ്ടായി. അവൻ വേദനകൊണ്ട് കരഞ്ഞു. കൂട്ടുകാരെല്ലാം ഓടി വന്നെങ്കിലും അവൻ കരച്ചിൽ നിർത്തിയില്ല. ഉണ്ണി കരയുന്ന ശബ്ദംകേട്ട് മുത്തശ്ശി കൂനിക്കൂനി ഓടിവന്നു. അവനെ ചേർത്തുനിർത്തി ദേഹത്തെ പൊടിയെല്ലാം തൂത്തുകളഞ്ഞു. അവനെ ആശ്വസിപ്പിക്കുകയും മുറിവുകൾ പറ്റിയിടത്ത് പച്ചിലമരുന്നുകൾ ഉണ്ടാക്കി പുരട്ടുകയും ചെയ്തു. മുത്തശ്ശിയുടെ സ്നേഹപൂർണ്ണമായ പരിചരണം അവന്റെ വേദന കുറച്ചു. എങ്കിലും അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ഉണ്ണിക്കു തോന്നി. അവൻ അന്ന് കിടന്നിടത്തുനിന്നും എഴുന്നേറ്റില്ല. വൈകുന്നേരമായപ്പോൾ അമ്മ ജോലി കഴിഞ്ഞെത്തി. ഉണ്ണി കിടക്കുന്നതു കണ്ട് അമ്മ ഓടിവന്നു തിരക്കി. മുത്തശ്ശി കാര്യം പറഞ്ഞു. അമ്മ അവനെ കെട്ടിപ്പിടിച്ചു. ഉണ്ണിയുടെ വേദന മാറി.
♦ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
♦ അനുഭവക്കുറിപ്പ്♦ “വീട്ടുവേല ചെയ്യാൻ പോയ അമ്മ തിരിച്ചുവരുമ്പോൾ ഇത്തിരി ചോറും തണുത്താറിയ കറിയും നനഞ്ഞ തൂവാലപോലത്തെ പപ്പടവും ഒക്കെ കൊണ്ടുവരും'' അതാണ് മുത്തശ്ശി സൂചിപ്പിച്ചത്. അതുകേട്ടപ്പോൾ അവനു ചില കാര്യങ്ങൾ ഓർമവന്നു. അമ്മയുടെ ജോലിസ്ഥലത്ത് ഉണ്ണിക്കണ്ണനുണ്ടായ അനുഭവം എന്തായിരുന്നു? കുറിപ്പായി എഴുതു.അമ്മ ഓടിട്ട വലിയൊരു മാളികവീട്ടിലാണ് ജോലി ചെയ്യു ന്നത്. ഞാൻ ഒരുദിവസം വാശിപിടിച്ച് അമ്മയുടെ കൂടെ അവിടെ പോയി. ഗേറ്റിൽ സിംഹപ്രതിമയുള്ള വീടാണ്. ഞാനതിനെ നോക്കി കൊഞ്ഞനം കാട്ടി. ഗേറ്റ് കടന്നാൽ വലിയ പൂന്തോട്ടമാണ്. പലതരത്തിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടം. നല്ല മണമാണ് അവിടെയെങ്ങും. ഞാനതെല്ലാം നോക്കി നിൽക്കുകയായിരുന്നു. എന്തൊരു ഭംഗിയാണ് കാണാൻ. പെട്ടെന്ന് ഒരു പരുക്കൻ ശബ്ദംകേട്ട് ഞാൻ ഞെട്ടിപ്പോയി. എന്തിനാ കുട്ടിയെ കൊണ്ടുവന്നത്? ജോലിക്കു വരുമ്പോൾ കുട്ടികളെ കൊണ്ടുവരരുതെന്ന് പറഞ്ഞിട്ടില്ലേ. അമ്മ പെട്ടെന്ന് എന്നെ പിടിച്ചുവലിച്ച് മറച്ചുപിടിച്ച് നടന്നു. കഷണ്ടിത്തലയും നരച്ച കൺപുരികവും ശുണ്ഠിപിടിച്ച മുഖവുമുള്ള ഒരു തടിച്ച മനുഷ്യൻ. അയാളുടെ രൂപം എന്റെ മനസ്സിൽനിന്ന് ഇതുവരെ പോയിട്ടില്ല. അമ്മ പിന്നീട് ഒരിക്കലും എന്നെ അവിടെ കൊണ്ടുപോയിട്ടില്ല.
♦ ഡയറിക്കുറിപ്പ്♦ ആ വീട്ടിൽ അവൻ പിന്നീടൊരിക്കലും പോയിട്ടില്ല. എന്തു കൊണ്ടോ, അവിടെ പോകാൻ പറ്റില്ലെന്നൊരു തോന്നൽ. അമ്മയോടൊപ്പം അമ്മ ജോലി ചെയ്യുന്ന വീട്ടിൽ അവസാന മായി പോയദിവസം ഉണ്ണിക്കണ്ണൻ എഴുതിയ ഡയറിക്കുറിപ്പ് സങ്കല്പിച്ചെഴുതു.തീയതിഞാന്നിന്ന് അമ്മ ജോലി ചെയ്യുന്ന വീട്ടിൽ പോയി. വീട് കണ്ടാൽ ഒരു മാളികപോലെയുണ്ട്. എപ്പോഴും അടഞ്ഞുകിടക്കുന്ന ഇരുമ്പുഗേറ്റ്, ഗേറ്റിന്റെ ഇരുവശങ്ങളിലും പല്ലിളിച്ചുകൊണ്ട് നിൽക്കുന്ന സിംഹപ്രതിമ. ഞാനതിനെ നോക്കി കൊഞ്ഞനം കുത്തി. വലിയ പൂന്തോട്ടമുണ്ട് അവിടെ. കണ്ടാലും കണ്ടാലും മതിവരില്ല. പൂക്കളും കണ്ട് നടന്നപ്പോഴാണ് ആ വീട്ടിലെ മുതിർന്ന ഒരാൾ തോട്ടത്തിൽ നിന്ന് ഒച്ചവച്ചത്. 'കുട്ടിയെ കൊണ്ടുവരരുതെന്ന് പറഞ്ഞി ട്ടില്ലേ' എന്നാണ് അദ്ദേഹം ചോദിച്ചത്. ആ മനുഷ്യന് ഞാൻ അമ്മയുടെ കൂടെ അവിടെ ചെന്നത് ഇഷ്ടപ്പെട്ടില്ല. ഇനി എന്തായാലും ഞാൻ അവിടേക്കില്ല. വെറുതെ എന്തിനാ അമ്മയെ വഴക്കു കേൾപ്പിക്കുന്നത്.
♦ ഉണ്ണിക്കണ്ണന്റെ അമ്മയെ കൂട്ടുകാർക്ക് ഇഷ്ടമായോ? എന്തൊക്കെ കാര്യങ്ങളാണ് ഈ അമ്മയെക്കുറിച്ച് പറയാനുള്ളത്? നിങ്ങളെ ആകർഷിച്ച അമ്മയുടെ സ്വഭാവസവിശേഷതകൾ ചേർത്ത് കുറിപ്പ് തയാറാക്കുക.വീട്ടുവേല ചെയ്താണ് അമ്മ കുടുംബം നോക്കുന്നത്. വളരെ വൈകിയാണ് പലപ്പോഴും ആ അമ്മ വീട്ടിലെത്തുന്നത്. വരുമ്പോൾ ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് കിട്ടുന്ന ഭക്ഷണം പൊതിഞ്ഞുകൊണ്ടുവന്ന് ഉണ്ണിക്കണ്ണന് കൊടുക്കും. വരുമ്പോൾ അവൻ ഉറങ്ങിയെങ്കിൽ അവനെ വിളിച്ചുണർത്തി അമ്മ ചോറ് വാരിക്കൊടുക്കും. ഉറക്കം കൊണ്ട് തൂങ്ങുന്ന കണ്ണുകളിൽ ഉമ്മവയ്ക്കും. ഇടതുകൈകൊണ്ട് വാൽസല്യപൂർവം അവന്റെ പുറം തലോടും. നേരത്തേ വരുന്ന ദിവസം എന്നെ എടുക്കൂ എന്നു പറഞ്ഞ് ഉണ്ണി ഓടിച്ചെല്ലുമ്പോൾ ജോലികഴിഞ്ഞുവരുന്ന മടുപ്പൊന്നും വകവയ്ക്കാതെ അമ്മ അവനെ എടുത്ത് ഒക്കത്തുവയ്ക്കും. സ്നേഹവും കരുതലും എല്ലാം നിറഞ്ഞ ഒരു മനസ്സാണ് അമ്മയുടേത്.
കവിതകളുമൊക്കെ വായിച്ചാൽ മതി.
♦ പ്രവേശക പ്രവർത്തനം
പുതുതായി ഒട്ടിച്ച വാൾപേപ്പർ മുഴുവൻ ക്രയോൺസ് കൊണ്ട് കുത്തിവരയ്ക്കുകയാണ് വാവ. ജോലികഴിഞ്ഞുവന്ന അമ്മയെ തടഞ്ഞുനിർത്തി ഭിത്തി മുഴുവൻ വാവ വരച്ച് വൃത്തികേടാക്കിയെന്ന് മൂത്തകുട്ടി പരാതി പറയുന്നു. അമ്മ നോക്കുമ്പോൾ ചുമരിൽ പതിച്ച ഭംഗിയുള്ള വാൾപേപ്പറിൽ നിറയെ പല നിറത്തിലുള്ള കുത്തിവരകളും എഴുത്തും. അമ്മയ്ക്ക് ദേഷ്യവും സങ്കടവും വന്നു. പക്ഷേ അമ്മ ഒരുകാര്യം അതിനിടയിൽ ശ്രദ്ധിച്ചു.
വാവ കോറിയിട്ടത് അമ്മ വായിച്ചു.
അമ്മയെ എനിക്കിഷ്ട്ടമാണ്
അമ്മയെ എനിക്കിഷ്ടമാണ്
അമ്മയെ എനിക്കിഷ്ടമാണ്
അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
♦ എന്തായിരിക്കാം അമ്മയുടെ കണ്ണു നിറയാൻ കാരണം? പറഞ്ഞുനോക്കൂ.
കുഞ്ഞിന് ഏറ്റവും ഇഷ്ടവും അടുപ്പവും അമ്മയോടാണ്. അമ്മ വീട്ടിലില്ലാത്ത
സമയങ്ങളിലും കുഞ്ഞിന്റെ മനസ്സിൽ അമ്മയെക്കുറിച്ചുള്ള ഓർമകളാവും ഉണ്ടാകുക. കുഞ്ഞിനെ ഒറ്റയ്ക്കാക്കി ജോലിക്കുപോകുന്ന അമ്മയുടെ മനസ്സിലും കുഞ്ഞുങ്ങളെക്കുറിച്ചുള്ള വേവലാതികളുണ്ടാകും. ജോലികഴിഞ്ഞ് തിരിച്ചു വന്ന അമ്മ കുഞ്ഞിന്റെ കുസൃതികൾക്കിടയിലും കണ്ടത് അവൾക്ക് തന്നോടുള്ള സ്നേഹമാണ്. അമ്മയെ എനിക്കിഷ്ടമാണ് എന്ന് പല ആവർത്തി എഴുതിവച്ച കുഞ്ഞിന് തന്നോടുള്ള സ്നേഹത്തിന്റെ ആഴമോർത്താണ് അമ്മയുടെ
കണ്ണുനിറഞ്ഞത്.
♦ പാഠം 1 മുത്തശ്ശി ഒരു കഥ തുടങ്ങുന്നു - തിക്കോടിയൻ
മുത്തശ്ശിയുടെയും അമ്മയുടെയും സ്നേഹലാളനകൾ അനുഭവിച്ച്, മുത്തശ്ശി പറഞ്ഞു കൊടുക്കുന്ന കഥകൾ കേട്ട് വളരുന്ന ഉണ്ണിയെന്ന കുട്ടി. അവന് മുത്തശ്ശിയെ ഇഷ്ടമാണ്. അമ്മയോടും അവന് ഇഷ്ടമാണ്. ഒരു ഊഞ്ഞാൽ വേണമെന്നാണ് അവന്റെ ഏറ്റവും വലിയ മോഹം. ഊഞ്ഞാലിൽ ആടിയാടി ആകാശത്തിൽ പൊങ്ങണം. വല്യ മരത്തിന്റെ കൊമ്പ് തൊടണം. ഇലകൾ പറിച്ചെടുക്കണം. കാലിന്റെ തള്ളവിരൽ കൊണ്ട് നക്ഷത്രങ്ങളെ തട്ടിത്തെറുപ്പിക്കണം എന്നൊക്കെ അവർ ആഗ്രഹിക്കുന്നു. കുന്നോളം സ്നേഹം പങ്കുവയ്ക്കുന്ന ഒരു കൊച്ചുകഥയാണ് പാഠഭാഗം.
♦ കഥയുടെ ആശയം
ഉണ്ണിക്കണ്ണന് അവന്റെ മുത്തശ്ശി ഒരു കഥ പറഞ്ഞു കൊടുത്തിട്ടുണ്ട്. കണ്ണൻ ആടിനെ മേയ്ക്കുന്ന കുന്നിനെപ്പറ്റിയുള്ള കഥ. ആ കഥയിൽ ആകാശവും അമ്പിളിയമ്മാവനും ഊഞ്ഞാലുമെല്ലാമുണ്ട്. അതോർത്തപ്പോൾ ഉണ്ണിക്കണ്ണന് ഒരാഗ്രഹം. ഒരു ഊഞ്ഞാൽ വേണമെന്ന്. അവൻ അക്കാര്യം മുത്തശ്ശിയോട് പറഞ്ഞെങ്കിലും ചെവിക്ക് കേൾവിക്കുറവുള്ള മുത്തശ്ശി കേട്ടത് വേറെന്തോ ആണ്, അമ്മ വരുമ്പോൾ കൊണ്ടുവരുമെന്ന് മറുപടിയും പറഞ്ഞു. അമ്മ വീട്ടുവേലയ്ക്ക് പോയതാണ്. തിരിച്ചുവരുമ്പോൾ അവർക്ക് കഴിക്കാനുള്ള ചോറും തണുത്ത കറിയും പപ്പടവുമെല്ലാം കൊണ്ടുവരും. ഓടിട്ട വലിയ മാളികയിലാണ് അമ്മ ജോലി ചെയ്യുന്നത്. ഒരു തവണ അവൻ അവിടെപോയിട്ടുണ്ട്. കുട്ടികളെ കൊണ്ടുവരാൻ പാടില്ല എന്ന് അവിടുത്തെ തടിച്ച മനുഷ്യൻ പറഞ്ഞു. പിന്നെ അവിടെ പോയിട്ടില്ല. അമ്മ വൈകിട്ടു വരുമ്പോൾ കൊണ്ടുവരുന്ന ചോറ് അവന് വാരിക്കൊടുക്കും. ഉറങ്ങുകയാണെങ്കിലും എഴുന്നേല്പിച്ച് ഊട്ടിയിട്ടേ അമ്മ കിടത്തിയുറക്കൂ. ഉണ്ണി അമ്മയെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നപ്പോൾ അവനെവിടെ എന്ന് മുത്തശ്ശി കൈകൾകൊണ്ട് തപ്പിനോക്കി. മുത്തശ്ശിയുടെ മെലിഞ്ഞ വിരലുകൊണ്ടു തടവുമ്പോൾ ശരീരത്തിൽ വല്ലാതെ തട്ടും. അത് ഉണ്ണിക്കണ്ണന് ഇഷ്ടമല്ല. പക്ഷേ മുഖം ഇഷ്ടമാണ്. മുത്തശ്ശിയുടെ കൃഷ്ണമണിക്ക് ചന്തമില്ലെങ്കിലും അതിൽ നിറയെ സ്നേഹമാണ്. അവൻ വീണ്ടും ഊഞ്ഞാലിനെക്കുറിച്ച് മുത്തശ്ശിയോട് പറഞ്ഞു. അതെന്തിനാണെന്ന് മുത്തശ്ശി ചോദിച്ചു.
'ആടിയാടി ആകാശത്തിൽ പൊങ്ങുമ്പോൾ മരത്തിന്റെ കൊമ്പ് തൊടണം. ഇലകൾ പറിച്ചെടുക്കണം. കാലിന്റെ തള്ളവിരലുകൊണ്ട് നക്ഷത്രങ്ങളെ തട്ടിത്തെറിപ്പിക്കണം.' ഉണ്ണിക്കണ്ണൻ മറുപടി പറഞ്ഞു. അവൻ തന്റെ മോഹങ്ങൾ മുത്തശ്ശിയോടു പറഞ്ഞു. മുത്തശ്ശി അവനെ മടിയിലിരുത്തി ഉമ്മവെച്ചു. കുറച്ചുനേരത്തേക്ക് ലോകത്തിലെ എല്ലാ വൃത്തികേടുകളും അവൻ മറന്നു. അവന് ഉറക്കം വന്നു. അവൻ വീണ്ടും ഊഞ്ഞാലിനുള്ള അപേക്ഷ ആവർത്തിച്ചുകൊണ്ടിരുന്നു.
പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
♦ കഥയിലെ കൂട്ടുകാർ
♦ കഥ വായിച്ചല്ലോ? ഇഷ്ടമായില്ലേ? ആരൊക്കെയാണ്?
വായിച്ചുമനസ്സിലാക്കിയ കാര്യങ്ങൾ ഓരോരുത്തരായി പറഞ്ഞാളൂ. ഏതെങ്കിലും ഒരു കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന കുറിപ്പ് തയ്യാറാക്കൂ.
ഉണ്ണിക്കണ്ണന്റെ മുത്തശ്ശി
ഉണ്ണിക്കണ്ണന്റെ മുത്തശ്ശിയാണ് അവന് നല്ല കഥകൾ പറഞ്ഞുകൊടുത്തിരുന്നത്. മുത്തശ്ശിക്ക് അവനെ വലിയ ഇഷ്ടമായിരുന്നു. ഉണ്ണിക്കണ്ണന് മുത്തശ്ശിയുടെ വിരലുകൾ മാത്രം ഇഷ്ടമല്ല. മുഖം ഇഷ്ടമാണ്. പല്ലുകൊഴിഞ്ഞ വായ കൊണ്ട് ഉമ്മവെക്കുന്നതും ഇഷ്ടമാണ്. വിരലുകൾ കൊണ്ട് തടവുമ്പോൾ ശരീരത്തിൽ വല്ലാതെ തട്ടും. അത് അവന് സഹിക്കാൻ പറ്റില്ല. കൺപോളകൾക്കുള്ളിൽ വെള്ളനിറം കയറിയ കൃഷ്ണമണികളാണ് മുത്തശ്ശിക്കുള്ളത്. ആ കണ്ണുകൾക്ക് ഭംഗി കുറവാണെങ്കിലും അതിലെ സ്നേഹം അവൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കുനിഞ്ഞാണ് മുത്തശ്ശി നടക്കുന്നത്. മുത്തശ്ശി ഉണ്ണിയെ മടിയിലിരുത്തി നെറ്റിയിൽ ഉമ്മവയ്ക്കും. അപ്പോൾ കുറച്ചുനേരത്തേക്ക് ലോകത്തിലെ എല്ലാ വൃത്തികേടുകളും അവൻ മറക്കും. മുത്തശ്ശിയുടെ ചുംബനത്തിന് ഇളംചൂടുണ്ട്. പാലപ്പൂവിന്റെ മിനുസവുമുണ്ട്. അങ്ങനെ ഉമ്മവയ്ക്കുമ്പോൾ അവന് അറിയാതെ ഉറക്കംവരും. ഉറങ്ങാനുള്ള എന്തോ മയക്കുവിദ്യയുണ്ട് മുത്തശ്ശിയുടെ ചുണ്ടിൽ എന്നാണ് ഉണ്ണി പറയുന്നത്. ഇങ്ങനെ സ്നേഹവും വാത്സല്യവുമുള്ള കഥാപാത്രമായി മുത്തശ്ശി കഥയിൽ നിറഞ്ഞുനില്ക്കുന്നു.
♦ വാക്യങ്ങളിൽ തെളിയുന്ന ജീവിതം
♦ “വീട്ടുവേല ചെയ്യാൻ പോയ അമ്മ തിരിച്ചു വരുമ്പോൾ ഇത്തിരി ചോറും തണുത്താറിയ കറിയും നനഞ്ഞ തൂവാല പോലത്തെ പപ്പടവും ഒക്കെ കൊണ്ടുവരും'' ഉണ്ണിക്കണ്ണന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് കുറിപ്പെഴുതൂ.
ഉണ്ണിക്കണ്ണന്റെ ജീവിതസാഹചര്യം അത്ര നല്ലതല്ല. അമ്മയും മുത്തശ്ശിയുമാണ് അവന്റെ വീട്ടിലുള്ളത്. അമ്മ മറ്റൊരു വലിയ വീട്ടിൽ അടുക്കളപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. പണി കഴിഞ്ഞുവരുമ്പോൾ കൊണ്ടുവരുന്ന ചോറും തണുത്ത കറികളുമാണ് വൈകിട്ട് എല്ലാവരും കഴിക്കുന്നത്. ആ കുടുംബത്തിന്റെ ദാരിദ്രാവസ്ഥയാണ് ഈ വാക്യത്തിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്നത്. ജോലി ചെയ്യുന്ന വീട്ടിൽ മിച്ചംവരുന്ന ആഹാരമാണ് വൈകുന്നേരത്തെ അവരുടെ ഭക്ഷണം.
♦ കഥ തുടരുന്നു
♦ ഉണ്ണിക്കണ്ണന്റെ ഏറ്റവും വലിയ ആഗ്രഹം എന്തായിരുന്നു? ഊഞ്ഞാലിൽ കളിക്കാൻ, അല്ലേ?
ഊഞ്ഞാലിൽ കളിക്കുന്നതിനിടയിൽ അവൻ വീണുപോയി. അവനു പരുക്കു പറ്റി. പാവം, അവൻ കരഞ്ഞു. ആരാവും അവന്റെ അടുത്ത് ഓടിയെത്തുക? അമ്മ, കൂട്ടുകാർ, അച്ഛൻ... അവർ അവനോടെന്തുപറഞ്ഞിട്ടുണ്ടാവും?
ഒത്തിരിനാളത്തെ ഉണ്ണിക്കണ്ണന്റെ ആഗ്രഹമായിരുന്നു ഊഞ്ഞാൽ കിട്ടണമെന്നത്. ഊഞ്ഞാൽ കിട്ടിയപ്പോൾ കൂടുതൽ സമയവും അവൻ ഊഞ്ഞാലാട്ടമായിരുന്നു. എത്ര പറഞ്ഞാലും ഊഞ്ഞാലിൽ നിന്നും ഇറങ്ങില്ല. കൂടുതൽ ഉയരത്തിലെത്താൻ അവൻ ശക്തിയിൽ ആടിക്കൊണ്ടിരുന്നു. ഇങ്ങനെ ശക്തിയിൽ ആടിക്കൊണ്ടിരിക്കുകയായിരുന്ന ഒരു ദിവസം ഉണ്ണിയുടെ കൈ അല്പമൊന്ന് അയഞ്ഞു പോയി.അവൻ ഊഞ്ഞാലിൽ നിന്നും വീണു. ചെറിയ പരിക്കുകളുണ്ടായി. അവൻ വേദനകൊണ്ട് കരഞ്ഞു. കൂട്ടുകാരെല്ലാം ഓടി വന്നെങ്കിലും അവൻ കരച്ചിൽ നിർത്തിയില്ല. ഉണ്ണി കരയുന്ന ശബ്ദംകേട്ട് മുത്തശ്ശി കൂനിക്കൂനി ഓടിവന്നു. അവനെ ചേർത്തുനിർത്തി ദേഹത്തെ പൊടിയെല്ലാം തൂത്തുകളഞ്ഞു. അവനെ ആശ്വസിപ്പിക്കുകയും മുറിവുകൾ പറ്റിയിടത്ത് പച്ചിലമരുന്നുകൾ ഉണ്ടാക്കി പുരട്ടുകയും ചെയ്തു. മുത്തശ്ശിയുടെ സ്നേഹപൂർണ്ണമായ പരിചരണം അവന്റെ വേദന കുറച്ചു. എങ്കിലും അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ഉണ്ണിക്കു തോന്നി. അവൻ അന്ന് കിടന്നിടത്തുനിന്നും എഴുന്നേറ്റില്ല. വൈകുന്നേരമായപ്പോൾ അമ്മ ജോലി കഴിഞ്ഞെത്തി. ഉണ്ണി കിടക്കുന്നതു കണ്ട് അമ്മ ഓടിവന്നു തിരക്കി. മുത്തശ്ശി കാര്യം പറഞ്ഞു. അമ്മ അവനെ കെട്ടിപ്പിടിച്ചു. ഉണ്ണിയുടെ വേദന മാറി.
♦ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
♦ അനുഭവക്കുറിപ്പ്
♦ “വീട്ടുവേല ചെയ്യാൻ പോയ അമ്മ തിരിച്ചുവരുമ്പോൾ ഇത്തിരി ചോറും തണുത്താറിയ കറിയും നനഞ്ഞ തൂവാലപോലത്തെ പപ്പടവും ഒക്കെ കൊണ്ടുവരും'' അതാണ് മുത്തശ്ശി സൂചിപ്പിച്ചത്. അതുകേട്ടപ്പോൾ അവനു ചില കാര്യങ്ങൾ ഓർമവന്നു. അമ്മയുടെ ജോലിസ്ഥലത്ത് ഉണ്ണിക്കണ്ണനുണ്ടായ അനുഭവം എന്തായിരുന്നു? കുറിപ്പായി എഴുതു.
അമ്മ ഓടിട്ട വലിയൊരു മാളികവീട്ടിലാണ് ജോലി ചെയ്യു ന്നത്. ഞാൻ ഒരുദിവസം വാശിപിടിച്ച് അമ്മയുടെ കൂടെ അവിടെ പോയി. ഗേറ്റിൽ സിംഹപ്രതിമയുള്ള വീടാണ്. ഞാനതിനെ നോക്കി കൊഞ്ഞനം കാട്ടി. ഗേറ്റ് കടന്നാൽ വലിയ പൂന്തോട്ടമാണ്. പലതരത്തിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടം. നല്ല മണമാണ് അവിടെയെങ്ങും. ഞാനതെല്ലാം നോക്കി നിൽക്കുകയായിരുന്നു. എന്തൊരു ഭംഗിയാണ് കാണാൻ. പെട്ടെന്ന് ഒരു പരുക്കൻ ശബ്ദംകേട്ട് ഞാൻ ഞെട്ടിപ്പോയി. എന്തിനാ കുട്ടിയെ കൊണ്ടുവന്നത്? ജോലിക്കു വരുമ്പോൾ കുട്ടികളെ കൊണ്ടുവരരുതെന്ന് പറഞ്ഞിട്ടില്ലേ. അമ്മ പെട്ടെന്ന് എന്നെ പിടിച്ചുവലിച്ച് മറച്ചുപിടിച്ച് നടന്നു. കഷണ്ടിത്തലയും നരച്ച കൺപുരികവും ശുണ്ഠിപിടിച്ച മുഖവുമുള്ള ഒരു തടിച്ച മനുഷ്യൻ. അയാളുടെ രൂപം എന്റെ മനസ്സിൽനിന്ന് ഇതുവരെ പോയിട്ടില്ല. അമ്മ പിന്നീട് ഒരിക്കലും എന്നെ അവിടെ കൊണ്ടുപോയിട്ടില്ല.
♦ ഡയറിക്കുറിപ്പ്
♦ ആ വീട്ടിൽ അവൻ പിന്നീടൊരിക്കലും പോയിട്ടില്ല. എന്തു കൊണ്ടോ, അവിടെ പോകാൻ പറ്റില്ലെന്നൊരു തോന്നൽ. അമ്മയോടൊപ്പം അമ്മ ജോലി ചെയ്യുന്ന വീട്ടിൽ അവസാന മായി പോയദിവസം ഉണ്ണിക്കണ്ണൻ എഴുതിയ ഡയറിക്കുറിപ്പ് സങ്കല്പിച്ചെഴുതു.
തീയതി
ഞാന്നിന്ന് അമ്മ ജോലി ചെയ്യുന്ന വീട്ടിൽ പോയി. വീട് കണ്ടാൽ ഒരു മാളികപോലെയുണ്ട്. എപ്പോഴും അടഞ്ഞുകിടക്കുന്ന ഇരുമ്പുഗേറ്റ്, ഗേറ്റിന്റെ ഇരുവശങ്ങളിലും പല്ലിളിച്ചുകൊണ്ട് നിൽക്കുന്ന സിംഹപ്രതിമ. ഞാനതിനെ നോക്കി കൊഞ്ഞനം കുത്തി. വലിയ പൂന്തോട്ടമുണ്ട് അവിടെ. കണ്ടാലും കണ്ടാലും മതിവരില്ല. പൂക്കളും കണ്ട് നടന്നപ്പോഴാണ് ആ വീട്ടിലെ മുതിർന്ന ഒരാൾ തോട്ടത്തിൽ നിന്ന് ഒച്ചവച്ചത്. 'കുട്ടിയെ കൊണ്ടുവരരുതെന്ന് പറഞ്ഞി ട്ടില്ലേ' എന്നാണ് അദ്ദേഹം ചോദിച്ചത്. ആ മനുഷ്യന് ഞാൻ അമ്മയുടെ കൂടെ അവിടെ ചെന്നത് ഇഷ്ടപ്പെട്ടില്ല. ഇനി എന്തായാലും ഞാൻ അവിടേക്കില്ല. വെറുതെ എന്തിനാ അമ്മയെ വഴക്കു കേൾപ്പിക്കുന്നത്.
♦ ഉണ്ണിക്കണ്ണന്റെ അമ്മയെ കൂട്ടുകാർക്ക് ഇഷ്ടമായോ? എന്തൊക്കെ കാര്യങ്ങളാണ് ഈ അമ്മയെക്കുറിച്ച് പറയാനുള്ളത്? നിങ്ങളെ ആകർഷിച്ച അമ്മയുടെ സ്വഭാവസവിശേഷതകൾ ചേർത്ത് കുറിപ്പ് തയാറാക്കുക.
വീട്ടുവേല ചെയ്താണ് അമ്മ കുടുംബം നോക്കുന്നത്. വളരെ വൈകിയാണ് പലപ്പോഴും ആ അമ്മ വീട്ടിലെത്തുന്നത്. വരുമ്പോൾ ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് കിട്ടുന്ന ഭക്ഷണം പൊതിഞ്ഞുകൊണ്ടുവന്ന് ഉണ്ണിക്കണ്ണന് കൊടുക്കും. വരുമ്പോൾ അവൻ ഉറങ്ങിയെങ്കിൽ അവനെ വിളിച്ചുണർത്തി അമ്മ ചോറ് വാരിക്കൊടുക്കും. ഉറക്കം കൊണ്ട് തൂങ്ങുന്ന കണ്ണുകളിൽ ഉമ്മവയ്ക്കും. ഇടതുകൈകൊണ്ട് വാൽസല്യപൂർവം അവന്റെ പുറം തലോടും. നേരത്തേ വരുന്ന ദിവസം എന്നെ എടുക്കൂ എന്നു പറഞ്ഞ് ഉണ്ണി ഓടിച്ചെല്ലുമ്പോൾ ജോലികഴിഞ്ഞുവരുന്ന മടുപ്പൊന്നും വകവയ്ക്കാതെ അമ്മ അവനെ എടുത്ത് ഒക്കത്തുവയ്ക്കും. സ്നേഹവും കരുതലും എല്ലാം നിറഞ്ഞ ഒരു മനസ്സാണ് അമ്മയുടേത്.
♦ പാഠം 2 പരുക്കേറ്റ കുട്ടി - കുമാരനാശാൻപനിനീർപ്പൂവ് പറിക്കാൻ പോയപ്പോൾ മുള്ളുകൊണ്ട് മുറിവു പറ്റുകയും മാവിൽ കയറാൻ നോക്കിയപ്പോൾ താഴെ വീണ് കാൽമുട്ടിന് പരിക്കുപറ്റുകയും ചെയ്ത കുട്ടിയെ അമ്മ ആശ്വസിപ്പിക്കുകയാണ്. അമ്മയുടെ സ്നേഹത്തോടെയുള്ള സമീപനം അവന്റെ വേദന മാറ്റി മുഖത്ത് പുഞ്ചിരി നിറയ്ക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രമാണ് കുമാരനാശാൻ ഈ കവിതയിലൂടെ വരച്ചിടുന്നത്. അനുഭവങ്ങളിലൂടെ പ്രകൃതിയെ, ചുറ്റുപാടുകളെ അടുത്തറിയാനുള്ള കുട്ടിയുടെ ആഗ്രഹത്തോടൊപ്പം സ്നേഹം കൊണ്ടും കരുതൽ കൊണ്ടും കൂടെ നിൽക്കുക യാണ് അമ്മ.
♦ കവിതയുടെ ആശയംതൈമാവിൽ കയറി വീണ് പരുക്കേറ്റ് നിൽക്കുകയാണ് കുട്ടി. ഇതു കണ്ട അമ്മ, 'നിന്റെ അരികിലേക്ക് ഞാൻ വരികയാണ്' എന്ന് വളരെ സ്നേഹത്തോടെ പറയുന്നു. കരൾ വാടി (മനസ്സ് വേദനിച്ച്) നീ വിങ്ങിക്കരയാതെ എന്നും അമ്മ പറയുന്നു. കൊച്ചുകുട്ടികൾ സങ്കടം വരുമ്പോൾ പുരികവും ചുണ്ടും ഒക്കെ ചുളിച്ച് വിങ്ങിവിങ്ങി കരയുന്നതിന്റെ ചിത്രമാണ് ഇവിടെയുള്ളത്.പനിനീർ ചെമ്പകത്തിന്റെ (പനിനീർച്ചെടി) ചെറിയ മുള്ളു കൊണ്ടു് അവന്റെ കുരുന്നുകൈവിരൽ മുറിഞ്ഞിട്ടുണ്ട്. തനിയെ തൈമാവിൽ കയറി വീണിട്ട് കാൽമുട്ടുകൾ ചതഞ്ഞിട്ടുമുണ്ട്. ഇതെല്ലാം അമ്മ തിരിച്ചറിയുന്നുണ്ട്. അവന്റെ കുസ്യതികൾ അവിടെയും അവസാനിക്കുന്നില്ല. മുകളിലിരുന്ന പടം മറിച്ചിട്ട് അത് വന്നുവീണ് നിറുകയിലും മുറിവ് ഉണ്ടായി. അതുപോലെ മുറിയിലെ കട്ടിലിൽ കയറി ചാടിമറിഞ്ഞ് തറയിൽ വീണ് കവിളത്തും പരുക്ക് ഉണ്ട്. ഇതെല്ലാം അമ്മ കണ്ട് മനസ്സിലാക്കിയിട്ടാണ് അവന്റെ അടുത്തേക്ക് ചെല്ലുന്നത്. കുസൃതി കാണിച്ച് പരുക്കു പറ്റുന്ന കുട്ടികൾക്ക് മുറിവിനേക്കാൾ വേദന ഉണ്ടാക്കുന്നത് അമ്മ വഴക്കു പറയുമോ, തല്ലുമോ എന്നെല്ലാമുള്ള പേടിയാണ്. മുറിവിന്റെ വേദനയോടൊപ്പം തല്ലുകിട്ടുമോ എന്ന ഭയവും അവനുണ്ട് എന്നറിഞ്ഞ അമ്മ അവനെ ആശ്വസിപ്പിക്കുന്നു. ഞാൻ നിന്നെ തല്ലുമെന്ന് നീ കരുതേണ്ട. അതോർത്ത് നീ കരയേണ്ട. നിന്റെ നോവൊക്കെ മാറും എന്നെല്ലാം അമ്മ സ്നേഹത്തോടെ പറയുന്നു. നീ കൊച്ചുകുട്ടിയല്ലേ, കൊച്ചുകുട്ടികൾ കളികളിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ കുട്ടികൾക്ക് ഒരു ഭൂഷണമാണ് (അലങ്കാരമാണ്) എന്നും അമ്മ പറയുന്നു.കുട്ടിയുടെ മാനസികമായ വിഷമങ്ങൾ മാറ്റുന്നതിന് സ്നേഹത്തോടെ കൂടെ നിൽക്കുകയാണ് അമ്മ. അമ്മ ഇങ്ങനെയെല്ലാം പറഞ്ഞ് അവന്റെ മുറിവുകളിൽ എല്ലാം സ്നേഹത്തോടെ ചുംബിക്കുന്നു. വിടർന്ന് പ്രകാശിച്ചുനിൽക്കുന്ന ഒരു പൂവിനെ വണ്ട് ചെന്ന് ചുംബിക്കുന്നതുപോലെയാണ് അമ്മ ഉമ്മവച്ചത് എന്ന് കവി പറയുന്നു. അപ്പോൾ അതുവരെ കരഞ്ഞിരുന്ന കുട്ടി ചിരിക്കുന്നു. കാർമേഘത്താൽ മറഞ്ഞ ചന്ദ്രൻ കാർമേഘം നീങ്ങുമ്പോൾ തെളിഞ്ഞു പ്രകാശിക്കുന്നതുപോലെയാണ് അവന്റെ മുഖം തെളിഞ്ഞത് എന്നും കവി പറയുന്നു.
♦ ചോദ്യോത്തരങ്ങൾ
♦ ഈണത്തിൽ താളത്തിൽകവിത മൗനമായി വായിക്കൂ. അതിനുശേഷം ചെറിയ ഗ്രൂപ്പുകളിൽ കവിതയ്ക്ക് യോജിച്ച ഈണം കണ്ടെത്തി ചൊല്ലണം. തുടർന്ന് ഓരോരുത്തരായും ചൊല്ലാം.
♦ പുതിയ പദങ്ങൾ♦ കവിത ചൊല്ലുമ്പോൾ ചില പുതിയ വാക്കുകൾ കണ്ടെത്തിയോ?പുസ്തകത്തിലെ പദപരിചയം നോക്കിയും ടീച്ചറോട് ചോദിച്ചും അവയുടെ അർഥം മനസ്സിലാക്കി നോട്ടുപുസ്തകത്തിലെഴുതണം.• അമ്പൊട് - (അൻപോട്) - സ്നേഹത്തോടെ • പനിനീർച്ചെമ്പകം - പനിനീർച്ചെടി• കുരുന്ന് - കൊച്ചുകുട്ടി• നിറുക - തലയുടെ മുകൾ ഭാഗം (ഉച്ചി)• പൂങ്കവിൾ - പൂവുപോലെ മനോഹരമായ കവിൾ• നോവ് - വേദന• പൈതൽ - കുട്ടി• ഭൂഷണം - അലങ്കാരം• ഉരച്ച് - പറഞ്ഞ്• ക്ഷതം - മുറിവ്, പരുക്ക്• സ്ഫുരിച്ച - തെളിഞ്ഞ, പ്രകാശിച്ച • അളി - വണ്ട്• ചിരിച്ചാൻ - അവൻ ചിരിച്ചു• കാർ - കാർമേഘം• ശശി - ചന്ദ്രൻ
♦ കവിതയിലെ അമ്മയും കുട്ടിയും• കുട്ടിക്ക് പരുക്കുണ്ടാവാൻ എന്തെല്ലാം കാരണങ്ങളുണ്ട്? • അമ്മ കുട്ടിയെ സമാധാനിപ്പിക്കുന്നതെങ്ങനെ?• കരയുന്ന കുട്ടി ചിരിക്കാൻ തുടങ്ങിയതെപ്പോഴാണ്? ഗ്രൂപ്പുകളായിരുന്ന് കവിത വായിച്ച് ഈ കാര്യങ്ങൾ കണ്ടെത്തു. ക്ലാസിൽ പൊതുവായി അവതരിപ്പിക്കൂ.
♦ കുട്ടിക്ക് പരുക്കുണ്ടാവാൻ എന്തെല്ലാം കാരണങ്ങളുണ്ട്? പനിനീർപ്പൂവ് (റോസപ്പൂവ്) പറിക്കാൻ പോയ കുട്ടിയുടെ കൈവിരലിൽ മുള്ളുകൊണ്ട് മുറിവുണ്ടായി. തൈമാവിൽ കയറിയപ്പോൾ താഴെവീണ് കാൽമുട്ട് ചതഞ്ഞു. ഭിത്തിയിൽ തൂക്കിയിരുന്ന പടം മറിച്ചിട്ടപ്പോൾ അത് താഴെനിന്ന കുട്ടിയുടെ നിറുകയിൽ വീണ് മുറിവുണ്ടായി. കട്ടിലിൽ കളിയായി ചാടിമറിഞ്ഞപ്പോൾ തറയിൽ വീണ് കവിളും മുറിഞ്ഞു. ഇങ്ങനെയെല്ലാമാണ് കുട്ടിക്ക് പരുക്കുണ്ടായത്.
♦ അമ്മ കുട്ടിയെ സമാധാനിപ്പിക്കുന്നതെങ്ങനെ?കളിക്കിടയിൽ വീണ് മുറിവ് പറ്റിയതിന് ഞാൻ നിന്നെ തല്ലുമെന്ന് കരുതേണ്ട. ഈ വേദനയൊക്കെ മാറിക്കോളും. കൊച്ചുകുട്ടികൾ കളിക്കുമ്പോൾ ഇങ്ങനെയൊക്കെ പരുക്കുകൾ പറ്റാറുണ്ട്. അത് കുട്ടികൾക്ക് ഒരു അലങ്കാരമാണ്. ഇങ്ങനെയെല്ലാം പറഞ്ഞാണ് അമ്മ കുട്ടിയെ സമാധാനിപ്പിച്ചത്.
♦ കരയുന്ന കുട്ടി ചിരിക്കാൻ തുടങ്ങിയതെപ്പോഴാണ്? അമ്മ കുഞ്ഞിന്റെ ഓരോ മുറിവിലും ഉമ്മ വച്ചപ്പോഴാണ് കരയുന്ന കുട്ടി ചിരിക്കാൻ തുടങ്ങിയത്.
♦ വാക്കുകൾകൊണ്ടുള്ള ചിത്രം
♦ ഉരച്ചിവണ്ണമക്ഷതമോരോന്നുമേ തിരിച്ചു ചുംബിച്ചാളുടനമ്മ,സ്ഫുരിച്ച പുഷ്പത്തെയളിപോലെ, കുട്ടി ചിരിച്ചാൻ കാർനീങ്ങും ശശിപോലെ.വേദനിച്ചു കരയുന്ന കുട്ടി, കുട്ടിയുടെ അടുത്തെത്തുന്ന അമ്മ, അമ്മയുടെ ആശ്വസിപ്പിക്കൽ, കുട്ടിയുടെ ഭാവമാറ്റം - ഇക്കാര്യങ്ങളെല്ലാം ഈ നാലുവരികളിലുണ്ട്. ഇതിൽ അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുമ്പോൾ കുട്ടിയിലുണ്ടാകുന്ന ഭാവമാറ്റം എത്ര മനോഹരമായിട്ടാണ് കവി ആവിഷ്കരിച്ചിരിക്കുന്നത് വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.മുറിവുകൾപറ്റി കരയുന്ന കുഞ്ഞിനെ അമ്മ ആശ്വസിപ്പിക്കുന്നു. അതിനുശേഷം അവന്റെ മുറിവുകളിൽ എല്ലാം ആ അമ്മ ഉമ്മ വച്ചു. വിടർന്നുനിൽക്കുന്ന പൂവിനെ വണ്ട് വയ്ക്കുന്നതുപോലെയായിരുന്നു അത്. അപ്പോൾ കാർമേഘം നീങ്ങിയപ്പോൾ തിളങ്ങുന്ന ചന്ദ്രനെപ്പോലെ ആ കുഞ്ഞ് സങ്കടമെല്ലാം മാറി ചിരിച്ചു. അമ്മയുടെ ആശ്വാസവാക്കുകളും സ്നേഹവും ഉമ്മയും അവന്റെ വേദന മാറ്റുകയും സന്തോഷമുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ സന്തോഷിക്കുന്ന കുട്ടിയുടെ ചിത്രം വാക്കുകൾകൊണ്ട് മനോഹരമായി അവതരിപ്പിക്കുകയാണ് കവി.
♦ ആസ്വാദനമെഴുതാം
♦ ചുവടെ കൊടുത്ത മനോപടം നോട്ടുപുസ്തകത്തിൽ എഴുതി പൂർത്തിയാക്കൂ. കുമാരനാശാന്റെ 'പുഷ്പവാടി' എന്ന കവിതാസമാഹാരത്തിലെ ഒരു ചെറുകവിതയാണ് പരുക്കേറ്റ കുട്ടി. അദ്ദേഹത്തിന്റെ കുട്ടിക്കവിതകൾ അതിമനോഹരമാണ്. അമ്മയും കുഞ്ഞും കഥാപാത്രങ്ങളാകുന്ന ധാരാളം കവിതകൾ കുമാരനാശാൻ എഴുതിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ എല്ലാ വേദനകളെയും ഇല്ലാതാക്കാൻ അമ്മയുടെ സ്നേഹത്തിനും കരുതലിനും കഴിയും എന്ന് പരുക്കേറ്റ കുട്ടി എന്ന കവിതയിലൂടെ കുമാരനാശാൻ നമുക്ക് കാണിച്ചു തരുന്നു.കുട്ടികൾ വിവിധ കളികളിലേർപ്പെടുകയും കുസൃതികൾ കാണിക്കുകയും പരുക്കുകൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. മുറിവുകൾ പറ്റിയാൽ ആ വേദനയോടൊപ്പം അമ്മ വഴക്കു പറയുമെന്ന ഭയവും കുട്ടികൾക്കുണ്ടാവുക സ്വാഭാവികമാണ്. ഈ കവിതയിലെ കുട്ടി കളികൾക്കിടയിലും കുസൃതികൾ കാണിച്ചും പരുക്കുപറ്റി കരയുകയാണ്.പനിനീർച്ചെടിയുടെ മുള്ളുകൊണ്ട് അവന്റെ കൈ മുറിഞ്ഞിട്ടുണ്ട്. തൈമാവിൽ കയറി വീണ് കാൽമുട്ടു ചതഞ്ഞു. മുകളിലിരുന്ന പടം താഴെവീഴ്ത്തി നെറ്റി മുറിഞ്ഞു. കട്ടിലിൽ കയറിച്ചാടി നിലത്തുവീണ് കവിളത്തും പരുക്കുപറ്റി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവരുന്ന അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നു.അമ്മ തല്ലുമെന്നോർത്ത് കരയേണ്ട എന്നും കുട്ടികളായാൽ വീഴുകയും മുറിവുകൾ ഉണ്ടാവുകയും ഒക്കെ ചെയ്യും, അതൊക്കെ കുട്ടികൾക്ക് അലങ്കാരമാണ് എന്നെല്ലാം പറഞ്ഞ് അമ്മ കുട്ടിയുടെ ഓരോ മുറിവിലും ഉമ്മ വയ്ക്കുന്നു. വിടർന്നു നിൽക്കുന്ന പൂവിൽ വന്ന് വണ്ട് ഉമ്മവയ്ക്കും പോലെ എന്നാണ് ഇതിനെ കവി വർണിക്കുന്നത്. അമ്മയുടെ ആശ്വാസവാക്കുകളും സ്നേഹസ്പർശവും കുഞ്ഞിന്റെ കരച്ചിൽ ഇല്ലാതാക്കുന്നു. കാർമേഘം നീങ്ങി തെളിഞ്ഞു പ്രകാശിച്ച ചന്ദ്രനെപ്പോലെ അവൻ ചിരിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ മനോഹരചിത്രമാണ് കവി വരച്ചിടുന്നത്. സ്ഫുരിച്ച പുഷ്പത്തെയളിപോലെ, കാർ നീങ്ങും ശശി പോലെ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ എടുത്തു പറയേണ്ടതാണ്.ഇതുപോലെ അമ്മയുടെയും കുഞ്ഞിന്റെയും സ്നേഹം വെളിപ്പെടുത്തുന്ന ധാരാളം കവിതകൾ മലയാളത്തിലുണ്ട്. ഇടശ്ശേരിയുടെ പൂതപ്പാട്ട്, ചെറുശ്ശേരിയുടെ വെണ്ണക്കണ്ണൻ ഇവയെല്ലാം ഉദാഹരണം.അറിയാപ്പൈതൽ നീ കളിയാടിയേറ്റ മുറിവു ഭൂഷണം നിനക്കുണ്ണീഎന്ന അമ്മയുടെ വാക്കുകൾ കുട്ടിക്കുള്ള ഉപദേശം കൂടിയാണ്. കളിക്കിടയിലുണ്ടായ മുറിവുകൾ അലങ്കാരമാകുന്നു എന്നാണ് കവി പറയുന്നത്. ഈ മുറിവുകളാണ് പിന്നീട് മന്നോട്ടുനടക്കാൻ കരുത്തുനൽകുന്നതെന്ന് കവി സൂചിപ്പിക്കുന്നു. എല്ലാത്തരത്തിലും മനോഹരമായ കവിതയാണ് 'പരുക്കേറ്റ കുട്ടി'. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രം കവിത വായിക്കുമ്പോൾ ആരുടെ മനസ്സിലും പതിയും.
♦ കുട്ടിയുടെ കുസൃതികളും അമ്മയുടെ സ്നേഹവും കരുതലുമെല്ലാമാണ് 'പരുക്കേറ്റ കുട്ടി' എന്ന കവിതയിലുള്ളത്. ഏഴു സഹോദരങ്ങൾക്ക് അമ്മയെപ്പോലെയുള്ള കുഞ്ഞേടത്തിയെക്കുറിച്ചുള്ള ഈ കവിത വായിക്കൂ. ആസ്വാദനം തയാറാക്കൂ.ഏഴാമത്താങ്ങള കൺ തുറന്ന് ഏഴുനാളായപ്പോൾ അമ്മ പോയിതാഴെയുളേളഴിനും അമ്മയായിതാഴംപൂപോലുള്ള കുഞ്ഞേടത്തികണ്ണെഴുതാറില്ല കുഞ്ഞേടത്തികണ്ണെഴുതിക്കാനേ നേരമുള്ളൂപൊട്ടുതൊടാറില്ല. കുഞ്ഞേടത്തിപൊട്ടുതൊടീക്കാനേ നേരമുള്ളൂ - (ഒ.എൻ.വി)മാതൃസ്നേഹത്തിനു തുല്യമായ സഹോദരസ്നേഹത്തിന്റെ കഥ പറയുകയാണ് കുഞ്ഞേടത്തി എന്ന കവിതയിൽ ഒ.എൻ.വി. ഏഴുസഹോദരങ്ങളുടെ മൂത്ത ജ്യേഷ്ഠത്തിയാണ് കുഞ്ഞേടത്തി. ഏഴാമത്തെ സഹോദരൻ ജനിച്ച് ഏഴു ദിവസം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. തനിക്കു താഴെയുള്ള ഏഴു സഹോദരങ്ങൾക്കും അമ്മയായി മാറി സുന്ദരിയായ കുഞ്ഞേടത്തി. യൗവ്വനത്തിലെത്തിയ അവൾക്ക് കണ്ണെഴുതാൻ പോലും നേരമില്ല. തന്റെ സഹോദരങ്ങളെ കണ്ണെഴുതിക്കുന്നതും പൊട്ടുതൊടിക്കുന്നതുമൊക്കെ കുഞ്ഞേടത്തിയാണ്. അവർക്കെല്ലാം കുഞ്ഞേടത്തി അമ്മയും ഒപ്പം സഹോദരിയുമാണ്. ഉദാത്തമായ സ്നേഹത്തിന്റെ, കരുതലിന്റെ പ്രതിരൂപമായി മാറുകയാണ് കുഞ്ഞേടത്തി.
♦ സംഭാഷണം തയാറാക്കുക
♦ കുഞ്ഞിന് പരുക്കുപറ്റി കരഞ്ഞപ്പോൾ ഓടിവന്ന് അമ്മ കുഞ്ഞിനെ സാന്ത്വനവാക്കുകൾ കൊണ്ട് ആശ്വസിപ്പിച്ചു. അമ്മയും കുഞ്ഞും തമ്മിൽ നടന്ന സംഭാഷണമായി 'പരുക്കേറ്റ കുട്ടി' എന്ന കവിതയിലെ സന്ദർഭങ്ങൾ മാറ്റിയെഴുതൂ.അമ്മ: എന്താ എന്തുപറ്റി? എന്തിനാ മോൻ കരഞ്ഞത്? കുട്ടി: അത്... അമ്മയെന്നെ തല്ലരുത്. ഞാൻ പറയാം പനിനീർപ്പൂ പറിക്കാൻ പോയപ്പോൾ എന്റെ കൈ മുള്ളുകൊണ്ടു മുറിഞ്ഞു. പിന്നെ ആ മാവിൽ കയറിയപ്പോൾ ഒന്നുവീണ് കാൽമുട്ട് ചതഞ്ഞു. മുറിയിലെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന പടം എടുത്തപ്പോൾ താഴെ വീണു. എന്റെ നെറ്റിയിലാണ് അത് വീണത്. അങ്ങനെ നെറ്റിയും മുറിഞ്ഞു. കട്ടിലിൽ കയറി ചാടിയപ്പോൾ തറയിൽ വീണ് കവിളും മുറിഞ്ഞു. നല്ല വേദനയുണ്ട്.അമ്മ: പേടിക്കേണ്ട, വേദനയൊക്കെ മാറിക്കോളും. കളിക്കിടെ മുറിവുപറ്റും. കുട്ടികൾക്ക് അത് സംഭവിക്കാറുള്ളതാണ്. അത് ഒരു അലങ്കാരമായി കരുതിയാ മതി. ഇനി കളിക്കുമ്പോൾ സൂക്ഷിക്കണം കേട്ടോ കുട്ടി: അമ്മേ, ഇപ്പോൾ എന്റെ വേദനയൊക്കെ മാറി. ഇനി കളിക്കുമ്പോൾ ഞാൻ സൂക്ഷിച്ചോളാം.
♦ താരതമ്യകുറിപ്പ് • ഉറക്കം തുങ്ങിക്കൊണ്ട് അവൻ ഭക്ഷണത്തിന് മുന്നിലിരിക്കും. അമ്മ ചോറുകുഴച്ച് വാരിക്കൊടുക്കും.“എന്റെ മോൻ ഇത്തിരികൂടി ഉണ്ടോളൂ....''ഉറക്കം കൊണ്ട് നനഞ്ഞുതൂങ്ങുന്ന കൺപോളകളിൽ ഉമ്മവച്ചും ഇടതുകൈകൊണ്ട് വാത്സല്യപൂർവം പുറം തലോടിയും അമ്മ മകനെ ഊട്ടാൻ ശ്രമിക്കും. -(മുത്തശ്ശി ഒരു കഥ തുടങ്ങുന്നു)
• ഉരിവണ്ണമക്ഷതമോരോന്നുമേ തിരിച്ചു ചുംബിച്ചാളുടനമ്മ -(പരുക്കേറ്റ കുട്ടി)രണ്ടു പാഠസന്ദർഭങ്ങളിലെയും അമ്മയുടെ സ്നേഹം ഒരു പോലെയാണോ? താരതമ്യം ചെയ്ത് കുറിപ്പായി എഴുതൂ. ഉണ്ണിയെ മുത്തശ്ശിയുടെ അടുത്താക്കി മറ്റൊരു വീട്ടിൽ വീട്ടുജോലിക്കു പോവുകയാണ് ഉണ്ണിയുടെ അമ്മ. രാത്രി ഏറെ വൈകി അമ്മ എത്തുമ്പോൾ ഉണ്ണിക്കും മുത്തശ്ശിക്കുമുള്ള ഭക്ഷണവും കൊണ്ടുവരും. ഉറക്കത്തിലായ ഉണ്ണിയെ സ്നേഹപൂർവം വിളിച്ചെഴുന്നേല്പിച്ച് ചോറുരുള ഓരോന്നായി അവന്റെ വായിൽ വച്ചുകൊടുക്കുന്ന അമ്മയെയാണ് 'മുത്തശ്ശി ഒരു കഥ തുടങ്ങുന്നു' എന്ന കഥയിൽ കാണാൻ കഴിയുന്നത്. വാത്സല്യത്തിന്റെ നിറകുടമാണ് ഉണ്ണിയുടെ അമ്മ. മകൻ കുസൃതികൾ ഓരോന്നു കാണിക്കുമ്പോഴും അവനെ ശാസനകൾ കൊണ്ട് പിന്തിരിപ്പിക്കുന്നില്ല 'പരുക്കേറ്റ കുട്ടി' യിലെ അമ്മ. അത് കുട്ടികളുടെ സ്വഭാവമായാണ് അമ്മ കാണുന്നത്. പനിനീർച്ചെടിയുടെ മുള്ളുകൊണ്ടു കൈമുറിഞ്ഞും മാവിൽക്കയറി മുട്ടു ചതഞ്ഞും പടം വീണ് നെറുകമുറിഞ്ഞും കട്ടിലിൽക്കയറി വീണ് കവിൾ മുറിഞ്ഞുമെല്ലാം വേദനിച്ച് കുട്ടി കരയുമ്പോൾ അമ്മ തല്ലുമെന്ന ഭയവും അവനിലുണ്ട്. എന്നാൽ ആ അമ്മ അവനെ ആശ്വസിപ്പിക്കുന്നത് കളിക്കിടയിലെ മുറിവുകൾ കുട്ടികൾക്ക് അലങ്കാരമാണ് എന്നു പറഞ്ഞുകൊണ്ടാണ്. അവന്റെ ഓരോ മുറിവിലും അമ്മ സ്നേഹത്തോടെ ഉമ്മ വയ്ക്കുമ്പോൾ അവന്റെ വേദനകൾ അകന്നു പോകുന്നു. കരുതലും നിറഞ്ഞ സ്നേഹവും പകരുന്ന അമ്മമാരെയാണ് രണ്ടു പാഠഭാഗങ്ങളിലും കാണാൻ കഴിയുന്നത്.ഈ ബ്ലോഗ് അഡ്മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
♦ കവിതയുടെ ആശയം
തൈമാവിൽ കയറി വീണ് പരുക്കേറ്റ് നിൽക്കുകയാണ് കുട്ടി. ഇതു കണ്ട അമ്മ, 'നിന്റെ അരികിലേക്ക് ഞാൻ വരികയാണ്' എന്ന് വളരെ സ്നേഹത്തോടെ പറയുന്നു. കരൾ വാടി (മനസ്സ് വേദനിച്ച്) നീ വിങ്ങിക്കരയാതെ എന്നും അമ്മ പറയുന്നു. കൊച്ചുകുട്ടികൾ സങ്കടം വരുമ്പോൾ പുരികവും ചുണ്ടും ഒക്കെ ചുളിച്ച് വിങ്ങിവിങ്ങി കരയുന്നതിന്റെ ചിത്രമാണ് ഇവിടെയുള്ളത്.
പനിനീർ ചെമ്പകത്തിന്റെ (പനിനീർച്ചെടി) ചെറിയ മുള്ളു കൊണ്ടു് അവന്റെ കുരുന്നുകൈവിരൽ മുറിഞ്ഞിട്ടുണ്ട്. തനിയെ തൈമാവിൽ കയറി വീണിട്ട് കാൽമുട്ടുകൾ ചതഞ്ഞിട്ടുമുണ്ട്. ഇതെല്ലാം അമ്മ തിരിച്ചറിയുന്നുണ്ട്. അവന്റെ കുസ്യതികൾ അവിടെയും അവസാനിക്കുന്നില്ല. മുകളിലിരുന്ന പടം മറിച്ചിട്ട് അത് വന്നുവീണ് നിറുകയിലും മുറിവ് ഉണ്ടായി. അതുപോലെ മുറിയിലെ കട്ടിലിൽ കയറി ചാടിമറിഞ്ഞ് തറയിൽ വീണ് കവിളത്തും പരുക്ക് ഉണ്ട്. ഇതെല്ലാം അമ്മ കണ്ട് മനസ്സിലാക്കിയിട്ടാണ് അവന്റെ അടുത്തേക്ക് ചെല്ലുന്നത്. കുസൃതി കാണിച്ച് പരുക്കു പറ്റുന്ന കുട്ടികൾക്ക് മുറിവിനേക്കാൾ വേദന ഉണ്ടാക്കുന്നത് അമ്മ വഴക്കു പറയുമോ, തല്ലുമോ എന്നെല്ലാമുള്ള പേടിയാണ്. മുറിവിന്റെ വേദനയോടൊപ്പം തല്ലുകിട്ടുമോ എന്ന ഭയവും അവനുണ്ട് എന്നറിഞ്ഞ അമ്മ അവനെ ആശ്വസിപ്പിക്കുന്നു. ഞാൻ നിന്നെ തല്ലുമെന്ന് നീ കരുതേണ്ട. അതോർത്ത് നീ കരയേണ്ട. നിന്റെ നോവൊക്കെ മാറും എന്നെല്ലാം അമ്മ സ്നേഹത്തോടെ പറയുന്നു. നീ കൊച്ചുകുട്ടിയല്ലേ, കൊച്ചുകുട്ടികൾ കളികളിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ കുട്ടികൾക്ക് ഒരു ഭൂഷണമാണ് (അലങ്കാരമാണ്) എന്നും അമ്മ പറയുന്നു.
കുട്ടിയുടെ മാനസികമായ വിഷമങ്ങൾ മാറ്റുന്നതിന് സ്നേഹത്തോടെ കൂടെ നിൽക്കുകയാണ് അമ്മ. അമ്മ ഇങ്ങനെയെല്ലാം പറഞ്ഞ് അവന്റെ മുറിവുകളിൽ എല്ലാം സ്നേഹത്തോടെ ചുംബിക്കുന്നു. വിടർന്ന് പ്രകാശിച്ചുനിൽക്കുന്ന ഒരു പൂവിനെ വണ്ട് ചെന്ന് ചുംബിക്കുന്നതുപോലെയാണ് അമ്മ ഉമ്മവച്ചത് എന്ന് കവി പറയുന്നു. അപ്പോൾ അതുവരെ കരഞ്ഞിരുന്ന കുട്ടി ചിരിക്കുന്നു. കാർമേഘത്താൽ മറഞ്ഞ ചന്ദ്രൻ കാർമേഘം നീങ്ങുമ്പോൾ തെളിഞ്ഞു പ്രകാശിക്കുന്നതുപോലെയാണ് അവന്റെ മുഖം തെളിഞ്ഞത് എന്നും കവി പറയുന്നു.
♦ ചോദ്യോത്തരങ്ങൾ
♦ ഈണത്തിൽ താളത്തിൽ
കവിത മൗനമായി വായിക്കൂ. അതിനുശേഷം ചെറിയ ഗ്രൂപ്പുകളിൽ കവിതയ്ക്ക് യോജിച്ച ഈണം കണ്ടെത്തി ചൊല്ലണം. തുടർന്ന് ഓരോരുത്തരായും ചൊല്ലാം.
♦ പുതിയ പദങ്ങൾ
♦ കവിത ചൊല്ലുമ്പോൾ ചില പുതിയ വാക്കുകൾ കണ്ടെത്തിയോ?
പുസ്തകത്തിലെ പദപരിചയം നോക്കിയും ടീച്ചറോട് ചോദിച്ചും അവയുടെ അർഥം മനസ്സിലാക്കി നോട്ടുപുസ്തകത്തിലെഴുതണം.
• അമ്പൊട് - (അൻപോട്) - സ്നേഹത്തോടെ
• പനിനീർച്ചെമ്പകം - പനിനീർച്ചെടി
• കുരുന്ന് - കൊച്ചുകുട്ടി
• നിറുക - തലയുടെ മുകൾ ഭാഗം (ഉച്ചി)
• പൂങ്കവിൾ - പൂവുപോലെ മനോഹരമായ കവിൾ
• നോവ് - വേദന
• പൈതൽ - കുട്ടി
• ഭൂഷണം - അലങ്കാരം
• ഉരച്ച് - പറഞ്ഞ്
• ക്ഷതം - മുറിവ്, പരുക്ക്
• സ്ഫുരിച്ച - തെളിഞ്ഞ, പ്രകാശിച്ച
• അളി - വണ്ട്
• ചിരിച്ചാൻ - അവൻ ചിരിച്ചു
• കാർ - കാർമേഘം
• ശശി - ചന്ദ്രൻ
♦ കവിതയിലെ അമ്മയും കുട്ടിയും
• കുട്ടിക്ക് പരുക്കുണ്ടാവാൻ എന്തെല്ലാം കാരണങ്ങളുണ്ട്?
• അമ്മ കുട്ടിയെ സമാധാനിപ്പിക്കുന്നതെങ്ങനെ?
• കരയുന്ന കുട്ടി ചിരിക്കാൻ തുടങ്ങിയതെപ്പോഴാണ്?
ഗ്രൂപ്പുകളായിരുന്ന് കവിത വായിച്ച് ഈ കാര്യങ്ങൾ കണ്ടെത്തു. ക്ലാസിൽ പൊതുവായി അവതരിപ്പിക്കൂ.
♦ കുട്ടിക്ക് പരുക്കുണ്ടാവാൻ എന്തെല്ലാം കാരണങ്ങളുണ്ട്?
പനിനീർപ്പൂവ് (റോസപ്പൂവ്) പറിക്കാൻ പോയ കുട്ടിയുടെ കൈവിരലിൽ മുള്ളുകൊണ്ട് മുറിവുണ്ടായി. തൈമാവിൽ കയറിയപ്പോൾ താഴെവീണ് കാൽമുട്ട് ചതഞ്ഞു. ഭിത്തിയിൽ തൂക്കിയിരുന്ന പടം മറിച്ചിട്ടപ്പോൾ അത് താഴെനിന്ന കുട്ടിയുടെ നിറുകയിൽ വീണ് മുറിവുണ്ടായി. കട്ടിലിൽ കളിയായി ചാടിമറിഞ്ഞപ്പോൾ തറയിൽ വീണ് കവിളും മുറിഞ്ഞു. ഇങ്ങനെയെല്ലാമാണ് കുട്ടിക്ക് പരുക്കുണ്ടായത്.
♦ അമ്മ കുട്ടിയെ സമാധാനിപ്പിക്കുന്നതെങ്ങനെ?
കളിക്കിടയിൽ വീണ് മുറിവ് പറ്റിയതിന് ഞാൻ നിന്നെ തല്ലുമെന്ന് കരുതേണ്ട. ഈ വേദനയൊക്കെ മാറിക്കോളും. കൊച്ചുകുട്ടികൾ കളിക്കുമ്പോൾ ഇങ്ങനെയൊക്കെ പരുക്കുകൾ പറ്റാറുണ്ട്. അത് കുട്ടികൾക്ക് ഒരു അലങ്കാരമാണ്. ഇങ്ങനെയെല്ലാം പറഞ്ഞാണ് അമ്മ കുട്ടിയെ സമാധാനിപ്പിച്ചത്.
♦ കരയുന്ന കുട്ടി ചിരിക്കാൻ തുടങ്ങിയതെപ്പോഴാണ്?
അമ്മ കുഞ്ഞിന്റെ ഓരോ മുറിവിലും ഉമ്മ വച്ചപ്പോഴാണ് കരയുന്ന കുട്ടി ചിരിക്കാൻ തുടങ്ങിയത്.
♦ വാക്കുകൾകൊണ്ടുള്ള ചിത്രം
♦ ഉരച്ചിവണ്ണമക്ഷതമോരോന്നുമേ
തിരിച്ചു ചുംബിച്ചാളുടനമ്മ,
സ്ഫുരിച്ച പുഷ്പത്തെയളിപോലെ, കുട്ടി
ചിരിച്ചാൻ കാർനീങ്ങും ശശിപോലെ.
വേദനിച്ചു കരയുന്ന കുട്ടി, കുട്ടിയുടെ അടുത്തെത്തുന്ന അമ്മ, അമ്മയുടെ ആശ്വസിപ്പിക്കൽ, കുട്ടിയുടെ ഭാവമാറ്റം - ഇക്കാര്യങ്ങളെല്ലാം ഈ നാലുവരികളിലുണ്ട്. ഇതിൽ അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുമ്പോൾ കുട്ടിയിലുണ്ടാകുന്ന ഭാവമാറ്റം എത്ര മനോഹരമായിട്ടാണ് കവി ആവിഷ്കരിച്ചിരിക്കുന്നത് വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
മുറിവുകൾപറ്റി കരയുന്ന കുഞ്ഞിനെ അമ്മ ആശ്വസിപ്പിക്കുന്നു. അതിനുശേഷം അവന്റെ മുറിവുകളിൽ എല്ലാം ആ അമ്മ ഉമ്മ വച്ചു. വിടർന്നുനിൽക്കുന്ന പൂവിനെ വണ്ട് വയ്ക്കുന്നതുപോലെയായിരുന്നു അത്. അപ്പോൾ കാർമേഘം നീങ്ങിയപ്പോൾ തിളങ്ങുന്ന ചന്ദ്രനെപ്പോലെ ആ കുഞ്ഞ് സങ്കടമെല്ലാം മാറി ചിരിച്ചു. അമ്മയുടെ ആശ്വാസവാക്കുകളും സ്നേഹവും ഉമ്മയും അവന്റെ വേദന മാറ്റുകയും സന്തോഷമുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ സന്തോഷിക്കുന്ന കുട്ടിയുടെ ചിത്രം വാക്കുകൾകൊണ്ട് മനോഹരമായി അവതരിപ്പിക്കുകയാണ് കവി.
♦ ആസ്വാദനമെഴുതാം
♦ ചുവടെ കൊടുത്ത മനോപടം നോട്ടുപുസ്തകത്തിൽ എഴുതി പൂർത്തിയാക്കൂ.
കുമാരനാശാന്റെ 'പുഷ്പവാടി' എന്ന കവിതാസമാഹാരത്തിലെ ഒരു ചെറുകവിതയാണ് പരുക്കേറ്റ കുട്ടി. അദ്ദേഹത്തിന്റെ കുട്ടിക്കവിതകൾ അതിമനോഹരമാണ്. അമ്മയും കുഞ്ഞും കഥാപാത്രങ്ങളാകുന്ന ധാരാളം കവിതകൾ കുമാരനാശാൻ എഴുതിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ എല്ലാ വേദനകളെയും ഇല്ലാതാക്കാൻ അമ്മയുടെ സ്നേഹത്തിനും കരുതലിനും കഴിയും എന്ന് പരുക്കേറ്റ കുട്ടി എന്ന കവിതയിലൂടെ കുമാരനാശാൻ നമുക്ക് കാണിച്ചു തരുന്നു.
കുട്ടികൾ വിവിധ കളികളിലേർപ്പെടുകയും കുസൃതികൾ കാണിക്കുകയും പരുക്കുകൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. മുറിവുകൾ പറ്റിയാൽ ആ വേദനയോടൊപ്പം അമ്മ വഴക്കു പറയുമെന്ന ഭയവും കുട്ടികൾക്കുണ്ടാവുക സ്വാഭാവികമാണ്. ഈ കവിതയിലെ കുട്ടി കളികൾക്കിടയിലും കുസൃതികൾ കാണിച്ചും പരുക്കുപറ്റി കരയുകയാണ്.
പനിനീർച്ചെടിയുടെ മുള്ളുകൊണ്ട് അവന്റെ കൈ മുറിഞ്ഞിട്ടുണ്ട്. തൈമാവിൽ കയറി വീണ് കാൽമുട്ടു ചതഞ്ഞു. മുകളിലിരുന്ന പടം താഴെവീഴ്ത്തി നെറ്റി മുറിഞ്ഞു. കട്ടിലിൽ കയറിച്ചാടി നിലത്തുവീണ് കവിളത്തും പരുക്കുപറ്റി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവരുന്ന അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നു.
അമ്മ തല്ലുമെന്നോർത്ത് കരയേണ്ട എന്നും കുട്ടികളായാൽ വീഴുകയും മുറിവുകൾ ഉണ്ടാവുകയും ഒക്കെ ചെയ്യും, അതൊക്കെ കുട്ടികൾക്ക് അലങ്കാരമാണ് എന്നെല്ലാം പറഞ്ഞ് അമ്മ കുട്ടിയുടെ ഓരോ മുറിവിലും ഉമ്മ വയ്ക്കുന്നു. വിടർന്നു നിൽക്കുന്ന പൂവിൽ വന്ന് വണ്ട് ഉമ്മവയ്ക്കും പോലെ എന്നാണ് ഇതിനെ കവി വർണിക്കുന്നത്. അമ്മയുടെ ആശ്വാസവാക്കുകളും സ്നേഹസ്പർശവും കുഞ്ഞിന്റെ കരച്ചിൽ ഇല്ലാതാക്കുന്നു. കാർമേഘം നീങ്ങി തെളിഞ്ഞു പ്രകാശിച്ച ചന്ദ്രനെപ്പോലെ അവൻ ചിരിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ മനോഹരചിത്രമാണ് കവി വരച്ചിടുന്നത്. സ്ഫുരിച്ച പുഷ്പത്തെയളിപോലെ, കാർ നീങ്ങും ശശി പോലെ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ എടുത്തു പറയേണ്ടതാണ്.
ഇതുപോലെ അമ്മയുടെയും കുഞ്ഞിന്റെയും സ്നേഹം വെളിപ്പെടുത്തുന്ന ധാരാളം കവിതകൾ മലയാളത്തിലുണ്ട്. ഇടശ്ശേരിയുടെ പൂതപ്പാട്ട്, ചെറുശ്ശേരിയുടെ വെണ്ണക്കണ്ണൻ ഇവയെല്ലാം ഉദാഹരണം.
അറിയാപ്പൈതൽ നീ കളിയാടിയേറ്റ
മുറിവു ഭൂഷണം നിനക്കുണ്ണീ
എന്ന അമ്മയുടെ വാക്കുകൾ കുട്ടിക്കുള്ള ഉപദേശം കൂടിയാണ്. കളിക്കിടയിലുണ്ടായ മുറിവുകൾ അലങ്കാരമാകുന്നു എന്നാണ് കവി പറയുന്നത്. ഈ മുറിവുകളാണ് പിന്നീട് മന്നോട്ടുനടക്കാൻ കരുത്തുനൽകുന്നതെന്ന് കവി സൂചിപ്പിക്കുന്നു. എല്ലാത്തരത്തിലും മനോഹരമായ കവിതയാണ് 'പരുക്കേറ്റ കുട്ടി'. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രം കവിത വായിക്കുമ്പോൾ ആരുടെ മനസ്സിലും പതിയും.
♦ കുട്ടിയുടെ കുസൃതികളും അമ്മയുടെ സ്നേഹവും കരുതലുമെല്ലാമാണ് 'പരുക്കേറ്റ കുട്ടി' എന്ന കവിതയിലുള്ളത്. ഏഴു സഹോദരങ്ങൾക്ക് അമ്മയെപ്പോലെയുള്ള കുഞ്ഞേടത്തിയെക്കുറിച്ചുള്ള ഈ കവിത വായിക്കൂ. ആസ്വാദനം തയാറാക്കൂ.
ഏഴാമത്താങ്ങള കൺ തുറന്ന്
ഏഴുനാളായപ്പോൾ അമ്മ പോയി
താഴെയുളേളഴിനും അമ്മയായി
താഴംപൂപോലുള്ള കുഞ്ഞേടത്തി
കണ്ണെഴുതാറില്ല കുഞ്ഞേടത്തി
കണ്ണെഴുതിക്കാനേ നേരമുള്ളൂ
പൊട്ടുതൊടാറില്ല. കുഞ്ഞേടത്തി
പൊട്ടുതൊടീക്കാനേ നേരമുള്ളൂ
- (ഒ.എൻ.വി)
മാതൃസ്നേഹത്തിനു തുല്യമായ സഹോദരസ്നേഹത്തിന്റെ കഥ പറയുകയാണ് കുഞ്ഞേടത്തി എന്ന കവിതയിൽ ഒ.എൻ.വി. ഏഴുസഹോദരങ്ങളുടെ മൂത്ത ജ്യേഷ്ഠത്തിയാണ് കുഞ്ഞേടത്തി. ഏഴാമത്തെ സഹോദരൻ ജനിച്ച് ഏഴു ദിവസം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. തനിക്കു താഴെയുള്ള ഏഴു സഹോദരങ്ങൾക്കും അമ്മയായി മാറി സുന്ദരിയായ കുഞ്ഞേടത്തി. യൗവ്വനത്തിലെത്തിയ അവൾക്ക് കണ്ണെഴുതാൻ പോലും നേരമില്ല. തന്റെ സഹോദരങ്ങളെ കണ്ണെഴുതിക്കുന്നതും പൊട്ടുതൊടിക്കുന്നതുമൊക്കെ കുഞ്ഞേടത്തിയാണ്. അവർക്കെല്ലാം കുഞ്ഞേടത്തി അമ്മയും ഒപ്പം സഹോദരിയുമാണ്. ഉദാത്തമായ സ്നേഹത്തിന്റെ, കരുതലിന്റെ പ്രതിരൂപമായി മാറുകയാണ് കുഞ്ഞേടത്തി.
♦ സംഭാഷണം തയാറാക്കുക
♦ കുഞ്ഞിന് പരുക്കുപറ്റി കരഞ്ഞപ്പോൾ ഓടിവന്ന് അമ്മ കുഞ്ഞിനെ സാന്ത്വനവാക്കുകൾ കൊണ്ട് ആശ്വസിപ്പിച്ചു. അമ്മയും കുഞ്ഞും തമ്മിൽ നടന്ന സംഭാഷണമായി 'പരുക്കേറ്റ കുട്ടി' എന്ന കവിതയിലെ സന്ദർഭങ്ങൾ മാറ്റിയെഴുതൂ.
അമ്മ: എന്താ എന്തുപറ്റി? എന്തിനാ മോൻ കരഞ്ഞത്?
കുട്ടി: അത്... അമ്മയെന്നെ തല്ലരുത്. ഞാൻ പറയാം പനിനീർപ്പൂ പറിക്കാൻ പോയപ്പോൾ എന്റെ കൈ മുള്ളുകൊണ്ടു മുറിഞ്ഞു. പിന്നെ ആ മാവിൽ കയറിയപ്പോൾ ഒന്നുവീണ് കാൽമുട്ട് ചതഞ്ഞു. മുറിയിലെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന പടം എടുത്തപ്പോൾ താഴെ വീണു. എന്റെ നെറ്റിയിലാണ് അത് വീണത്. അങ്ങനെ നെറ്റിയും മുറിഞ്ഞു. കട്ടിലിൽ കയറി ചാടിയപ്പോൾ തറയിൽ വീണ് കവിളും മുറിഞ്ഞു. നല്ല വേദനയുണ്ട്.
അമ്മ: പേടിക്കേണ്ട, വേദനയൊക്കെ മാറിക്കോളും. കളിക്കിടെ മുറിവുപറ്റും. കുട്ടികൾക്ക് അത് സംഭവിക്കാറുള്ളതാണ്. അത് ഒരു അലങ്കാരമായി കരുതിയാ മതി. ഇനി കളിക്കുമ്പോൾ സൂക്ഷിക്കണം കേട്ടോ
കുട്ടി: അമ്മേ, ഇപ്പോൾ എന്റെ വേദനയൊക്കെ മാറി. ഇനി കളിക്കുമ്പോൾ ഞാൻ സൂക്ഷിച്ചോളാം.
♦ താരതമ്യകുറിപ്പ്
• ഉറക്കം തുങ്ങിക്കൊണ്ട് അവൻ ഭക്ഷണത്തിന് മുന്നിലിരിക്കും. അമ്മ ചോറുകുഴച്ച് വാരിക്കൊടുക്കും.
“എന്റെ മോൻ ഇത്തിരികൂടി ഉണ്ടോളൂ....''
ഉറക്കം കൊണ്ട് നനഞ്ഞുതൂങ്ങുന്ന കൺപോളകളിൽ ഉമ്മവച്ചും ഇടതുകൈകൊണ്ട് വാത്സല്യപൂർവം പുറം തലോടിയും അമ്മ മകനെ ഊട്ടാൻ ശ്രമിക്കും.
-(മുത്തശ്ശി ഒരു കഥ തുടങ്ങുന്നു)
• ഉരിവണ്ണമക്ഷതമോരോന്നുമേ
തിരിച്ചു ചുംബിച്ചാളുടനമ്മ
-(പരുക്കേറ്റ കുട്ടി)
രണ്ടു പാഠസന്ദർഭങ്ങളിലെയും അമ്മയുടെ സ്നേഹം ഒരു പോലെയാണോ? താരതമ്യം ചെയ്ത് കുറിപ്പായി എഴുതൂ.
ഉണ്ണിയെ മുത്തശ്ശിയുടെ അടുത്താക്കി മറ്റൊരു വീട്ടിൽ വീട്ടുജോലിക്കു പോവുകയാണ് ഉണ്ണിയുടെ അമ്മ. രാത്രി ഏറെ വൈകി അമ്മ എത്തുമ്പോൾ ഉണ്ണിക്കും മുത്തശ്ശിക്കുമുള്ള ഭക്ഷണവും കൊണ്ടുവരും. ഉറക്കത്തിലായ ഉണ്ണിയെ സ്നേഹപൂർവം വിളിച്ചെഴുന്നേല്പിച്ച് ചോറുരുള ഓരോന്നായി അവന്റെ വായിൽ വച്ചുകൊടുക്കുന്ന അമ്മയെയാണ് 'മുത്തശ്ശി ഒരു കഥ തുടങ്ങുന്നു' എന്ന കഥയിൽ കാണാൻ കഴിയുന്നത്. വാത്സല്യത്തിന്റെ നിറകുടമാണ് ഉണ്ണിയുടെ അമ്മ. മകൻ കുസൃതികൾ ഓരോന്നു കാണിക്കുമ്പോഴും അവനെ ശാസനകൾ കൊണ്ട് പിന്തിരിപ്പിക്കുന്നില്ല 'പരുക്കേറ്റ കുട്ടി' യിലെ അമ്മ. അത് കുട്ടികളുടെ സ്വഭാവമായാണ് അമ്മ കാണുന്നത്. പനിനീർച്ചെടിയുടെ മുള്ളുകൊണ്ടു കൈമുറിഞ്ഞും മാവിൽക്കയറി മുട്ടു ചതഞ്ഞും പടം വീണ് നെറുകമുറിഞ്ഞും കട്ടിലിൽക്കയറി വീണ് കവിൾ മുറിഞ്ഞുമെല്ലാം വേദനിച്ച് കുട്ടി കരയുമ്പോൾ അമ്മ തല്ലുമെന്ന ഭയവും അവനിലുണ്ട്. എന്നാൽ ആ അമ്മ അവനെ ആശ്വസിപ്പിക്കുന്നത് കളിക്കിടയിലെ മുറിവുകൾ കുട്ടികൾക്ക് അലങ്കാരമാണ് എന്നു പറഞ്ഞുകൊണ്ടാണ്. അവന്റെ ഓരോ മുറിവിലും അമ്മ സ്നേഹത്തോടെ ഉമ്മ വയ്ക്കുമ്പോൾ അവന്റെ വേദനകൾ അകന്നു പോകുന്നു. കരുതലും നിറഞ്ഞ സ്നേഹവും പകരുന്ന അമ്മമാരെയാണ് രണ്ടു പാഠഭാഗങ്ങളിലും കാണാൻ കഴിയുന്നത്.
| ഈ ബ്ലോഗ് അഡ്മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.


0 Comments